Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ഉശിരു പോരാ ഒറ്റപെട്ടു പിള്ള ; ബിജെപി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​ക്കെ​തി​രെ ബി.​ജെ.​പി​യി​ൽ സം​ഘ​ടി​ത നീ​ക്കം; കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന നേതാക്കള്‍ രംഗത്ത്

07 DECEMBER 2018 02:03 PM IST
മലയാളി വാര്‍ത്ത

ആ​ർ.​എ​സ്.​എ​സ് നേ​തൃ​ത്വ​ത്തി‍ന്റെ പ്ര​ത്യേ​ക താ​ൽ​പ​ര്യപ്രകാരമാണ് ശ്രീധരൻ പിള്ള സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ലെ​ത്തി​യത്. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രി​ൽ എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ ഒ​ഴി​കെ ഭൂ​രി​ഭാ​ഗ​വും ഇപ്പോൾ പിള്ളക്ക് എ​തി​രാണ്. അതുകൊണ്ടുതന്നെ പി​ള്ള പാ​ർ​ട്ടി​യി​ൽ ഒ​റ്റ​പ്പെ​ട്ട അവസ്ഥയിലാണ്.

അ​ദ്ദേ​ഹം പ്ര​സി​ഡ​ൻ​റാ​ക​ണ​മെ​ന്ന് വാ​ദി​ച്ച ആ​ർ.​എ​സ്.​എ​സി​ലെ ഒ​രു വി​ഭാ​ഗ​വും എ​തി​രാ​യി. പ​ക​ര​ക്കാ​ര​നു​വേ​ണ്ടി ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​ണെ​ങ്കി​ലും പാ​ർ​ട്ടി​യി​ലെ ഗ്രൂ​പ്പു​പോ​ര് കാ​ര​ണം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​നു മു​ന്നി​ൽ ആ​െ​ര​യും ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്​​ഥ​യായിരുന്നു. അതേസമയം കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന നേതാക്കള്‍ തന്നെ രംഗത്തെത്തി. ആര്‍എസ്എസ് അനുകൂല നിലപാടിന്റെ കൂടി പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് മുരളീധരപക്ഷം നേതാക്കളുടെ നീക്കം.

കുമ്മനം രാജശേഖരന്‍ സ്ഥാനമൊഴിഞ്ഞ ഘട്ടത്തില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെട്ട നേതാവായിരുന്നു കെ.സുരേന്ദ്രന്‍. എന്നാല്‍ അന്ന് ആര്‍എസ്എസ് ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതോടെ സുരേന്ദ്രന്റെ സാധ്യതകള്‍ മങ്ങി. എന്നാല്‍ ഇപ്പോള്‍ ശബരിമല അവസരമാക്കണമെന്ന ദേശീയ അധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മുരളീധര പക്ഷം നീക്കം തുടങ്ങിയിട്ടുണ്ട്.

എന്നാൽ വി. ​മു​ര​ളീ​ധ​ര​ൻ ഗ്രൂ​പ്പി​ലെ കെ. ​സു​രേ​ന്ദ്ര​ന്റെ പേ​ര്​ നി​ർ​ദേ​ശി​ക്കാ​ൻ, പി​ള്ള​യെ എ​തി​ർ​ക്കു​ന്ന പി.​കെ. കൃ​ഷ്ണ​ദാ​സ് ഗ്രൂ​പ്പി​ന് താ​ൽ​പ​ര്യ​മി​ല്ല. ശ്രീ​ധ​ര​ൻ​പി​ള്ള​ക്കൊ​പ്പം പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തേ​ക്ക് സു​രേ​ന്ദ്ര​നെ അ​ന്ന്​ സ​ജീ​വ​മാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നു. കൃ​ഷ്ണ​ദാ​സി​നൊ​പ്പ​മു​ള്ള നേ​താ​ക്ക​ളി​ലാ​രെ​ങ്കി​ലും ഇൗ ​പ​ദ​വി​യി​ലെ​ത്തു​ന്ന​ത് ത​ങ്ങ​ളു​ടെ രാ​ഷ്​​ട്രീ​യ നി​ല​നി​ൽ​പി​ന് പാ​ര​യാ​കു​മെ​ന്ന് മു​ര​ളീ​ധ​ര​ൻ ഗ്രൂ​പ്പും ക​രു​തു​ന്നു.

