Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു

13 JUNE 2026 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

 അസ്സമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.45 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വിമാനമാണ് തകര്‍ന്നത്.ഇന്ന് രാവിലെ പത്ത് മണിക്കാണ് അപകടം നടന്നത്

സ്ക്വാഡ്രൺ ലീഡർ പ്രശാന്ത് സിംഗ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ, രണ്ട് അഗ്നിവീറുകളായ ഖേമാറാം കുമാവത്, ഡാനിഷ് ആലം എന്നിവരാണ് മരിച്ചത്.  അരുണാചൽ പ്രദേശിൽ നിന്ന് പുറപ്പെട്ട വിമാനം അസ്സമിലെ ജോർഹാട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തകർന്നുവീണ വിമാനത്തിന് തീപിടിക്കുകയുംചെയ്തിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജോര്‍ഹട്ടിലെ റണ്‍വേയ്ക്ക് സമീപത്തെ തുറന്നയിടത്തേക്ക് തകര്‍ന്നു വീഴുകയായിരുന്നു.

 

 


 ഇന്ത്യൻ വ്യോമസേന ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രധാന ട്രാൻസ്പോർട്ട് വിമാനങ്ങളിൽ ഒന്നാണ് എഎൻ32. രാജ്യത്തുടനീളമുള്ള സൈനിക നീക്കങ്ങൾക്കും ലോജിസ്റ്റിക്സ് ദൗത്യങ്ങൾക്കും ഈ വിമാനം ഇന്നും വളരെ നിർണ്ണായകമായ പങ്കാണ് വഹിച്ചുവരുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ പ്രധാന ചരക്ക് - സൈനിക ഗതാഗത വിമാനങ്ങളിലൊന്നാണ് എ.എന്‍-32. സോവിയറ്റ് യൂണിയനില്‍ വികസിപ്പിച്ച രണ്ട് എഞ്ചിനുള്ള ടര്‍ബോപ്രോപ്പ് വിമാനം ഇന്ത്യന്‍ സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ്.

ഉയര്‍ന്ന പ്രദേശങ്ങളിലെയും അതിശൈത്യമോ അത്യുഷ്ണമോ ഉള്ള കാലാവസ്ഥയിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായതിനാല്‍ ഹിമാലയന്‍ മേഖലകളിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും സൈനിക സാമഗ്രികളും സേനാംഗങ്ങളെയും എത്തിക്കുന്നതില്‍ ഈ വിമാനങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്.

ഏകദേശം 7.5 ടണ്‍ ചരക്കോ 50 യാത്രക്കാരെയോ വഹിക്കാന്‍ എഎന്‍ 32 വിമാനത്തിനു സാധിക്കും. അല്ലെങ്കില്‍ 42 പാരാട്രൂപ്പര്‍മാരെ വിമാനത്തിനു വഹിക്കാനാകും.

ജോര്‍ഹട്ട് വ്യോമസേനാ താവളം ഇന്ത്യന്‍ വ്യോമസേനയുടെ കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത കേന്ദ്രങ്ങളിലൊന്നാണ്.അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള അതിര്‍ത്തി മേഖലകളിലേക്കുള്ള വ്യോമവിതരണ ദൗത്യങ്ങളുടെ പ്രധാന ആസ്ഥാനമായും ഇത് പ്രവര്‍ത്തിക്കുന്നു

പരിശീലനപ്പറക്കലിനിടെയാണ് അപകടമെന്നാണ് വിവരം. തീ നിയന്ത്രണവിധേയമാക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും അടിയന്തര നടപടികൾ തുടങ്ങിയിട്ടുണ്ട്. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.  തന്ത്രപ്രധാനമായ അപ്പർ അസമിലെ വ്യോമതാവളത്തിന്റെ സമീപപ്രദേശത്താണ് എഎൻ-32 ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണത്. അരുണാചൽ പ്രദേശിൽ നിന്ന് ജോർഹട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്.   അപകടവിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്തെത്തി. അപകടകാരണം കണ്ടുപിടിക്കാൻ വ്യോമസേന അന്വേഷണം  തുടരുകയാണ്.

. വടക്ക്കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട എയര്‍ബേസുകളില്‍ ഒന്നാണ് റോറിയ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജോര്‍ഹട്ടില്‍ നിന്ന് പരിശീലന പറക്കലിനായി പുറപ്പെട്ട സുഖോയ് എസ്‌യു-30 എംകെഐ യുദ്ധവിമാനം       ജോര്‍ഘട്ട് എയര്‍ബേസില്‍ നിന്നും അറുപത് കിലോമീറ്റം മാത്രം അകലെ കാര്‍ബി ആങ്‌ലോങ് ജില്ലിയിലെ ബോകജാന്‍ സബ്ഡിവിഷനില്‍ ഇങ്‌ലോങ് ഇകോപ്പി ഹില്ലില്‍   തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു. അതിനാല്‍ തന്നെ പുതിയ അപകടവും വ്യോമസേനയുടെ സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

 



1986ന് ശേഷം ഇന്ത്യയിൽ എഎൻ32 വിമാനങ്ങൾ ഉൾപ്പെട്ട ഏകദേശം 22 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഏറ്റവും ഒടുവിലത്തെ എഎൻ 32 അപകടം സംഭവിച്ചത് കഴിഞ്ഞ വർഷം ആയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (4 minutes ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (18 minutes ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (26 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (28 minutes ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (35 minutes ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (40 minutes ago)

നാളെ മുതൽ മഴ ശക്തമാകും,  (42 minutes ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (57 minutes ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (2 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (2 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (2 hours ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (4 hours ago)

Malayali Vartha Recommends