എന്റെ ഭാര്യയെ കാണാൻ അവർ സമ്മതിച്ചില്ല; ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി; തൃപ്പൂണിത്തുറയിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു

തൃപ്പൂണിത്തുറയിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് സൂചന. യുവാവിന്റെ ഫ്ലാറ്റിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ആലപ്പുഴ ചേർത്തല കുറ്റിക്കാട്ടുവെളി സ്വദേശി മനു ജോൺസണെയാണ്
ഭാര്യ വീട്ടുകാർ തനിക്കെതിരെ കള്ളക്കേസ് കൊടുത്തെന്നും അവരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നുമാണ് ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ രാവിലെ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലുള്ള ഫ്ലാറ്റിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കുറിപ്പിലെ വാക്കുകൾ ഇങ്ങനെ;- എനിക്കെതിരെ കള്ളക്കേസ് കൊടുത്തവരാണ് എന്റെ മരണത്തിന് ഉത്തരവാദി. അവർക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസ് വേണം. എന്നെ അവളെ ഒന്നു കാണാൻ പോലും ഇതുവരെ സമ്മതിച്ചില്ല. ഞാൻ പോകുന്നു. ഈ കത്ത് എന്റെ മരണമൊഴി ആണ്. കഷ്ടപ്പെട്ട് അവളെ നോക്കിയ ഞാൻ ഒരു ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി. ഗുഡ് ബൈ’, എന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.
https://www.facebook.com/Malayalivartha


























