Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായി നീങ്ങുന്നത് 2021 ലേക്ക്... അവര്‍ണനെന്നും സവര്‍ണനെന്നും വിളിച്ച് മുന്നോട്ട് നീങ്ങുമ്പോള്‍ വിജയം ഉറപ്പിച്ച് പിണറായി വിജയന്‍; കെ. കരുണാകരന് ശേഷം രാജ്യം കണ്ട ഏറ്റവും തന്ത്രശാലിയായ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറുമ്പോള്‍ 

03 DECEMBER 2018 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

എന്‍ എസ് എസിനെ പോലുള്ള ചുരുക്കം മുന്നാക്ക സംഘടനകളെ ഒരു പക്ഷത്തും മറ്റെല്ലാ പിന്നാക്ക ഹിന്ദു സംഘടനകളെയും െ്രെകസ്തവ, മുസ്ലീം സമുദായത്തെയും ഒപ്പം കൂട്ടി കേരളത്തെ സി പി എമ്മിനൊപ്പം നിര്‍ത്താനുള്ള പിണറായി വിജയന്റെ പദ്ധതി കണ്ണെറിയുന്നത് 2021 ല്‍. കെ. കരുണാകരന് ശേഷം രാജ്യം കണ്ട ഏറ്റവും തന്ത്രശാലിയായ മുഖ്യമന്ത്രിയായി ഇതോടെ പിണറായി വിജയന്‍ മാറുന്നു. 

ശബരിമല സമരം വീണു കിട്ടിയ ആയുധമായാണ് പിണറായി കരുതുന്നത്. നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വനിതാ മതില്‍ 2021 ല്‍ തന്നെ അധികാരത്തിലേക്ക് തിരിച്ചു കൊണ്ടു വരുമെന്ന് തന്നെ പിണറായി പ്രതീക്ഷിക്കുന്നു. ചെങ്ങന്നൂരില്‍ ക്രൈസ്തവ ന്യൂന പക്ഷത്തെ ഒപ്പം നിര്‍ത്തി വിജയിച്ച തന്ത്രം കേരളത്തില്‍ പയറ്റാനാണ് ഉദ്ദേശം. 

മുല്ലപ്പള്ളി രാമചന്ദ്രന്‍ മോദിയെയും പിണറായിയെയും ബന്ധപ്പെടുത്തി അവതരിപ്പിച്ച തന്ത്രം ദുര്‍ബലമാകുന്ന കാഴ്ചയും കേരളം കണ്ടു. ശിവകാശിയിലെ ഓള്‍ഡ് സ്‌റ്റോക്ക് പടക്കം എടുത്തെറിയാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ പോലും രംഗത്തില്ല. 

വെള്ളാപ്പള്ളി നടേശനെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ എഴുതിള്ളാമെന്നും പിണറായി ഉറപ്പു നല്‍കിയിട്ടുണ്ട് . പിന്നാക്ക മുന്നാക്ക സമുദായങ്ങളെ രണ്ടാക്കി എന്‍ എസ് എസിനെയും യോഗക്ഷേമ സംഘടനയെയും സാമൂഹിക ദ്രോഹികളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പഴയ ജന്മി കുടിയാന്‍ വ്യവസ്ഥയെ തരാതരം പോലെ ഓര്‍മ്മിക്കുന്നു. 

എന്‍ എസ്എസിന്റെ താക്കോല്‍ സ്ഥാനക്കാരനായ രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും മുഖ്യമന്ത്രിയാക്കാതിരിക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആശയം കൊടി പിടിക്കുന്നത് പിണറായി വിജയന്റെ 2021 ലെ മുഖ്യമന്ത്രി സ്ഥാനത്തേക്കാണ്. തനിക്ക് കിട്ടാത്ത മുഖ്യമന്ത്രി സ്ഥാനം രമേശ് ചെന്നിത്തലക്കും കിട്ടരുതെന്ന വാശി മാത്രമാണ് ഉമ്മന്‍ ചാണ്ടിക്കുള്ളത് . അതായത് പിണറായിക്കൊപ്പമാണ് ഉമ്മന്‍ ചാണ്ടി.

