Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിസംബര്‍ അവസാനത്തോടെ ശബരിമല സന്ദര്‍ശിക്കാന്‍ നൂറോളം യുവതികള്‍ ഒരുങ്ങുന്നു; ആ വാര്‍ത്ത ശെരിയാണെങ്കില്‍; ഉണ്ടാകാന്‍ പോകുന്നത് വലിയ ക്രമസമാധാന പ്രശ്‌നമായിരിക്കും

06 DECEMBER 2018 10:54 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല ആചാര സംരക്ഷണത്തിന്റെ പേരിലുള്ള ലിംഗവിവേചനത്തിനെതിരായ പോരാട്ടം എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച് ഡിസംബര്‍ അവസാനത്തോടെ ശബരിമല സന്ദര്‍ശിക്കാന്‍ നൂറോളം യുവതികള്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത ഇന്നലെയാണ് ഒരു ഫേസ്ബുക് കൂട്ടായ്മ പുറത്തുവിട്ടത്. ഇത് ശരിയാണെങ്കില്‍ അത് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ച് അവര്‍ ചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല. എന്തായാലും അതുണ്ടാക്കാന്‍ പോകുന്ന ആഘാതം വളരെ വലുതായിരിക്കും. ഒരു സംഘര്‍ഷ ഭരിതമായ അന്തരീക്ഷത്തിലാണ് അവര്‍ ശബരിമല കയറാന്‍ എത്തുന്നതെങ്കില്‍ അവരുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്്. സുപ്രീം കോടതി വിധി പരിഗണിക്കേണ്ട വിഷയം തന്നെയാണ്. എന്നാല്‍ നിലവിലെ സാമൂഹിക പശ്ചാത്തലം കൂടി പരിഗണിച്ച് ഇക്കാര്യത്തില്‍ സംയമനത്തോടെ കാര്യങ്ങള്‍ വിലയിരുത്തേണ്ട ബാധ്യത മലകയറാന്‍ തയ്യാറെടുക്കുന്ന യുവതികള്‍ക്കും അതിന് നേതൃത്വം നല്‍കുന്ന ആ കൂട്ടായ്ക്കും ഉണ്ട് ബുക്ക് കൂട്ടായ്മക്കുണ്ട്.


ആ വാര്‍ത്ത ഇങ്ങനെയാണ് ഡിസംബര്‍ അവസാനത്തോടെ ശബരിമല സന്ദര്‍ശിക്കാന്‍ നൂറോളം യുവതികള്‍ ഒരുങ്ങുന്നു. 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ശബരിമല കയറാന്‍ സന്നദ്ധരായ സ്ത്രീകളെ സംഘടിപ്പിച്ച് ഒരു വലിയ നീക്കത്തിന് തയ്യാറെടുക്കുന്നത്. ഫേസ്ബുക്ക് പേജുവഴിയും അല്ലാതെയും താല്‍പര്യമറിയിച്ചിട്ടുള്ള യുവതികള്‍ സംഘടിച്ച് ഡിസംബര്‍ മാസം അവസാനത്തോടെ മലചവിട്ടും

ഭരണഘടനയുടെ അന്തഃസ്സത്ത ഉയര്‍ത്തിപ്പിടിക്കാനും, കേരളത്തെ പിറകോട്ടു വലിക്കാനുള്ള ഭരണഘടനാ വിരുദ്ധരുടെ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാനുമുറച്ചുകൊണ്ടാണ് തങ്ങളുടെ നീക്കമെന്നു വ്യക്തമാക്കുന്നതാണ് അവരുടെ ഫേസ്ബുക്ക് പോസ്റ്റ്, കേരളത്തിന്റെ ഭാവിയില്‍ താല്‍പര്യമുള്ള ഓരോ വ്യക്തിയും വളണ്ടിയറായി ചേരുമെന്ന പ്രതീക്ഷയും അവര്‍ പങ്കു വയ്ക്കുന്നുണ്ട്. ശബരിമലയാത്രയ്ക്ക് തയ്യാറായിട്ടുള്ള യുവതികളും ഒപ്പം സഞ്ചരിക്കാന്‍ താല്‍പര്യപ്പെടുന്ന സന്നദ്ധപ്രവര്‍ത്തകരും സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെടുകയും, തുടര്‍ന്ന് ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുകയുമാണ് രീതിയെന്നും പേജില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഒരു മാസത്തോളം മുന്‍പ് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന പേജ് ആരംഭിക്കുമ്പോള്‍, സംഘത്തോടൊപ്പം മല കയറാന്‍ സന്നദ്ധരായ 318 സ്ത്രീകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ പേജ് തുടങ്ങി ഒരു ദിവസത്തിനകം തന്നെ തൊണ്ണൂറിലധികം പേര്‍ സന്നദ്ധതയറിയിച്ച് സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ടിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും നവോത്ഥാന കേരളത്തിനായി ശബരിമല കയറാന്‍ തയ്യാറെടുക്കുന്ന യുവതികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായാണ് സംഘാടകരുടെ പക്ഷം.

