Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

മലാക്കയില്‍ വീടിന് തീപിടിച്ച് വെന്ത് മരിച്ച രണ്ട് കുട്ടികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

08 DECEMBER 2018 08:33 AM IST
മലയാളി വാര്‍ത്ത

മലാക്കയില്‍ വീടിന് തീപിടിച്ച് വെന്ത് മരിച്ച രണ്ട് കുട്ടികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. തലനാരിഴക്ക് രക്ഷപ്പെട്ട ചേച്ചി സെലസ്‌നിയ (12) തന്റെ കുഞ്ഞു സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ മച്ചാട് പള്ളിയില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ ഒരു നോക്ക് കാണാനെത്തിയത് നാടിനെ കണ്ണീരിലാഴ്ത്തി. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. വടക്കാഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമാണ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. കുഞ്ഞുങ്ങളുടെ വേര്‍പാട് ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി.

പാചക വാതക സിലിണ്ടറില്‍ നിന്ന് കാറിലേക്ക് ഗ്യാസ് നിറയ്ക്കുന്നതിനിടെ ഉണ്ടായ ചോര്‍ച്ചയാണ് തെക്കുംകര മലാക്കയില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ ജീവനെടുത്ത സ്‌ഫോടനത്തിനും തീപിടിത്തത്തിനും കാരണമെന്ന് പൊലീസ് കണ്ടെത്തി . മുറ്റത്തിരുന്ന സിലിണ്ടറില്‍ നിന്ന് ഗ്യാസ് മുറിയിലേക്ക് പരന്ന് തീപിടിക്കുകയായിരുന്നു. നല്ല വേഗതയില്‍ ഫാന്‍ കറങ്ങുന്നതിനിടെയുണ്ടായ ചൂടിലോ മറ്റോ ഗ്യാസിന് തീപിടിച്ചതാകാമെന്നാണ് അനുമാനം. സിലിണ്ടറിനോ കാറിനോ തീപിടിച്ചിരുന്നില്ല. 

വ്യാഴാഴ്ച അത്താഴം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഡാന്‍ഫലിസി (10)നെയും രണ്ട് വയസ്സുള്ള സെലസ്മിയെയുമാണ് അഗ്‌നി വിഴുങ്ങിയത്. വ്യാഴാഴ്ച രാത്രിയിലാണ് തെക്കുംകര പഞ്ചായത്തിലെ മലാക്ക കാര്യാട് റോഡിനു സമീപം താമസിക്കുന്ന ആച്ചക്കോട്ടില്‍ വീട്ടില്‍ ഡാന്‍േറാസ് ജോ ബിന്ദു ദമ്പതികളുടെ മക്കളായ ഇവര്‍ അഗ്‌നിബാധയിലും പൊട്ടിത്തെറിയിലും പെട്ടത്. നിസ്സാര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂത്ത മകള്‍ സെലസ്‌നിയ വെള്ളിയാഴ്ച്ച ആശുപത്രി വിട്ടു.

 രാത്രി 9. 45 ഓടെ വീട്ടിനുള്ളില്‍ നിന്ന് വലിയ ശബ്ദം കേട്ടതായി അയല്‍വാസികള്‍ പറയുന്നു. ഉടന്‍ തീഗോളം ഉയര്‍ന്നു. ഒപ്പം കൂട്ടനിലവിളികളും. ആദ്യ ഓടിയെത്തിയവര്‍ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ നെട്ടോട്ടമോടുന്ന ഡാന്‍ോസിനെയും ബിന്ദുവിനെയുമാണ് കണ്ടത്. 

എന്നാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം തീ പടര്‍ന്ന് പിടിച്ചിരുന്നു. വീട് തീയില്‍ അമര്‍ന്നിരുന്നു. അകത്തേക്ക് കടക്കാന്‍ സാധിക്കാത്ത വിധം പുകയും, ചൂടും. ഇതിനിടയിലും വീടിന് പുറത്തായിരുന്ന ഡാന്‍േറാസ് വീട്ടിനുള്ളിലേക്ക്കുതിച്ചെത്തി. പൊള്ളലേറ്റ് തളര്‍ന്ന് വീഴുകയായിരുന്നു ഈ പിതാവ്. ഇതോടെ ഡാന്‍േറാസിനേയും ബിന്ദുവിനേയും പുറത്തേക്കെത്തിച്ച നാട്ടുകാര്‍, സെലസ്‌നിയയേയും, ആശുപത്രിയില്‍ എത്തിച്ചു.

ഗുരുതമായി പരിക്കേറ്റ മാതാപിതാക്കളെ വിദഗ്ധ ചികിത്സക്കായി എറണാകുളം മെഡിക്കല്‍ സന്റെര്‍ ആശുപത്രിയിലേക്ക് മാറ്റി. അഗ്‌നി ശമനസേന സ്ഥലത്തെത്തുമ്പോഴേക്കും എല്ലാം കത്തി അമര്‍ന്നിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (12 minutes ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (1 hour ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (2 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (3 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (3 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (4 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (4 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (4 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (4 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (4 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (4 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (4 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (5 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (5 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (5 hours ago)

Malayali Vartha Recommends