നി​ല​വി​ലെ നേ​തൃ​ത്വ​ത്തി​ൽ മാ​റ്റം വ​ര​ണ​മെ​ന്ന് ഇ​രു​കൂ​ട്ട​രും ഒ​റ്റ​ക്കെ​ട്ടാ​യി വാ​ദി​ക്കു​മ്പോ​ഴും പു​തി​യ പ്ര​സി​ഡ​ൻ​റി‍​െൻറ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​ത്തി​ലെ​ത്താ​ൻ ഇ​രു ഗ്രൂ​പ്പു​കാ​ർ​ക്കും സാ​ധി​ച്ചി​ട്ടി​ല്ല. ഈ ​ത​ർ​ക്ക​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ മി​സോ​റം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ തി​രി​ച്ച് ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ്​ ആ​ർ.​എ​സ്.​എ​സ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഈ ​നീ​ക്ക​ത്തി​ന് മു​ര​ളീ​ധ​ര വി​ഭാ​ഗ​ത്തി‍​െൻറ പി​ന്തു​ണ​യി​ല്ല. ശബരിമല വിഷയത്തിലെ ഇടപെടലോടെ ആര്‍എസ്എസിന്റെ സമീപനവും മാറിയിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കള്‍ ജയിലിലെത്തി സുരേന്ദ്രന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയായാണ് മുരളീധരപക്ഷം വിലയിരുത്തുന്നത്.

താ​ഴെ​ത​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത ഒ​രു ഭാ​ര​വാ​ഹി​യെ മാ​റ്റ​ണ​മെ​ങ്കി​ൽ​പോ​ലും സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്ന​താ​യി​രു​ന്നു കു​മ്മ​ന​ത്തി‍​െൻറ കാ​ല​ത്തെ അ​വ​സ്​​ഥ. പാ​ർ​ട്ടി​യെ പൂ​ർ​ണ​മാ​യും ആ​ർ.​എ​സ്.​എ​സി‍​െൻറ കൈ​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ഈ ​നീ​ക്ക​ത്തി‍​െൻറ പി​ന്നി​ലെ​ന്നും ഇ​വ​ർ​ക്ക് ആ​ക്ഷേ​പ​മു​ണ്ട്. സ​മ​രം ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കു​ന്ന​തി​നെ​യും പ​രി​ഷ്​​കാ​ര​ങ്ങ​ൾ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചെ​ന്ന് മു​ര​ളീ​ധ​ര​​െൻറ കൂ​ട്ടാ​ളി​ക​ൾ പ​റ‍യു​ന്നു. ശ്രീധരന്‍പിള്ളയുടെ വ്യക്തതയില്ലാത്ത നിലപാടുകള്‍ ശബരിമല സമരത്തെ പിന്നോട്ടടിച്ചെന്ന വിലയിരുത്തല്‍ ദേശീയ നേതൃത്വത്തിനുമുണ്ടെന്നാണ് സൂചന.

ശ​ബ​രി​മ​ല വി​ഷ​യം പ​ഠി​ക്കാ​ൻ ബി.​ജെ.​പി കേ​ന്ദ്ര​നേ​തൃ​ത്വം നി​യോ​ഗി​ച്ച എം.​പി​മാ​രു​ടെ സം​ഘ​ത്തോ​ട് സം​സ്ഥാ​ന​ത്തെ പാ​ർ​ട്ടി​യു​ടെ അ​വ​സ്ഥ ഒ​രു വി​ഭാ​ഗം ബോ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചു സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ലേ​ക്ക് പ​രാ​തി​യു​മാ​യി പോ​കാ​നും കേ​ര​ള​ത്തി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ ത​യാ​റെ​ടു​ക്കു​ന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (12 minutes ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (1 hour ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (2 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (3 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (3 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (4 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (4 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (4 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (4 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (4 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (4 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (4 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (5 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (5 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (5 hours ago)

Malayali Vartha Recommends