യുവതികളുടെ സംഘം ഡിസംബര്‍ ഒന്‍പതിനു മലചവിട്ടുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നതെങ്കിലും, തീയതി വൈകിയേക്കും. അടുത്ത ദിവസങ്ങളില്‍ തന്നെ തീയതി പുറത്തുവിടുമെന്നും, എന്നാല്‍ ഒപ്പമുള്ള യുവതികളുടെ സുരക്ഷയെക്കരുതി മറഞ്ഞുനില്‍ക്കുകയാണെന്നുമാണ് ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍മാരുടെ പ്രതികരണം. സന്ദര്‍ശനം നടത്തുന്ന സ്ത്രീകളെക്കുറിച്ചോ, സംഘാടകരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ അതുകൊണ്ടുതന്നെ പേജ് വെളിപ്പെടുത്തുന്നില്ല. നാളെ നടക്കുന്ന യോഗത്തോടെ തീയതിയും മറ്റു വിവരങ്ങളും കൃത്യമായി തീരുമാനിക്കാനാകുമെന്നും ഇവര്‍ കരുതുന്നു.

ഇനി ഈ മലകയറാന്‍ എത്തുന്നവരോട് പൊതു സമുഹത്തിന് പറയാനുള്ളത് ഇതാണ്

പ്രതിഷേധങ്ങള്‍ ഇത്രയും കത്തിപ്പടര്‍ന്നിട്ടും അത് വകവയ്ക്കാതെ ശബരിമലയില്‍ പോകണമെന്ന് ആഗ്രഹിക്കുന്ന യുവതികള്‍ എന്തായാലും ധൈര്യശാലികള്‍ തന്നെയാണ്. എന്നാല്‍ സംഘടിച്ച് പോവുന്നത് പക്ഷേ ഭീരുത്വമാണ്. പ്രതിഷേധക്കാര്‍ക്ക് സംഘടിച്ച് തടയാന്‍ അവസരം ഉണ്ടാക്കി പോകുന്ന ഈ ഏര്‍പ്പാട് തന്നെ സംശയത്തോടെ മാത്രമേ കാണാന്‍ സാധിക്കൂ. നിങ്ങള്‍ക്ക് പബ്ലിസിറ്റിയാണ് ഉദ്യേശമെങ്കില്‍ അതു തുറന്ന് അത് പറയുക. ഈ മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികളില്‍ എത്ര പേര്‍ യുവതീ പ്രവേശനത്തിന് അനുകൂലമായിരിക്കും എന്ന് കൂടി ഇവരെ ശബരിമലയിലേക്ക് ആനയിക്കുന്ന കൂട്ടായ്മ ചിന്തിക്കണം. ഇവര്‍ക്കിടയിലൂടെ നിങ്ങള്‍ എങ്ങനെയാണ് ദര്‍ശനം സാധ്യമാക്കാന്‍ പോവുന്നതെന്നത് നിങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി തന്നെയല്ലേ. എത്ര പൊലീസുകാര്‍ സുരക്ഷ നല്‍കിയാലും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാകണമെന്നില്ല എന്ന് കൂടി ഓര്‍ക്കുക. ഒരു കൊടിയുടെയും പിന്‍ബലമില്ലാതെ വരുന്ന മഹാ ഭൂരിപക്ഷം ഭക്തരും ശബരിമലയില്‍ യുവതീ പ്രവേശനം ആഗ്രഹിക്കക്കാത്തവരാണ്, അത് യാഥാര്‍ത്ഥ്യമാണ്.

ഏത് മത വിഭാഗത്തിന്റെ ആരാധനാലയമായാലും ബഹു ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങള്‍ തകര്‍ത്ത് ആര് കടന്നു ചെല്ലാന്‍ നോക്കിയാലും അത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്നുള്ള തിരിച്ചറിവ് ഈ മലകയറാന്‍ എത്തുന്ന ലിംഗ വിവേചനത്തിനായി പോരാടുന്ന നിങ്ങക്ക് ഉണ്ടാകുന്നത് നല്ലതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends