പിണറായിയോട് നന്ദി മാത്രം; ശബരിമലയിലെ ആചാര ലംഘനത്തിന് എതിരായുള്ള പോരാട്ടം ശക്തിപ്പെടുത്തുകതന്നെ ചെയ്യും. ശബരിമല തകർക്കാനുള്ള പിണറായി വിജയൻ സർക്കാരിന്റെ നിഗൂഢ നീക്കത്തിനെതിരായി വിശ്വാസികളെ അണിനിരത്തികൊണ്ടുള്ള പോരാട്ടങ്ങൾ തുടരുകതന്നെ ചെയ്യും ; ആഞ്ഞടിച്ച് സുരേന്ദ്രൻ

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ജയിൽ മോചിതനായി. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നാണ് സുരേന്ദ്രൻ മോചിതനായത്. കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി വന്നെങ്കിലും വിധിപ്പകർപ്പ് എത്തിക്കാൻ വൈകിയതോടെയാണ് സുരേന്ദ്രന് ജയിൽ മോചനം ഇന്നലെ സാധ്യമാകാതിരുന്നത്. ജയിൽ മോചിതനായ സുരേന്ദ്രനെ വൻ സ്വീകരണമാണ് ഭക്തജനങ്ങളും അണികളും ചേർന്ന് നൽകിയത്. ജയിൽ മോചിതനായ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ...
തികച്ചും നിരപരാധിയാണ്. ഒരു തരത്തിലുള്ള നിയമ ലംഘനവും നടത്തിയിട്ടില്ല. തികച്ചും സമാധാനപരമായ പ്രക്ഷോഭങ്ങൾ മാത്രമാണ് നയിച്ചത്. തുടർന്നും ശബരിമല ആചാര ലംഘനങ്ങൾക്കെതിരായുള്ള നാമ ജപ പ്രതിഷേധങ്ങളിലും സമാധാന പരമായ പ്രക്ഷോഭങ്ങളിലും പങ്കെടുക്കും. ഭാരതീയ ജനതാ പാർട്ടിയുടെ ഒരു എളിയ പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി നായിക്കുന്ന ഏത് ജനാധിപത്യപരമായ പരിപാടിയിലും തുടർന്നും പങ്കെടുക്കും. ശബരിമലയിലെ ആചാര ലംഘനത്തിന് എതിരായുള്ള പോരാട്ടം ശക്തിപ്പെടുത്തുകതന്നെ ചെയ്യും. ശബരിമല തകർക്കാനുള്ള പിണറായി വിജയൻ സർക്കാരിന്റെ നിഗൂഢ നീക്കത്തിനെതിരായി വിശ്വാസികളെ അണിനിരത്തികൊണ്ടുള്ള പോരാട്ടങ്ങൾ തുടരുകതന്നെ ചെയ്യും. ഒരിക്കൽപോലും യാതൊരു തരത്തിലുള്ള കുറ്റബോധമോ, നിയമ വിരുദ്ധമായ പ്രവർത്തിയിലോ ഏർപ്പെട്ടിട്ടില്ല.
കലാപം സൃഷ്ടിക്കാനുള്ള ശ്രമം എന്നത് കള്ള പ്രചാരണം മാത്രമാണ്. ഒരേയൊരു ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളു. ശബരിമലയിൽ ഈ കാലയളവിൽ അവിശ്വാസികൾ ആചാര ലംഘനം നടത്തുമോ എന്ന ഒറ്റ ആശങ്ക മാത്രമേ ജയിലിനു അകത്ത് കിടക്കുമ്പോളും ഉണ്ടായിരുന്നുള്ളു എന്നും സുരേന്ദ്രൻ പ്രതികരിച്ചു.
https://www.facebook.com/Malayalivartha






















