നിരീക്ഷണ സമിതി വേണ്ട സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ

ശബരിമലയിൽ നിരീക്ഷണ സമിതി ആവശ്യമില്ലെന്നു കേരളം സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി . യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിയ്ക്കാൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കെതിരെയാണ് സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത് . നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ശബരിമലയിൽ ഇത്തരമൊരു നിരീക്ഷണ സമിതി പ്രായോഗികമല്ലെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുത്തിരിക്കുന്നത്. സമിതിയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു . ഈ സാഹചര്യത്തിലാണ് ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചത് .
സ്ഥിതിഗതികൾ പഠിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗസമിതിയ്ക്ക് രൂപം നൽകിയത്. ജസ്റ്റിസുമാരായ പി.ആർ.രാമൻ, ജസ്റ്റിസ് സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ. ഈ സീസണിലെ ശബരിമല തീര്‍ത്ഥാടനത്തിന് സമ്പൂര്‍ണ്ണ മേല്‍നോട്ട ചുമതലയും, തല്‍സമയം തീരുമാനങ്ങളെടുക്കാനുള്ള അധികാരവും ഹൈകോടതി ഈ സമിതിക്ക് നല്‍കിയിരുന്നു
ശബരിമലയിൽ ഇപ്പോഴത്തെ സൗകര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ചൊവ്വാഴ്ച സംഘം ശബരിമലയിലെത്തിയിരുന്നു. തീർഥാടകർക്കുള്ള സൗകര്യങ്ങളിൽ പൊതുവേ തൃപ്തി രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയത്. ശബരിമലയില്‍ ഭക്തര്‍ക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും ഇപ്പോള്‍ ഉണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു
നിരീക്ഷക സമിതി ഈ ആഴ്ച റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. അടിസ്ഥാനസൗകര്യങ്ങൾ അപര്യാപ്തമാണെന്ന് കാണിച്ച് ഹൈക്കോടതിയിൽ നാൽപതോളം ഹർജികളുണ്ട്. പൊലീസ് നിയന്ത്രണങ്ങൾ പിൻവലിയ്ക്കണമെന്നും മിക്ക ഹർജികളിലും ആവശ്യമുണ്ട്. ഈ ഹർജികളെല്ലാം സുപ്രീംകോടതി പരിഗണിയ്ക്കണമെന്ന് നേരത്തേ സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിരുന്നതാണ്.
സുപ്രീംകോടതി ഭരണഘടനാബഞ്ചിന്‍റെ വിധി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ഹർജികൾ ഹൈക്കോടതിയിലല്ല, സുപ്രീംകോടതിയാണ് പരിഗണിയ്ക്കേണ്ടതെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് സർക്കാർ സുപ്രീംകോടതിയെ സമീപിയ്ക്കുന്നത്.
പ്രത്യേക അനുമതി ഹര്‍ജിയുമായാണ് വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പോലീസിനും എക്‌സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണ് നിരീക്ഷക സമിതിയെ നിയോഗിച്ചതിലൂടെ നടന്നതെന്നും ശബരിമലയിലെ പൊലീസിന്റെ പ്രവര്‍ത്തനത്തെ ഇതു ബാധിക്കുന്നുവെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ആവശ്യമെങ്കില്‍ സുപ്രീം കോടതിയ്‌ക്ക് മേല്‍നോട്ട സമിതിയെ നിയോഗിക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
ഭരണഘടനാപരമായി യാതൊരു അധികാരങ്ങളുമില്ലാത്ത മൂന്നംഗ സമിതിക്ക് പൊലീസ് സംവിധാനങ്ങളില്‍ ഇടപെടാന്‍ കഴിയുമോ എന്നും ഇത് നിയമലംഘനമാണെന്നും അതിനാല്‍ സ്‌റ്റേ ചെയ്യണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം.
സാങ്കേതികമായി പൊലീസിന്റെ സംവിധാനങ്ങളെ കുറിച്ച് മനസ്സിലാക്കാതെയാണോ ഹൈക്കോടതി ഇത്തരത്തില്‍ നിരീക്ഷണ സമിതിയെ നിയോഗിച്ചതെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നാളെയോ തിങ്കളാഴ്ചയോ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ ഹര്‍ജി കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ നീക്കം.
https://www.facebook.com/Malayalivartha

























