ആളെക്കൂട്ടാന്‍ കഴിയുന്ന ഏക നേതാവ്... ജയില്‍വാസം കെ.സുരേന്ദ്രന് നേട്ടമാകുന്നു; ബിജെപി സംസ്ഥാന അധ്യക്ഷനാക്കണമെന്ന ആവശ്യം ആര്‍എസ്എസും അംഗീകരിക്കുന്നു; ആര്‍എസ്എസ് അനുകൂല നിലപാടിന്റെ പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വത്തിനും അനുകൂല നിലപാട്

ആളെക്കൂട്ടാന്‍ കഴിയുന്ന ഏക നേതാവെന്ന നിലയിലേക്ക് കെ. സുരേന്ദ്രന്‍ വളര്‍ന്നത് വളരെ പെട്ടന്നാണ്. ശബരിമല പ്രതിഷേധത്തിനിടെ ശരണം വിളിച്ച് ശബരിമലയിലേക്ക് കയറാന്‍ വന്ന സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് യതീഷ് ചന്ദ്ര അറസ്റ്റ് ചെയ്തതോടെയാണ് കാര്യങ്ങള്‍ കലങ്ങി മറിഞ്ഞത്. സുരേന്ദ്രന്റെ അറസ്റ്റ് കേരളം സജീവമായി ചര്‍ച്ചചെയ്തതോടെയാണ് കാര്യങ്ങള്‍ കലങ്ങി മറിഞ്ഞത്.
കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന നേതാക്കള്‍ തന്നെ രംഗത്തെത്തി. ആര്‍എസ്എസ് അനുകൂല നിലപാടിന്റെ കൂടി പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് മുരളീധരപക്ഷം നേതാക്കളുടെ നീക്കം.
കുമ്മനം രാജശേഖരന്‍ സ്ഥാനമൊഴിഞ്ഞ ഘട്ടത്തില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെട്ട നേതാവായിരുന്നു കെ.സുരേന്ദ്രന്‍. എന്നാല്‍ അന്ന് ആര്‍എസ്എസ് ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതോടെ സുരേന്ദ്രന്റെ സാധ്യതകള്‍ മങ്ങി. എന്നാല്‍ ഇപ്പോള്‍ ശബരിമല അവസരമാക്കണമെന്ന ദേശീയ അധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുരളീധരപക്ഷത്തിന്റെ നീക്കം.
അനഭിമതനായിരുന്ന സുരേന്ദ്രനോട് ശബരിമല വിഷയത്തിലെ ഇടപെടലോടെ ആര്‍എസ്എസിന്റെ സമീപനവും മാറിയിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കള്‍ ജയിലിലെത്തി സുരേന്ദ്രന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയായാണ് മുരളീധരപക്ഷം വിലയിരുത്തുന്നത്.
അമിത്ഷായെ നേരില്‍ കണ്ട് നേതാക്കള്‍ കേരളത്തിലെ സാഹചര്യം അറിയിക്കും. ശ്രീധരന്‍പിള്ളയുടെ വ്യക്തതയില്ലാത്ത നിലപാടുകള്‍ ശബരിമല സമരത്തെ പിന്നോട്ടടിച്ചെന്ന വിലയിരുത്തല്‍ ദേശീയ നേതൃത്വത്തിനുമുണ്ടെന്നാണ് സൂചന. ഈ വീഴ്ച്ച സുരേന്ദ്രന് അനുകൂലമാക്കുകയാണ് മുരളീധരപക്ഷത്തിന്റെ ലക്ഷ്യം.
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ നേതൃമാറ്റമുണ്ടാകുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കകളെ സുരേന്ദ്രന്റെ ഇപ്പോഴത്തെ പരിവേഷത്തിലൂടെ മറികടക്കാനാകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.
അതേ സമയം ശബരിമല വിഷയത്തില്‍ സുരേന്ദ്രന് കിട്ടുന്ന പ്രാധാന്യം ശ്രീധരന്‍ പിള്ളയേയും കൃഷ്ണദാസ് പക്ഷത്തേയും അലോസരപ്പെടുത്തുന്നുണ്ട്. ഇതിന് ബദലായാണ് കൃഷ്ണദാസ് പക്ഷക്കാരനായ എഎന്‍ രാധാകൃഷ്ണനെ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരുത്തിയതെന്ന് സൂചനയുണ്ട്. ഉന്നയിച്ച ആവശ്യങ്ങളില്‍ 15വരെ തീരുമാനമുണ്ടായില്ലെകില്‍ സമരം ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് നേതൃത്വം പറയുമ്പോഴും അടുത്തഘട്ടം എങ്ങനെ മുമ്പോ കൊണ്ടുപോകണമെന്നതില്‍ ധാരണയായിട്ടില്ല. അതേസമയം മുരളീധരപക്ഷം സമരത്തോട് സഹകരിക്കുന്നുമില്ല.
അതേസമയം ഇന്നത്തെ ദിവസം സുരേന്ദ്രന് നിര്‍ണായകമാണ്. ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ കെ.സുരേന്ദ്രന്റെ ജാമ്യപേക്ഷയില്‍ വിധിപറയുന്നത് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിവെച്ചു. സുപ്രീംകോടതി വിധി സുരേന്ദ്രന്‍ മാനിച്ചില്ലെന്നും പ്രതിഷേധ ദിനത്തില്‍ എന്തിന് ശബരിമലയില്‍ പോയെന്നും ഹൈക്കോടതി ചോദിച്ചു.
സുരേന്ദ്രന്റെ ജാമ്യപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. കെ.സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തു. ശബരിമലയില്‍ സ്ത്രീയെ ആക്രമിക്കാന്‍ ആസൂത്രണം നടത്തിയത് സുരേന്ദ്രനാണെന്നും ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടുമെന്ന് ചോദിച്ച കോടതി മന്ത്രിമാര്‍ക്ക് എതിരെയും കേരളത്തില്‍ കേസില്ലേയെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളതെന്നും കോടതി ചോദിച്ചു. ബാക്കി വാദം കേട്ട് വെള്ളിയാഴ്ച വിധിപറയാമെന്ന് ഹൈക്കോടതി പറഞ്ഞു.
കേസില്‍ ഉള്‍പ്പെടുത്തിയ വകുപ്പുകള്‍ തനിക്കെതിരെ നിലനില്‍ക്കില്ലെന്ന് കാണിച്ചായിരുന്നു സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. ടിപി വധക്കേസിലെ പ്രതികള്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നവരാണ് തനിക്ക് ചായ വാങ്ങി തന്ന പോലീസുകാരനെതിരെ നടപടിയെടുത്തിരിക്കുന്നതെന്ന് കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ ഇന്ന് അവസാനിച്ച സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ പത്തനംതിട്ട കോടതി നീട്ടിയിരുന്നു.
"
https://www.facebook.com/Malayalivartha

























