സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് രണ്ട് കാമുകിമാർക്കൊപ്പം നാട് വിട്ടു; ചങ്ങനാശ്ശേരിയിൽ നിന്നും മുങ്ങിയ വിദഗ്ദ്ധനെകൊടൈക്കനാലില്‍ നിന്നും പോലീസ് പൊക്കിയത് വളരെ തന്ത്രപരമായി നീക്കത്തിലൂടെ...

സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് രണ്ട് കാമുകിമാർക്കൊപ്പം നാട് വിട്ടു. ചങ്ങനാശ്ശേരിയിൽ നിന്നും മുങ്ങിയ വിദഗ്ദ്ധനെകൊടൈക്കനാലില്‍ നിന്നും പോലീസ് പൊക്കിയത് വളരെ തന്ത്രപരമായി നീക്കത്തിലൂടെയായിരുന്നു. പായിപ്പാട് നാലുകോടി പുളിമൂട്ടില്‍ കൊല്ലംപറമ്ബില്‍ റോയിയെയാണ് (48) പോലീസ് പിടികൂടിയത്. കൊടൈക്കനാലില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. ഒളിവില്‍ പോയ റോയിയെപ്പറ്റി വര്‍ഷങ്ങളായി അന്വേഷണങ്ങള്‍ നടത്തിയിട്ടും യാതൊരു വിവരവും ലഭിച്ചിുിന്നില്ല. സൈബര്‍ സെല്ലിന്റെ സഹായത്തില്‍ സ്ഥലം കണ്ടെത്തിയ പൊലീസ് കൊടൈക്കനാലില്‍ ആറ്റുവാംപെട്ടിക്കു സമീപമുള്ള വനപ്രദേശത്തു നിന്നാണു റോയിയെ സാഹസികമായി പിടികൂടിയത്. ഇവിടെ 'ജോസഫ്' എന്ന പേരില്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍.
2006ല്‍ തൃക്കൊടിത്താനം ആരമലക്കുന്ന് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തിനുശേഷം റോയി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പായിപ്പാട് നാലുകോടിയിലുള്ള രണ്ടു സ്ത്രീകളുമായി നാടുവിടുകയായിരുന്നു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ നമ്ബറുകള്‍ ശേഖരിച്ചു കോട്ടയം സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ഒന്നാംപ്രതി നാലുകോടി കുടത്തേട്ട് ബിനുവും രണ്ടാംപ്രതി റോയിയും ചേര്‍ന്നു തൃക്കോടിത്താനം ആരമലക്കുന്ന് പനംപറമ്ബില്‍ വീട്ടില്‍ ലാലന്‍ എന്നയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ റോയി തുടര്‍ന്ന് ഒളിവില്‍ പോകുകയായിരുന്നു. ബിനുവിനെ കോട്ടയം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്കു തടവിനു ശിക്ഷിച്ചു.
https://www.facebook.com/Malayalivartha

























