6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ

കരിമണൽ കമ്പനിയായി സിഎംആർഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ കമ്പനിയുടെ സഹോദര സ്ഥാപനമായ നിപുണ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ ഷിബി എസ്.കർത്തയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സിഎംആര്‍എൽ എംഡി ശശിധരൻ കർത്തയുടെ മകളാണ് ഷിബി. സിഎംആർഎല്ലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ശശിധരൻ കർത്തയുടെ മകന്‍ ശരൺ എസ്.കർത്തയ്ക്കും ഇ.ഡി നോട്ടിസ് അയച്ചിട്ടുണ്ട്. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ ബുധനാഴ്ച ഇ.ഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരാകും.
നേരത്തെ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട കേസുകളാണ് സിഎംആർഎല്ലുമായി ബന്ധപ്പെട്ടുള്ളത്. 197.7 കോടി രൂപയുടെ വെട്ടിപ്പ് നടത്തി എന്നായിരുന്നു കണ്ടെത്തൽ. തുടർന്നാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഇക്കാര്യം പരിഗണിച്ചത്. ബോർഡിന്റെ ഉത്തരവിലാണ് വീണയുടെ എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് നൽകിയ സേവനത്തിന് 1.72 കോടി രൂപ നൽകിയതായി വ്യക്തമാകുന്നത്. ഇതിൽ തന്നെ സിഎംആർഎൽ വിവിധ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർക്കും കമ്പനികൾക്കും പണം നൽകിയെന്ന വിവരവും പുറത്തു വന്നിരുന്നു.
ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കമ്പനികാര്യ മന്ത്രാലയം എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇഡിയും ഈ വിഷയത്തിൽ കേസെടുത്തത്. ഇ.ഡി അന്വേഷണത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെ ഇഡി സിഎംആർഎൽ, കമ്പനിയുമായി ബന്ധപ്പെട്ടവർ സിഎംആർഎല്ലുമായി ബന്ധപ്പെ കമ്പനികൾ, ടി.വീണയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. അന്ന് ഇ.ഡി റെയ്ഡ് നടത്തിയ സ്ഥലങ്ങളിലൊന്നാണ് കളമശേരിയിലുള്ള നിപുണ ഇന്റര്‍നാഷണൽ പ്രൈ. ലിമിറ്റഡ്. ഇതിന്റെ ഡയറക്ടർമാരിലൊരാളാണ് ഷിബി. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമാണെങ്കിലും പണമിടപാടുകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പാലിക്കാത്തതാണ് അന്വേഷണത്തിനു കാരണമെന്നാണ് വിവരം. വ്യാവസായിക ആവശ്യങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കൾ, കെമിക്കലുകൾ, കൽക്കരി, നിർമ്മാണ സാമഗ്രികൾ എന്നിവ വിതരണം ചെയ്യുന്ന കമ്പനികളിലൊന്നാണ് നിപുണ.
https://www.facebook.com/Malayalivartha

























