ബിജെപി യ്ക്ക് കനത്ത തിരിച്ചടിയാകുമോ ?; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോൺഗ്രസ്സിന് അനുകൂലം; മധ്യപ്രദേശിലും രാജസ്ഥാനിലും ഇഞ്ചോടിഞ്ച് പോരാട്ടം

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. തിരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ രണ്ടിടത്തു ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ചു പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ വ്യകതമാക്കുന്നു.
മധ്യപ്രദേശിലും രാജസ്ഥാനിലും കടുത്ത പോരാട്ടമെന്നാണു വിലയിരുത്തല്‍. ഛത്തിസ്ഗഡില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നുമാണ് പ്രവചനം. അതേസമയം തിരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസ്സിനു മുൻതുക്കം ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ത്യ ടുഡെ– ആക്സിസ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം മധ്യപ്രദേശിൽ കോൺഗ്രസ് 104 മുതൽ 122 സീറ്റുകൾ നേടിയേക്കും. ബിജെപിക്ക് 102നും 120നും ഇടയിൽ സീറ്റുകൾ ലഭിക്കുമെന്നാണു പ്രവചനം. കോണ്‍ഗ്രസ്– 41, ബിജെപി– 40, മറ്റുള്ളവർ– 15 ശതമാനവും വോട്ട് വിഹിതം സ്വന്തമാക്കുമെന്നാണു സർവേകൾ പ്രവചിക്കുന്നത്. ബിഎസ്പി ഒന്ന് മുതൽ മൂന്ന് വരെ സീറ്റുകളും നേടും.
രാജസ്ഥാനിലും ഇഞ്ചോടിഞ്ച് സീറ്റ് നിലയാണ് കോൺഗ്രസിനും ബിജെപിക്കും ടൈംസ് നൗ– സിഎൻ എക്സ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ഇന്ത്യ ടുഡെ– ആക്സിസ് മൈ ഇന്ത്യ ഫലങ്ങൾ കോൺഗ്രസിനൊപ്പമാണ്. കോൺഗ്രസ് 119 മുതൽ 141, ബിജെപി 55 മുതൽ 72 വരെ സീറ്റുകളും നേടും.
ഛത്തീസ്ഗഡിൽ ബിജെപി ഭരണം നിലനിർത്തുമെന്നാണ് ടൈംസ് നൗ– സിഎൻ എക്സ് എക്സിറ്റ് പോൾ ഫലങ്ങൾ. അതേസമയം ഇന്ത്യ ടുഡേ റിപ്പോർട്ടുകൾ പ്രകാരം കോൺഗ്രസ് അധികാരത്തിലേറുമെന്നാണ് വ്യകതമാക്കുന്നത്.
തെലങ്കാനയിൽ 119 സീറ്റുകളിൽ 66 ഇടത്ത് ടിആർഎസെന്ന് ടൈംസ് നൗ– സിഎൻ എക്സ് എക്സിറ്റ് പോൾ ഫലം. കോൺഗ്രസ്–ടിഡിപി–സിപിഐ–ടിജെപി സഖ്യം 37. ബിജെപി ഏഴ്, മറ്റുള്ളവർ ഒൻപത് സീറ്റ് നേടും.
https://www.facebook.com/Malayalivartha

























