വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്

വാക്ക് ചുമ്മാ പറയാനുള്ളതല്ല ... നടത്താനുള്ളതാണ്... ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ പോയ അതേ വഴിയിലൂടെയാണ് മകൻ ചാണ്ടി ഉമ്മന്റേയും സഞ്ചാരം. നാല് വോട്ട് കിട്ടാനോ ആളുകളുടെ കണ്ണിൽ പൊടിയിടാനോ അല്ല. മറിച്ച് ഒരാൾക്ക് വാക്ക് കൊടുത്താൽ അത് പാലിക്കുക എന്നത് തന്റെ കടമയാണ് എന്ന് മനസ്സിലാക്കുന്ന നേതാവ്. അതിന് ഒരു ഉദാഹരണം കൂടെ ആയി മാറിയിരിക്കുകയാണ് കെഎസ്ആർടിസി ഡ്രൈവറായിരുന്ന മേയറായി ആര്യ ഭരിച്ചിരുന്ന കാലത്ത് ജോലി നഷ്ടപ്പെട്ട യദുവിന് പുതിയൊരു ജോലി നൽകിയ തീരുമാനം. ഇന്നു മുതൽ യദു സെക്രട്ടറിയേറ്റിലെ ഡ്രൈവറാണ് അയാൾ.
മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവറായിരുന്ന യദുവിന് ചാണ്ടി ഉമ്മന്റെ പ്രത്യേക ഇടപെടൽ കിട്ടിയതോടെയാണ് നിയമനം കിട്ടിയതെന്നാണ് സൂചന. നിയമസഭയിലെ താല്‍ക്കാലിക ഡ്രൈവറായാണ് നിയമിച്ചത്. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ യദു രംഗത്തെത്തിയിരുന്നു. അന്നത്തെ ഗതാഗതമന്ത്രിക്ക് ഉള്‍പ്പെടെ കത്ത് നല്‍കിയിരുന്നു.
മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നും കാറിനെ ഇടിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് നടുറോഡില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ അപകടകരമായി ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ കേസെടുത്തിരുന്നു. നേരത്തെ യദു പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തത്.
https://www.facebook.com/Malayalivartha


























