Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതികളെത്തിയാല്‍ ശബരിമല ക്ഷേത്രം പൂട്ടി താക്കോല്‍ കൈമാറുമെന്ന് ഭീഷണിമുഴക്കി, വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്താന്‍ ശ്രമിച്ച തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെയായ നടപടി ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

28 NOVEMBER 2018 03:55 PM IST
മലയാളി വാര്‍ത്ത

പന്തളം കൊട്ടാരത്തിനും തന്ത്രി കുടുംബത്തിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലും ആഞ്ഞടിച്ചു. ശബരിമലയിലെ യുവതീപ്രവേശനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ സ്വാഗതം ചെയ്തതാണ്, എന്നാല്‍ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും ആളുകളെ കൂട്ടി പ്രതിഷേധം സംഘടിപ്പിച്ചതോടെ ഇവര്‍ മലക്കംമറിഞ്ഞെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ ശബരിമല ക്ഷേത്രം പൂട്ടി താക്കോല്‍ കൈമാറുമെന്ന് ഭീഷണിമുഴക്കി, വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്താന്‍ ശ്രമിച്ച തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെയായ നടപടി ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 

അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയം പരിശോധിച്ചാല്‍ പ്രതികള്‍ ആര്‍എസ്,എസ്, ബി ജെ പി പ്രവര്‍ത്തകരാണെന്ന് മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാംതവണയാണ് മുഖ്യമന്ത്രി പന്തളം കൊട്ടാരത്തിനും തന്ത്രി കുടുംബത്തിനും തന്ത്രിക്കും എതിരെ പരസ്യവിമര്‍ശനം നടത്തുന്നത്. തന്ത്രി ക്ഷേത്രം അടച്ചിട്ടാല്‍ വേറെ ആളെ വയ്ക്കുമെന്ന് ലോകനാര്‍ക്കാവ് ക്ഷേത്രത്തില്‍ പണ്ട് രാജാവ് സ്വീകരിച്ച നടപടി ഉദാഹരിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയാണെങ്കില്‍ തന്ത്രിയും നൈഷ്ഠിക ബ്രഹ്മചാരിയായിരിക്കണമെന്നും ഇവിടുത്തെ തന്ത്രി ഗൃഹസ്ഥാശ്രമവും കടന്ന് വ്യവിചാരം വരെ പോയ കഥ എല്ലാവര്‍ക്കും അറിയാമെന്നും മോഹനര്‍ക്കെതിരായ ബ്ലാക്‌മെയിലിംഗ് കേസിനെ അടിസ്ഥാനമാക്കി മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

പന്തളം കൊട്ടാരത്തിന് ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ഇല്ലെന്നും ചില ആചാരങ്ങള്‍ അവര്‍ നടത്തുന്നുണ്ടെന്നും അതിന് സര്‍ക്കാര്‍ തടസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രഹ്നാഫാത്തിമയെ നടപ്പന്തല്‍ വരെ എത്തിച്ചപ്പോള്‍ തന്ത്രി രാജീവരര് വിളിച്ചെന്നും നടഅടച്ചിട്ടാല്‍ കോടതിയലക്ഷ്യമാവില്ലേ എന്ന് തന്നോട് ചോദിച്ചെന്നും അങ്ങനെ സംഭവിക്കില്ലെന്നും കേസ് എടുക്കുന്നെങ്കില്‍ ആദ്യം എനിക്കെതിരെയാകുമെന്നും പതിനായിരങ്ങള്‍ തിരുമേനിക്കൊപ്പം ഉണ്ടാകുമെന്നും ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള യുവമോര്‍ച്ചാ നേതൃയോഗത്തില്‍ വെളിപ്പെടുത്തിയപ്പോഴും മുഖ്യമന്ത്രി തന്ത്രിക്കും പന്തളം കൊട്ടാരത്തിനും എതിരെ രംഗത്ത് വന്നിരുന്നു.

തന്ത്രിയും പന്തളം കൊട്ടാരവും താന്‍ ആദ്യം വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലില്‍ നിന്ന് മനസിലായെന്നും താഴമണ്‍കുടുംബം വരുന്നതിന് മുമ്പും ശബരിമലക്ഷേത്രം ഉണ്ടായിരുന്നെന്നും അവര്‍ ആന്ധ്രയില്‍ നിന്നെത്തിയ ബ്രാഹ്മണരാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ രണ്ട് കൂട്ടരും പങ്കെടുത്തിരുന്നു. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (17 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (25 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (40 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (54 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends