Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ. സുരേന്ദ്രന്റെ പുലിഗർജ്ജനത്തിലേക്ക് ഇനി കേരള രാഷ്ട്രീയം; നേതൃത്വത്തിനെതിരെയുള്ള ശക്തമായ വിമർശനങ്ങൾക്ക് ഇടയിലേക്ക് അണികൾക്ക് ആവേശത്തിന്റെ ചൂടുപകർന്ന് സുരേന്ദ്രൻ എത്തുന്നു

07 DECEMBER 2018 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കെ. സുരേന്ദ്രന്റെ പുലിഗർജ്ജനത്തിലേക്ക് ഇനി കേരള രാഷ്ട്രീയം. നേതൃത്വത്തിനെതിരെയുള്ള ശക്തമായ വിമർശനങ്ങൾക്ക് ഇടയിലേക്ക് അണികൾക്ക് ആവേശത്തിന്റെ ചൂടുപകർന്ന് സുരേന്ദ്രൻ എത്തുന്നു. 21 ദിവസത്തെ തടങ്കൽ ജീവിതത്തിനിടയിൽ പലപ്പോഴും സർക്കാരിനെയും മുഖ്യമന്ത്രിയെയും വെല്ലുവിളിച്ചു.

സി.പി.എമ്മിന്റെ സമീപനത്തോട് ഏറ്റവും വലിയ ഫാസിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജനെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ടി പി കേസ് പ്രതികള്‍ക്ക് എല്ലാ സൗകര്യവും കൊടുക്കുന്ന പൊലീസാണ് തനിക്ക് ചായ വാങ്ങി തന്നതിന്‍റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു. കൊട്ടാരക്കര ജയില്‍ നിന്ന് റാന്നിയിലേക്ക് കൊണ്ടുപോയപ്പോഴാണ് ഹോട്ടല്‍ ഭക്ഷണം നല്‍കിയത്. സുരക്ഷാപ്രശ്നം മൂലം എ.ആര്‍ ക്യാംപിലെ ഭക്ഷണം നല്‍കാനായിരുന്നു നിര്‍ദേശം. തെറ്റായ റിപ്പോര്‍ട്ടാണ് കോടതിയില്‍ പൊലീസ് നല്‍കിയതെന്നും കോടതിയെ പൊലീസ് തെറ്റിദ്ധരിപ്പിച്ചു. തനിക്കെതിരെ ഗൂഡാലോചന നടക്കുന്നു എന്നും സുരേന്ദ്രന്‍ ആഞ്ഞടിച്ചിരുന്നു.

നവംബർ 17 ന് സന്നിധാനത്തേക്കു പോകാന്‍ നിലയ്ക്കലിലെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ നിലയ്ക്കലില്‍വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ജില്ലാ പ്രസി‍ഡന്റ് എ. നാഗേഷ് ഉള്‍പ്പെടെയുള്ള നാലംഗ സംഘത്തോടൊപ്പമാണ് സുരേന്ദ്രന്‍ നിലയ്ക്കലിലെത്തിയത്. ഇരുമുടിക്കെട്ടുമായെത്തിയ സുരേന്ദ്രനെയും സംഘത്തെയും പമ്പയിലേക്ക് കടത്തിവിടില്ലെന്ന് പൊലീസ് നിലപാട് സ്വീകരിച്ചതോടെ വാക്കുതര്‍ക്കമായി. മടങ്ങിപ്പോകില്ലെന്നും അറസ്റ്റിന് വഴങ്ങില്ലെന്നും സുരേന്ദ്രന്‍ നിലപാടെടുത്തു. ഏറെനേരത്തെ തര്‍ക്കത്തിനുശേഷം എതിര്‍പ്പ് മറികടന്ന് മുന്നോട്ടുനീങ്ങാന്‍ ശ്രമിച്ച സുരേന്ദ്രനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനു ശേഷം ഒന്നിന് പുറകേ ഒന്നെന്ന രീതിയില്‍ വിവിധ കേസുകളില്‍ പോലീസ് സ്റ്റേഷന്‍ കയറി ഇറങ്ങുകയായിരുന്നു സുരേന്ദ്രന്‍.


