ശബരിമല യുവതീ പ്രവേശന വിധിയിൽ സർക്കാരിന് സുപ്രീം കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി

ശബരിമല കേസുമായി ബന്ധപ്പെട്ട് രണ്ട് പുതിയ ഹര്‍ജികള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട വിധി പുനപരിശോധിക്കാന്‍ നല്‍കിയ ഹര്‍ജി വേഗത്തില്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ സമിതിയാണ് സർക്കാരിന്റെ ആവശ്യം തള്ളിയത്.
രണ്ട് ഹർജികളാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ആദ്യത്തേത് ശബരിമല സംബന്ധിച്ചുള്ള കേസുകൾ ഹൈക്കോടതിയിൽ പരിഗണിക്കുന്നത് തടയുന്നതിലേക്കുള്ള ഹർജിയാണ്. രണ്ടാമത്തെത് ശബരിമലയിൽ ഹൈക്കോടതി മുന്നംഗ സമിതിയെ നിയോഗിച്ച് കൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നതാണ്. ഇവ രണ്ടും വേഗത്തിൽ പരിഗണിക്കണമെന്നതായിരുന്നു സർക്കാർ ആവശ്യം. എന്നാൽ സാധാരണ ക്രമത്തിൽ മാത്രമേ ഹർജികൾ പരിഗണിക്കാനാകൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയി അദ്ധ്യക്ഷനായ ബഞ്ച് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഈ രണ്ട് ഹര്‍ജിയും വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍റെ ആവശ്യം.
എന്നാല്‍ സര്‍ക്കാറിന്‍റെ ഈ ആവശ്യത്തോട് സുപ്രീംകോടതി അനുകൂലമായ നിലപാടല്ല എടുത്തത്. സാധാരണ ക്രമത്തില്‍ മാത്രമേ കേസ് പരിഗണിക്കാനാകൂവെന്നും സുപ്രീംകോടതി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഹർജികൾ, നേരത്തെ പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി പറഞ്ഞിരുന്നു.
മൂന്നംഗ സമിതിക്കെതിരെയും ഹൈക്കോടതിയിലെ കേസുകൾ മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു സർക്കാരിന്റെ ഹർജി. കേസ് വേഗത്തില്‍ പരിഗണിക്കാനാകില്ല. സാധാരണ ക്രമത്തില്‍ മാത്രമേ പരിഗണിക്കാന്‍ പറ്റൂവെന്നും സുപ്രീംകോടതി അറിയിച്ചതോടെ ക്രിസ്മസ് അവധിക്ക് മുമ്പായി കേസ് പരിഗണിക്കില്ലെന്ന് ഉറപ്പായി.
അവധിക്ക് ശേഷം ഇനി ജനുവരി 10 ന് ശേഷം മാത്രമേ കോടതി തുറക്കൂ. ഇതോടെ മണ്ഡലകാലത്തിന് മുമ്പ് ശബരിമല കേസില്‍ മറ്റൊരു വിധി ഉണ്ടാകാനുള്ള സാധ്യത ഇല്ലാതായി.
https://www.facebook.com/Malayalivartha

