വെള്ളാപ്പള്ളി നടേശനായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ താരം. നരേന്ദ്രമോദി നല്‍കിയ പട്ടാളത്തിന്റെ അകമ്പടിയോടെയാണ് നടേശന്‍ യോഗത്തിനെത്തിയത്. പട്ടാളം ഭവ്യതയോടെ നടേശനെ പിണറായിയുടെ അടുക്കല്‍ കൊണ്ടിരുത്തി. പട്ടിക ജാതിക്കാരും ഈഴവരും അടക്കമുള്ള സകല പിന്നാക്കക്കാരും പിണറായിക്ക് ഒപ്പമാണെന്ന യാഥാര്‍ത്ഥ്യം കേരളം തിരിച്ചറിഞ്ഞ് കഴിഞ്ഞു. സുകുമാരന്‍ നായര്‍ക്കും യോഗക്ഷേമ സഭക്കും തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോവുകയാണെന്ന സത്യം മനസിലായിട്ടുണ്ട്. ശബരിമലയില്‍ നിന്നും അരയ സമുദായത്തിന്റെ അവകാശമായ തേനഭിഷേകം തന്ത്രി കുടുംബം തട്ടിയെടുത്ത കഥ സി പി എം പറഞ്ഞത് ഇതെല്ലാം മുന്നില്‍ കണ്ടാണ്. 

പിണറായി തന്നെയാണ് നവേത്ഥാന യോഗം എന്ന ആശയം മുന്നോട്ട് വച്ചത്. അതിന് അദ്ദേഹം ഉപദേഷ്ടാക്കളെ ആശ്രയിച്ചില്ല. എന്‍ എസ് എസിനെ യോഗത്തിലേക്ക് വിളിച്ചെങ്കിലും അവര്‍ വരാതിരിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആഗ്രഹം. സുകുമാരന്‍ നായര്‍ യോഗത്തിലെത്തിയാല്‍ തന്റെ ആശയം ഇല്ലാതാകുമെന്ന് പിണറായിക്ക് അറിയാമായിരുന്നു. സുകുമാരന്‍ നായര്‍ തന്നെ അതിന് ഇടവരുത്താത്തതില്‍ സര്‍ക്കാരിന് സന്തോഷം മാത്രം.

ബിജെ പിക്കെതിരെയാണ് ഇടതുപക്ഷം നീങ്ങുന്നത്. കേരളത്തില്‍ ബി ജെ പി വളര്‍ന്നാല്‍ അത് ദോഷം ചെയ്യുന്നത് കോണ്‍ഗ്രസിന് മാത്രമാണ്. കോണ്‍ഗ്രസിന്റെ നേതാക്കള്‍ ഇക്കാര്യം മനസിലാക്കുന്നതേയില്ല. ഹൈക്കോടതി നിയമിച്ച മൂന്നംഗ ജുഡീഷ്യല്‍ സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നതും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ്. ഹൈക്കോടതി തീരുമാനത്തെ അംഗീകരിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍. മൂന്നംഗ സമിതിയില്‍ ഹൈക്കോടതി നിയോഗിച്ച ഡിജിപി ഹേമചന്ദ്രനെ സര്‍ക്കാരിന് ഒരു താത്പര്യവുമില്ല. ഹൈക്കോടതി നടപടി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം. മേല്‍നോട്ട സമിതി ഇല്ലാതായാല്‍ സര്‍ക്കാരിന് അത്ര നേട്ടമുണ്ടാകും.

ചുരുക്കത്തില്‍ കേരളം ജാതീയമായ വന്‍ ചേരിതിരിവിലേക്ക് നീങ്ങുന്നത്. വനിതാമതില്‍ ഇതിന്റെ തുടക്കം മാത്രം. സവര്‍ണനെന്നും അവര്‍ണനെന്നും നാട്ടുകാരെ വിളിച്ച് രണ്ടാക്കുമ്പോള്‍ 2021 ല്‍ താന്‍ തിരിച്ചെത്തുമെന്ന് പിണറായി കരുതുന്നു. 10 ലക്ഷം പേരെയാണ് വനിതാ മതിലില്‍ സിപിഎം പങ്കെടുപ്പിക്കുന്നത്.അത് കുടുംബശ്രീയില്‍ നിന്നും സര്‍ക്കാര്‍ നിഷ്പ്രയാസം സംഘടിപ്പിക്കും. ശബരിമലയില്‍ വനിതകളെ തടഞ്ഞ സി.പി. സുഗതനെ മതിലിന്റെ സംഘാടകനാക്കിയ മുഖ്യമന്ത്രിയുടെ നടപടിക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. ആര്‍എസ് എസിനുള്ളില്‍ വിള്ളലുണ്ടാക്കിയാണ് വെള്ളാപ്പള്ളിയുടെ വിശ്വസ്തനായ സുഗതനെ ഒപ്പം നിര്‍ത്തുന്നത്. 2021 ല്‍ പിണറായി മടങ്ങിവന്നാല്‍ മാണിയും കുഞ്ഞാലിക്കുട്ടിയും യുഡിഎഫില്‍ കാണുമോ എന്ന് കണ്ടറിയണം. തനിക്കെതിരെ അഴിമതി ആരോപണം ഇല്ലാത്തതും പിണറായിയെ സഹായിക്കും .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends