പ്രണയിച്ച യുവതിയുടെ തല മൊട്ടയടിച്ച് പിതാവും സഹോയും ഞെട്ടിച്ചു

പ്രണയത്തിന്റെ പേരില്‍ പിതാവും സഹോദരനും ചേര്‍ന്ന് യുവതിയുടെ തല മുണ്ഡനം ചെയ്ത് മര്‍ദ്ദിച്ച സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി കേരള വനിതാ കമ്മീഷന്‍. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യവും സ്വയം നിര്‍ണ്ണയാവകാശവും ആവര്‍ത്തിച്ച് ചോദ്യം ചെയ്യപ്പെടുന്ന ദുരവസ്ഥയാണ് സമൂഹത്തിലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫെയ്ന്‍ അഭിപ്രായപ്പെട്ടു.
സ്ത്രീ സ്വാതന്ത്ര്യം ശക്തമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിലും സദാചാര പോലീസ് ചമഞ്ഞ് സ്ത്രീകള്‍ക്ക് നേരെ ഉണ്ടാവുന്ന ഇത്തരം ക്രൂരമനോഭാവങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. യുവതിയോട് ക്രൂരത കാണിച്ച പിതാവിനെയും സഹോദരനെയും കമ്മീഷനു മുമ്പാകെ വിളിച്ചു വരുത്തുമെന്നും എം.സി.ജോസഫെയ്ന്‍ പറഞ്ഞു. കൊല്ലം ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശിനിയാണ് യുവതി. ഓട്ടോ ഡ്രൈവറും വിവാഹിതനുമായ യുവാവുമായുള്ള യുവതിയുടെ പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നു. പ്രണയത്തെ കുറിച്ചറിഞ്ഞത് മുതല്‍ അച്ഛനും സഹോദരനും യുവതിയോട് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നുതായി പൊലീസ് പറഞ്ഞു. ഇതിന് തയ്യാറാക്കാതിരുന്നതോടെയാണ് ഇങ്ങനെയൊരു ക്രൂരതയ്ക്ക് ഇവര്‍ മുതിര്‍ന്നത്. കഴിഞ്ഞദിവസവും ഇതിന്റെ പേരിൽ വഴക്കുണ്ടായെന്ന് പോലീസ് പറഞ്ഞു.
മര്‍ദ്ദിച്ച് അവശയാക്കിയതിന് ശേഷം കട്ടിലില്‍കെട്ടിയിട്ടു. പിന്നീട് അച്ചനും സഹോദരനും ചേര്‍ന്ന് തല മൊട്ടയടിച്ചു. എന്നാല്‍ മുടി കുറച്ച് മുറിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും മകള്‍ തന്നെയാണ് മൊട്ടയടിച്ചതെന്നും അറസ്റ്റിലായ പിതാവ് പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























