സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രത മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ കണക്കൂകൂട്ടല്‍.
കേരള - കര്‍ണാടക- ലക്ഷദീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
അതേസമയം :പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് കാലവർഷം ദുർബലമാകുകയാണ്. എൽനിനോ സ്വാധീനത്തെ തുടർന്നാണിത്. വരുംദിവസങ്ങളിൽ വ്യാപക ശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ല. ഇടവിട്ടുള്ള മഴ പ്രതീക്ഷിക്കാവുന്നതാണ്.അടുത്ത ഒരാഴ്ച ഒരു ജില്ലയിലും കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
മത്സ്യബന്ധന വിലക്കും നീക്കി.പസഫിക് സമുദ്രത്തിൽ എൽനിനോ സാഹചര്യം രൂപപ്പെട്ടതിനെത്തുടർന്ന് ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
"https://www.facebook.com/Malayalivartha



























