കണ്ണീർക്കാഴ്ചയായി... അമ്മയുടെ മടിയിലിരിക്കെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം...

സങ്കടക്കാഴ്ചയായി... അമ്മയുടെ മടിയിലിരിക്കെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ബ്രഹ്മവർ താലൂക്കിലെ ഹെരാഞ്ചെയിലാണ് ദുരന്തമുണ്ടായത്. ഹെരാഞ്ചെയിലെ പ്രശാന്ത് പൂജാരിയുടെയും സുചിത്ര പൂജാരിയുടെയും മകനായ ദക്ഷ് പൂജാരി (1.5) ആണ് മരിച്ച ആൺകുട്ടി.
ചൊവ്വാഴ്ച രാവിലെ 8.15 ഓടെയാണ് സംഭവം നടന്നതെന്ന് സൂചന. അമ്മ തന്റെ കുഞ്ഞിനെ മടിയിൽ കിടത്തി ഒരു തെങ്ങിന്റെ ചുവട്ടിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ഒരു തേങ്ങ കുട്ടിയുടെ തലയിലേക്ക് വീണു. നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ഉടൻ തന്നെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവിടെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങി.
" f
https://www.facebook.com/Malayalivartha



























