Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്‍ഡിഎ നല്‍കിയ വാക്ക് പാലിച്ചില്ല ; സികെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയസഭ പാര്‍ട്ടി എല്‍ഡിഎഫിലേക്ക്

28 NOVEMBER 2018 05:33 PM IST
മലയാളി വാര്‍ത്ത

സികെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയസഭ പാര്‍ട്ടി എല്‍ഡിഎഫിലേക്ക്. ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം വിട്ട ജാനു ഇന്നാണ് പുതിയ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, സഖ്യത്തില്‍ ചേരുന്ന സമയത്ത് എന്‍ഡിഎ നല്‍കിയ വാക്ക് പാലിക്കാത്തതിനാലാണ് സഖ്യം വിടുന്നതെന്നാണ് ജാനുവിന്റെ വാദം. ഇന്നു കോഴിക്കോട് ചേര്‍ന്ന സംസ്ഥാന നേതൃസമ്മേളനത്തിലാണ് പുതിയ തീരുമാനം. ഇക്കാര്യം സംബന്ധിച്ച് എല്‍.ഡി.എഫ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് ജാനു വ്യക്തമാക്കി.

ഇതേവരെയുള്ള ചർച്ചകൾ അനുകൂലമാണെന്നും എൻഡിഎയിലേക്ക് ഇനി തിരിച്ച് പോകില്ലെന്നും സികെ ജാനു അറിയിച്ചു. രണ്ടര വർഷം എൻഡിഎക്ക് ഒപ്പം എൻഡിഎക്ക് ഒപ്പം പ്രവർത്തിച്ചിട്ടും ജനാധിപത്യ രാഷ്ട്രീയ സഭയെ അവർ ഒരു വിധത്തിലും പരിഗണിച്ചില്ല. ദേശീയ പട്ടികജാതി, പട്ടിക വര്‍ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്റെ ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ അംഗത്വം നല്‍കുമെന്നായിരുന്നു ബി.ജെ.പി നേതൃത്വം ജാനുവിന് നല്‍കിയ വാക്ക്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ജാനുവിന് നല്‍കിയ വാഗ്ദാനം ഒന്നും പാലിച്ചിട്ടില്ല.

യു‍ഡിഎഫുമായി ഇതുവരെ ചർച്ചകൾ ഒന്നും നടത്തിയിട്ടില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ തന്നെയാണ് തീരുമാനമെന്നും സികെ ജാനു വ്യക്തമാക്കി. 2016 നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ സികെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ മഹാസഭ എൻഡിഎ മുന്നണിയിലായിരുന്നു. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ അവർ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി മന്ത്രി എകെ ബാലൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരുമായി എൽഡിഎഫ് പ്രവേശം സംബന്ധിച്ച് സികെ ജാനു ചർച്ചകൾ നടത്തിയിരുന്നു. അനൗദ്യോഗിക ചർച്ചയെന്നാണ് നേതാക്കൾ ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ ഈ ചർച്ചകളിൽ നിന്ന് സികെ ജാനുവിന് അനുകൂല തീരുമാനം കിട്ടിയതായാണ് സൂചന. സിപിഎം നേതൃത്വവുമായാണ് സികെ ജാനു അടുത്ത ഘട്ടം ചർച്ചകൾ നടത്തുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (17 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (25 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (40 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (54 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends