മത്സ്യഫെഡ്, വനിതാ സ്‌പെഷ്യല്‍ ബസ് നിര്‍ത്തലാക്കി

തീരപ്രദേശത്തെ മല്‍സ്യവിപണനത്തിനായി പോകുന്ന സ്ത്രീകള്‍ക്കായി ആരംഭിച്ച വനിതാ സ്‌പെഷ്യല്‍ ബസുകളുടെ സര്‍വീസ് നിലച്ചിട്ട് ഒരു മാസം പിന്നിടുന്നു. ലാഭത്തിലല്ല എന്ന കാരണം പറഞ്ഞ് തിരുവനന്തപുരത്തു നിന്ന് നീണ്ടകരയിലേക്ക് സര്‍വീസ് നടത്തിയിരുന്ന രണ്ട് ബസുകളാണ് മല്‍സ്യഫെഡ് നിര്‍ത്തലാക്കിയിരിക്കുന്നത്.
അന്‍പതോളം മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ആശ്രയമായ ബസാണ് ഇങ്ങനെ ഷെഡില്‍ കയറ്റി ഇട്ടിരിക്കുന്നത്. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴായിരുന്നു മല്‍സ്യ വിപണന തൊഴിലാളികളായ സ്ത്രീകള്‍ക്ക് വേണ്ടി നീണ്ടകരയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചത്.
പിന്നീട് ബസിന്റെ നടത്തിപ്പ് ചുമതല മല്‍സ്യഫെഡ് ഏറ്റെടുക്കുകയായിരുന്നു. സര്‍വീസ് നിലച്ചിട്ടിപ്പോള്‍ ഒരു മാസമാകുന്നു. ബസിനെ ആശ്രയിച്ച് മല്‍സ്യവിപണനം നടത്തിയിരുന്ന സ്ത്രീകള്‍ക്ക് നിലവില്‍ കച്ചവടത്തിനു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്.
ശ്രീകാര്യം മുതല്‍ മണക്കാട് വരെയുള്ള ഭാഗങ്ങളിലേക്കുള്ള മല്‍സ്യത്തിന്റെ ഭൂരിഭാഗവും വിപണനം ചെയ്യുന്നത് ഇവരാണ്. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരമാരംഭിക്കാനാണ് മത്സ്യത്തൊളിലാളി സ്ത്രീകളുടെ തീരുമാനം.
https://www.facebook.com/Malayalivartha

