കെ.സുരേന്ദ്രനെതിരെ സി.പി.എം കുടുക്കിയത് 15 കേസുകളില്‍. അന്യായമായി സംഘം ചേരുന്നതിന് നേതൃത്വം നല്‍കിയതിനും ഉള്‍പ്പെട്ടതിനും, ഇവയില്‍ ചിലതില്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും നിരോധനാജ്ഞ ലംഘിച്ചതിനും ഉള്‍പ്പെടെ 15 കേസുകളാണ് സുരേന്ദ്രനെതിരെ നിലവിലുള്ളതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അതില്‍ എട്ട് കേസുകള്‍ 2016ന് മുമ്പ് പോലീസ് ചാര്‍ജ് ചെയ്തവയാണ്.

ശബരിമലയിലെ ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടായിരുന്നു. പേരക്കുട്ടിക്ക് ചോറൂണ് നല്‍കാനും ശബരിമല ദര്‍ശനത്തിനുമായി 52 വയസ്സ് പ്രായമുള്ള ലളിത എത്തിയിരുന്നു. ഇവരെ സന്നിധാനം നടപ്പന്തലില്‍ വച്ച് തടയുന്ന സ്ഥിതിയുണ്ടായി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സംഘടിച്ച് അന്യായമായി ഇവരെ തടഞ്ഞ് ദേഹോപദ്രവമേല്‍പ്പിച്ചതിനും മാനഹാനി വരുത്തുന്ന രീതിയിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും അവരുടെ ബന്ധുവിനെ മര്‍ദ്ദിച്ച് അവശനാക്കിയതിനും ബന്ധുവിന്റെ പരാതിയും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സന്നിധാനം പോലീസ് സ്‌റ്റേഷന്‍നില്‍ 13ാം പ്രതിയായി കേസെടുത്തു. ആചാരാനുഷ്ഠാനങ്ങളുമായി പുലബന്ധമില്ലാത്ത ബിജെപി ലോക്സഭാ തിരെഞ്ഞടുപ്പു ലക്ഷ്യമിട്ടു നടത്തുന്ന നാടകമാണ് സുരേന്ദ്രന്റെ ശബരിമല പ്രവേശനമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. അമ്മ മരിച്ച് പുല മാറുന്നതിന് മുൻപ് സുരേന്ദ്രൻ സന്നിധാനത്ത് എത്തിയത് അതിന് ഉദാഹരണമാണെന്നും അന്ന് മന്ത്രി പറഞ്ഞു.

കൂടാതെ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് നിലയ്ക്കല്‍ പോലീസ് സ്‌റ്റേഷന്‍ ഒന്നാം പ്രതിയായും, ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേ കുറ്റകരമായി സംഘടിച്ച കാര്യത്തിനും മറ്റും നെടുമ്പാശ്ശേരി പോലീസ് സ്‌റ്റേഷന്‍ രണ്ടാം പ്രതിയായും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചു. നിയമനടപടിക്ക് വിധേയനാവാതെയും സമയത്തിന് കോടതികളില്‍ ഹാജരായി ജാമ്യം ലഭിക്കാത്തതുമായ വിവിധ കേസുകള്‍ സംസ്ഥാനത്ത് ഉണ്ടായിരുന്നു.

ഇക്കാരണത്താല്‍ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി, കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എന്നീ കോടതികള്‍ വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതികളില്‍ ഹാജരാക്കേണ്ടിവന്നത്. ഈ വാറണ്ടു കേസുകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും, സന്നിധാനം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് ജാമ്യം ലഭിക്കാത്തതിനാൽ സുരേന്ദ്രന്‍ റിമാന്റിൽ കഴിയുകയായിരുന്നു.

സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ ആണ് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ പാടില്ലെന്നാണ് സുരേന്ദ്രനോട് കോടതി നിര്‍ദേശിച്ചത്.രണ്ട്‌ലക്ഷം രൂപയുടെ രണ്ടു ബോണ്ടുകള്‍ കോടതിയില്‍ കെട്ടിവെക്കണം. പാസ്‌പോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നു. രണ്ടുപേരുടെ ആള്‍ജാമ്യം വേണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends