പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു

രാവിലെ പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് കടിയേറ്റത്. യുവതിയെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
രാവിലെ ജോലിക്കുപോകാന്‍ ധൃതിതില്‍ ഇറങ്ങുന്നതിനിടെയായിരുന്നു സംഭവം. ഷൂ ഇട്ടതിന് പിന്നാലെ ഷൂവിനുള്ളില്‍ പാമ്പുണ്ടെന്ന് മനസിലാക്കുകയും ഊരി എറിയുകയുമായിരുന്നു. പക്ഷേ, ഇതിനിടയില്‍ കടിയേറ്റു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍തന്നെ അനഘയെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ആന്റിവെനം നല്‍കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി അനഘയുടെ വീട്ടുപരിസരത്തുനിന്ന് പാമ്പിനെ പിടികൂടി. മൂര്‍ഖനാണ് ഷൂസിനുള്ളിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha


























