Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരേന്ദ്രൻ പുറത്ത് വരുന്നത് വർദ്ധിതവീര്യത്തോടെ; സർക്കാർ ചെയ്തത് നിയമലംഘനങ്ങളുടെ ഘോഷയാത്ര; നിയമത്തിന്റെ ബാലപാഠം അറിയാവുന്ന ആരും സുരേന്ദ്രന്‍റെ കേസിൽ ബിജെപി നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് പറയില്ലന്ന് ശ്രീധരൻ പിള്ള

07 DECEMBER 2018 08:51 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ വർദ്ധിതവീര്യത്തോടെയാണ് ജയിലിന് പുറത്ത് വരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. കെ സുരേന്ദ്രനെ ജയിലിലിട്ടതിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സർക്കാർ ചെയ്തത് നിയമലംഘനങ്ങളുടെ ഘോഷയാത്രയെന്നും അദ്ദേഹം ആരോപിച്ചു.

നിയമത്തിന്റെ ബാലപാഠം അറിയാവുന്ന ആരും സുരേന്ദ്രന്‍റെ കേസിൽ ബിജെപി നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് പറയില്ല. ബിജെപിയിൽ ഗ്രൂപ്പ് വഴക്കില്ല. അങ്ങനെയുള്ള പ്രചാരണങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല വിഷയം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റിയ സംസ്ഥാന പ്രസിഡന്‍റിന്‍റെ നടപടിക്കെതിരെ ബിജെപിയില്‍ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ആര്‍ എസ് എസ് കേന്ദ്ര നേതൃത്വം പദ്ധതിയിട്ട സമരം ചര്‍ച്ച ചെയ്യാതെയാണ് ശബരിമലയില്‍ നിന്നും സെക്രട്ടേറിയേറ്റ് നടയിലേക്ക് മാറ്റിയതെന്നും ആത്മാഭിമാനമുള്ള ഒരു ബിജെപി പ്രവര്‍ത്തകനും ഇത് അംഗീകരിക്കില്ലെന്നും നേരത്തെ വി. മുരളീധരന്‍ ആരോപിച്ചിരുന്നു. മാത്രമല്ല, കെ.സിരേന്ദ്രന്‍റെ അറസ്റ്റിനെതിരെ അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍പിള്ള വേണ്ടത്ര ഗൗരവമായി എടുത്തില്ലെന്നും കെ സുരേന്ദ്രനെ ജാമ്യത്തിലിറക്കാന്‍ സംസ്ഥാന പ്രസിഡന്‍റ് കാര്യമായൊന്നും ചെയ്തില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

കെ.സുരേന്ദ്രന് ഹൈക്കോടതി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതിൽ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ചിത്തിര ആട്ട വിശേഷദിവസം ശബരിമലയിൽ സ്ത്രീയെ തടഞ്ഞ സംഭവത്തിലാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയിൽ ശക്തമായി വാദിച്ചെങ്കിലും അതെല്ലാം കോടതി തള്ളുകയായിരുന്നു. 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് സുരേന്ദ്രൻ മോചിതനാകുന്നത്. പത്തനംതിട്ടയിൽ പ്രവേശിക്കാൻ പാടില്ലെന്ന ഉത്തരവിനൊപ്പം രണ്ട് പേരുടെ ആൾ ജാമ്യവും രണ്ട് ലക്ഷം രൂപയുടെ ബോണ്ടും,​ പാസ്‌പോർട്ടും സുരേന്ദ്രൻ കെട്ടിവയ്‌ക്കണമെന്ന് കോടതി കൂട്ടിച്ചേർത്തു.

സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയിൽ ശക്തമായി വാദിച്ചെങ്കിലും അതെല്ലാം കോടതി തള്ളുകയായിരുന്നു. 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് സുരേന്ദ്രൻ മോചിതനാകുന്നത്. പത്തനംതിട്ടയിൽ പ്രവേശിക്കാൻ പാടില്ലെന്ന ഉത്തരവിനൊപ്പം രണ്ട് പേരുടെ ആൾ ജാമ്യവും രണ്ട് ലക്ഷം രൂപയുടെ ബോണ്ടും,​ പാസ്‌പോർട്ടും സുരേന്ദ്രൻ കെട്ടിവയ്‌ക്കണമെന്ന് കോടതി കൂട്ടിച്ചേർത്തു.

ശബരിമലയിൽ എത്തുന്ന തീർഥാടകരായ സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ കെ.സുരേന്ദ്രന് ആര് അധികാരം നൽകിയെന്ന് ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. പ്രതി എന്തിനാണ് ശബരിമലയിൽ പോയതെന്ന് കോടതി ചോദിച്ചു. തന്റെ ഭരണഘടനാ അവകാശം ലംഘിക്കപ്പെട്ടു എന്ന് പ്രതി പറയുമ്പോൾ സമരക്കാർ തടഞ്ഞ തീർഥാടകയ്ക്കും ഭരണഘടനാ അവകാശമുണ്ടെന്ന് കോടതി ഓർമിപ്പിച്ചിരുന്നു.

ശബരിമലയിലും മറ്റിടങ്ങളിലും അക്രമത്തിന് ആഹ്വാനം ചെയ്യുകയും ശബരിമലയിലെത്തിയ തീർഥാടകയെ തടയാൻ പ്രതി ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റുകൾ ഇതിനു തെളിവാണെന്നു വാദിച്ച പ്രോസിക്യൂഷൻ സുരേന്ദ്രന്റെ ഫേസ്ബുക്ക് വിശദാംശങ്ങൾ കോടതിക്കു കൈമാറി. ലളിതയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയുമായിട്ടാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ ബന്ധപ്പെട്ടത്. ശബരിമലയിൽ എ.ഡി.ജി.പിയായി വത്സൻ തില്ലങ്കേരിയും ഐ.ജിയായി സുരേന്ദ്രൻജിയും ചുമതലയേറ്റിട്ടുണ്ടെന്ന് ഫേസ്ബുക്കിൽ പരാമർശമുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാൻ ആൾക്കൂട്ട അതിക്രമത്തിന് സുരേന്ദ്രൻ നേതൃത്വം നൽകി. രാഷ്ട്രീയ അജണ്ട നടപ്പാക്കലായിരുന്നു ലക്ഷ്യം. സംഘർഷത്തിന് നേതൃത്വം നൽകാൻ നേതാക്കൾക്ക് ചുമതല നൽകി സർക്കുലർ പുറപ്പെടുവിച്ചു എന്നും മറ്റിടങ്ങളിൽ അതിക്രമത്തിന് പ്രേരിപ്പിച്ചു എന്നും നിയമം കയ്യിലെടുത്തു എന്നും സുരേന്ദ്രനെതിരെ എട്ട് കേസുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജയിൽ മോചിതനായി എത്തുന്ന സുരേന്ദ്രന് ബി.ജെ.പി സ്വീകരണം ഒരുക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends