Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിജിപി ഹേമചന്ദ്രന്‍ കസറും... ശബരിമലയില്‍ സുഗമമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷവും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോകുന്നതെന്തിന്?

07 DECEMBER 2018 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയില്‍ സുഗമമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വിലയിരുത്തി അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതോടെ സുപ്രീം കോടതിയിലേക്ക് പോയ സര്‍ക്കാര്‍ പിന്‍തിരിയുമെന്നാണ് കരുതിയത്. എന്നാല്‍ ഈ സമിതിയ്‌ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോകുകയാണ്. സമിതിയെ നിയോഗിച്ചുള്ള ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമലയില്‍ ഇത്തരമൊരു സമിതി പ്രയോഗികമല്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത് ശബരിമലയില്‍ സൂപ്പര്‍ പവറായി വന്ന ഹേമചന്ദ്രനെ പൂട്ടാനാണെന്ന് വ്യക്തമായിരിക്കുകയാണ്. ജസ്റ്റിസ് പി.ആര്‍ രാമന്‍, എസ്. സിരിജഗന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരടങ്ങുന്ന മൂന്നംഗ മേല്‍നോട്ട സമിതിയെയാണ് നേരത്തെ ഹൈക്കോടതി നിശ്ചയിച്ചിരുന്നത്. ഇതില്‍ ഡിജിപിയായ ഹേമചന്ദ്രന്‍ സര്‍ക്കാരിനോട് അടുപ്പമില്ലാത്ത ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് തന്നെ ഡിജിപി റാങ്കിലുള്ള ഹേമചന്ദ്രന്റെ നിലപാട് നിര്‍ണ്ണായകമാകും. ഇപ്പോള്‍ അനുകൂല നിലപാടെടുത്തെങ്കിലും ഭാവിയില്‍ അതിന് വലിയ വില നേല്‍കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 

ഹൈക്കോടതി നേരിട്ട് നിയോഗിച്ച പോലീസ് മേധാവിയാണ് ഹേമചന്ദ്രന്‍ . ഇദ്ദേഹത്തിന്റെ വരവോടെസര്‍ക്കാരും, ഡി.ജി.പിയും ശരിക്കും മുട്ട് മടക്കുകയായിരുന്നു. ശരിക്കും കോടതിയാണ് എല്ലാം ചെയ്തത്. യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കിയിയില്ലെങ്കിലും എല്ലാ നിയന്ത്രണങ്ങളും പൊലീസ് ഏറ്റെടുത്തത് സര്‍ക്കാരിന് കാര്യങ്ങളില്‍ മേല്‍കോയ്മ കിട്ടാനായിരുന്നു. എന്നാല്‍ യുവതി പ്രവേശം നടന്നതുമില്ല സ്ഥിതിയാകെ വഷളാവുകയും ചെയ്തു. ഭക്തരുടെ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോള്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ വന്നു. ശബരിമലയുടെ നിയന്ത്രണം സുപ്രീംകോടതി ഏറ്റെടുത്തു. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയുടെ പൂര്‍ണ നിയന്ത്രണം ഹൈക്കോടതി നിയോഗിച്ച മൂന്നംഗ മേല്‍നോട്ട സമിതിക്കാണ് ഇനി. ഇത് വ്യക്തമാകുന്ന ഉത്തരവാണ് പുറത്തുവന്നത്. 

ശബരിമലയുടെ പൂര്‍ണനിയന്ത്രണം മൂന്നംഗ മേല്‍നോട്ട സമിതിയില്‍ നിക്ഷിപ്തമാവുന്ന വിധത്തിലാണ് സമിതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും സമിതിക്ക് ഇടപെടാന്‍ അധികാരമുണ്ടായിരിക്കും. എന്ത് തീരുമാനമെടുക്കാനും നടപ്പാക്കാനും സമിതിക്ക് അവകാശമുണ്ടായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 
സമിതി അംഗമായതിനാല്‍ ശബരിമലയില്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും മുകളിലാണ് ഇനി ഹേമചന്ദ്രന്‍. അതിനാല്‍ തന്നെ മേല്‍നോട്ടസമിതി സര്‍ക്കാരിന് തലവേദനയാവുമെന്നുറപ്പ്.

തീര്‍ത്ഥാടനം തുടങ്ങിയിട്ടും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാതെ മടിച്ചുനിന്ന ദേവസ്വം ബോര്‍ഡ് കോടതിയുടെ വിമര്‍ശനങ്ങള്‍ വന്നതോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധിച്ചു. നാമജപക്കാരുടെ പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് പൊലീസ് നിര്‍ത്തി. രാത്രിയിലെ നാമജപം പ്രശ്‌നമില്ലാതെ നടക്കുന്നുണ്ട്.

എല്ലാ ദിവസവും രാത്രി ഒന്‍പത് മണിയോടെയാണ് നാമജപം തുടങ്ങാറ്. സംഘപരിവാറുകാരാണ് ഇതിന് എത്തുന്നതെന്നാണ് വിലയിരുത്തല്‍. ആദ്യ ദിനങ്ങളില്‍ വലിയ നിരീക്ഷണമാണ് പൊലീസ് ഏര്‍പ്പെടുത്തിയത്. രണ്ട് ദിവസം ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ നാമമാത്രമായ പൊലീസിനെ മാത്രമേ നാമജപം നിരീക്ഷിക്കാന്‍ പോലും നിയോഗിക്കുന്നുള്ളൂ. സ്വാമിയേ ശരണം വിളിക്കുന്നതില്‍ എന്ത് നിയമ ലംഘനമാണുള്ളതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാമജപക്കാരെ വെറുതെ വിടുന്നത്. ഇതോടെ പൊലീസ് ശബരിമലയില്‍ നിന്ന് പതിയെ പിന്‍വലിയുകയാണെന്ന വാദമാണ് ഉയരുന്നത്. ഇനി ഡിജിപി ഹേമചന്ദ്രന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടി വരുമെന്ന് പൊലീസ് നേതൃത്വവും തിരിച്ചറിയുന്നുണ്ട്. 

സര്‍ക്കാര്‍ വകുപ്പുകളെല്ലാം മേല്‍നോട്ട സമിതിയുമായി സഹകരിക്കണം. സ്‌പെഷ്യല്‍ കമ്മീഷണറുടെ സഹായവും സമിതിയ്ക്ക് ആവശ്യപ്പെടാം. ഏതെങ്കിലും കാര്യത്തില്‍ വ്യക്തത വേണമെങ്കില്‍ സമിതിക്ക് ദേവസ്വം ബോര്‍ഡിനെ സമീപിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ സമിതിയുടെ ചുമതലകളും അധികാരവും വിശദമാക്കുന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിനേയും വെട്ടിലാക്കിയിട്ടുണ്ട്. 

കോടതി ഉത്തരവു നടപ്പാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്കു നല്‍കാനും സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കാനും ആരും അതിരുവിട്ടു പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാനും സമിതിയെ അധികാരപ്പെടുത്തുന്ന ഉത്തരവിന്റെ വിശദാംശങ്ങളാണു പുറത്തുവന്നത്. പൊലീസ്, ദേവസ്വം, വനം, പൊതുമരാമത്ത് തുടങ്ങി അധികൃതരുടെയോ തീര്‍ത്ഥാടകരുള്‍പ്പെടെ മറ്റു ബന്ധപ്പെട്ടവരുടെയോ ഭാഗത്തുനിന്ന് അതിരുവിട്ട പെരുമാറ്റം ഇല്ലെന്നുറപ്പാക്കാന്‍ സമിതിക്കു നടപടിയെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വാവരു നടയില്‍ പോകുന്നതിലും മഹാകാണിക്ക അര്‍പ്പിക്കുന്നതിലും ഇപ്പോഴും പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഉടന്‍ തന്നെ ഈ നിയന്ത്രണങ്ങളെല്ലാം മാറ്റേണ്ടി വരുമെന്നാണ് സൂചന. നിലയ്ക്കലില്‍ നിന്നു പമ്പയിലേക്ക് 24 മണിക്കൂറും കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങിയിട്ടുണ്ട്. രാത്രി 11ന് നട അടച്ച ശേഷവും പമ്പയില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് മലകയറാം. നെയ്യഭിഷേകം നടത്താന്‍ തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തു തങ്ങാമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിരിവയ്ക്കാന്‍ പ്രത്യേക സ്ഥലങ്ങള്‍ അനുവദിച്ചു. സന്നിധാനം വലിയ നടപ്പന്തലില്‍ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിരിവയ്ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഉറങ്ങാന്‍ പാടില്ലന്ന നിബന്ധനയും ഉണ്ട്. ശബരിമലയില്‍ പോലീസിന്റെ പിടി അയയുന്നത് സര്‍ക്കാരിന് കനത്ത ക്ഷീണമായിരിക്കുകയാണ്.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends