ഇന്ത്യൻ ഓഹരി വിപണിക്ക് ഉണർവ്.... സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...

ഇന്ത്യൻ ഓഹരി വിപണിക്ക് ഉണർവേകി. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ ബി.എസ്.ഇ സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു. നിഫ്റ്റി 24,000 പോയിന്റ് നിലവാരത്തോട് അടുത്തെത്തുകയും ചെയ്തു.
രാവിലെ 9.25ന് സെൻസെക്സ് 1097.05 പോയന്റ് ഉയർന്ന് 76,625.00ത്തിലെത്തി. നിഫ്റ്റി 333.90 പോയന്റ് ഉയർന്ന് 23,955.95ലുമാണ് വ്യാപാരം.
അമേരിക്ക–ഇറാൻ സമാധാന ധാരണയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പിന്നാലെ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞതാണ് വിപണിക്ക് അനുകൂലമായത്.
ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ഇത് ഗുണകരമാണെന്ന വിലയിരുത്തലിൽ നിക്ഷേപകർ വ്യാപകമായി ഓഹരികൾ വാങ്ങി. ബാങ്കിങ്, ഓയിൽ മാർക്കറ്റിങ്, വിമാനക്കമ്പനികൾ, ടയർ, പെയിന്റ് മേഖലകളിലെ ഓഹരികൾ വിപണിയിൽ ശക്തമായ മുന്നേറ്റം രേഖപ്പെടുത്തി.
സെൻസെക്സും നിഫ്റ്റിയും മാത്രമല്ല, മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും ഉയർന്ന നിലയിലാണ് വ്യാപാരം. എണ്ണവിലയിലെ ഇടിവ് ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യക്ക് ഗുണകരമാകും.
"
https://www.facebook.com/Malayalivartha



























