സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്; ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം തിരഞ്ഞെടുത്തത് പണം കൈമാറാനുള്ള മൊബൈൽ ആപ്പുകളുടെ സാങ്കേതികവിദ്യ; ഉപഭോക്താക്കളുടെ അക്കൗണ്ട്, ഡെബിറ്റ് കാർഡ് വിവരങ്ങളും ഒട്ടേറെപ്പേർക്ക് പണവും നഷ്ടമായതായി കേരളാപോലീസ്

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് വ്യാപിക്കുകയാണെന്ന് കേരള പൊലീസ്. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത് എന്നാണ് പൊലീസ് റെക്കോർഡുകൾ. പണം കൈമാറാനുള്ള മൊബൈൽ യുപിഎ ആപ്പുകളുടെ മറവിലാണ് തട്ടിപ്പ് വ്യാപകമാകുന്നത്. അക്കൗണ്ട്, ഡെബിറ്റ് കാർഡ് വിവരങ്ങളും ഇതുവഴി ചോർത്തുന്നതായി കണ്ടെത്തി. ഒട്ടേറെപ്പേർക്ക്പണം നഷ്ടമായിട്ടുണ്ടെന്നും നിലവിൽ 10 കേസുകൾ രജിസ്റ്റർ ചെയ്‌തെന്നും ഐജി മനോജ് എബ്രഹാം പറഞ്ഞു
അതേസമയം തട്ടിപ്പ് സംഘത്തെ സൈബർഡോം ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതിനെ കുറിച്ച് ജാർഖണ്ഡ് പൊലീസിന് സൈബർഡോം വിവരങ്ങൾ കൈമാറി. ആപ്പ് വഴി ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്താണ് തട്ടിപ്പ് നടത്തുന്നത്. പലപ്പോഴും അക്കൗണ്ടിന്റെ ഉടമ ഇത് അറിയുന്നത് തട്ടിപ്പ് നടന്നതിന് ശേഷം മാത്രമായിരിക്കും. തട്ടിപ്പ് വഴി ഒരു ദിവസം ഒരു ലക്ഷം രൂപവരെ ഇത്തരത്തിൽ പിൻവലിക്കാൻ സാധിക്കും. ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്ത് കഴിഞ്ഞാലും ഇത്തരം തട്ടിപ്പ് സംഘങ്ങൾ പ്രവർത്തനക്ഷമമാണ്.
ഇത്തരം തട്ടിപ്പിനെതിരെ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങള്‍
1. വിവിധ ബാങ്കുകളുടെ 59 ആപ്പുകളാണ് ഇപ്പോള്‍ സജീവമായി പണം കൈമാറാനായി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ആപ്പുകളുടെ സുരക്ഷാ ന്യൂനതകള്‍ മുതലെടുത്താണ് തട്ടിപ്പ് നടക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പ്രത്യേക ശ്രദ്ധ അതിന്‍റെ സുരക്ഷിതത്വത്തില്‍ കൊടുക്കുക, ആപ്പ് അധിഷ്ഠിത ബാങ്കിംഗ് ഇന്ന് എളുപ്പമാണെങ്കിലും അത് സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തുക
2. ബാങ്ക് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി വിളിക്കുന്ന കോളുകളോട് പ്രതികരിക്കാതിരിക്കുക
3. നിങ്ങളുടെ മൊബൈലില്‍ നിങ്ങളുടെ ഏതെങ്കിലും ഇടപാടിന്‍റെ പേരിലല്ലാതെ വരുന്ന ഒരു ഒടിപിയും മറ്റൊരു വ്യക്തിക്കും കൈമാറാതിരിക്കുക.
4. നിങ്ങളുടെ അക്കൗണ്ടിലെ അസ്വാഭാവികമായ ഇടപാടുകള്‍ നടക്കുന്നുവെങ്കില്‍ ഉടന്‍ ബാങ്കുമായോ, പൊലീസുമായോ ബന്ധപ്പെടുക
6. ബാങ്കില്‍ നിന്ന് മൊബൈലില്‍ എത്തുന്ന എല്ലാ സന്ദേശങ്ങളും കൃത്യമായി പരിശോധിക്കുക
https://www.facebook.com/Malayalivartha

























