Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിന് ജര്‍മ്മന്‍ ധനസഹായം സ്വീകരിക്കാം;കേന്ദ്രനുമതിയായി; ഇനി ജർമനി തരും, 784 കോടി

08 DECEMBER 2018 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ജര്‍മ്മനിയില്‍ നിന്നും കുറഞ്ഞ പലിശ നിരക്കിൽ 720 കോടി രൂപ വായ്പ വാങ്ങാന്‍ കേരളത്തിന് കേന്ദ്രാനുമതി. ഇതിനുപുറമെ മണ്ണിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനുളള പദ്ധതികള്‍ക്ക് 40 കോടി രൂപയുo ജര്‍മ്മനി നല്കുന്നതായി ജർമൻ അംബാസഡർ മാർട്ടിൻ നൈ അറിയിച്ചു.

കാലാവസ്ഥാ മാറ്റങ്ങളെ തുടര്‍ന്നുളള ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുളള അടിസ്ഥാന ഗതാഗത സൗകര്യങ്ങള്‍ ഒരുക്കാനാണ് ജര്‍മന്‍ വികസന ബാങ്ക് ആയ കെഎഫ്ഡബ്യൂ വഴി വായ്പ ലഭിക്കുക. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമിക അനുമതി ലഭിച്ചു.

കാലാവസ്ഥാ മാറ്റങ്ങളെ ചെറുക്കാനുള്ള സാങ്കേതിക സഹായം ലഭ്യമാക്കാൻ 24 കോടി രൂപയും അനുവദിക്കുന്നുണ്ട്.മണ്ണിന്റെ ഗുണം നഷ്ടമായ 43 നീർത്തടങ്ങളുടെ വികസനം വഴി കൃഷിക്കാരെ സഹായിക്കാൻ 40 കോടി രൂപയുടെ പദ്ധതി അടുത്ത വർഷം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ കാരാപ്പുഴ, പാലക്കാട്ടെ മലമ്പുഴ ഡാമുകളില്‍ ഒഴുകുന്ന സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാനും സാമ്പത്തിക സഹായം നല്‍കും. പദ്ധതിയുടെ പഠനം ഉടൻ പൂർത്തിയാകും. ആവശ്യമെങ്കിൽ കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കും.സംസ്ഥാനസർക്കാരിന്റെ മേൽക്കൂര സൗരോർജ പദ്ധതികൾക്കും സഹായം നൽകാൻ ജർമനി തയാറാണെന്നും മാർട്ടിൻ നൈ അറിയിച്ചു. ഊർജ മേഖലയിൽ കേരളവുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണിത് .

ഇതിന് പുറമെ കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കാന്‍ ജര്‍മ്മനി 940 കോടി രൂപയുടെ സഹായം നല്‍കും. എഡിബി, ലോകബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ്പദ്ധതി നടപ്പാക്കുക. 2035 ല്‍ പൂര്‍ത്തിയാക്കുന്ന പദ്ധതി ദിവസേന ഒരു ലക്ഷം യാത്രക്കാര്‍ക്ക് ഉപകാരപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

15 റൂട്ടുകളിലായി 41 ബോട്ടുജെട്ടികളും 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന 76 കിലോമീറ്റർ ശൃംഖലയും രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.78 ഹൈബ്രിഡ് ബോട്ടുകളാണ് സർവീസിന് ഉപയോഗിക്കുക. രണ്ടുവർഷത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും.

കൊച്ചി സ്മാർട് സിറ്റിയുടെ ഇന്നവേഷൻ ലാബ് 10ന് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ജർമൻ കോൺസുൽ ജനറൽ ഡോ. സെയ്ദ് ഇബ്രാഹിം, ബെംഗളൂരു ഡെപ്യൂട്ടി കോൺസുൽ ജനറൽ കാൾ ഫിലിപ്പ് എൽഡിങ് എന്നിവർ പങ്കെടുക്കും.

പ്രളയകാലത്തിനിടെ ഓഗസ്റ്റ് 18ന് തന്നെ ജര്‍മനിയില്‍ നിന്ന് വിദഗ്ദ്ധ സംഘമെത്തിയിരുന്നു. മൂന്ന് ദിവസം ഇവര്‍ പ്രളയമേഖലകള്‍ സന്ദര്‍ശിച്ച ശഷം റിപ്പോര്‍ട്ട് തയ്യാറാക്കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കാന്‍ കെഎഫ്ഡബ്ല്യു തീരുമാനിച്ചത്. യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായം സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കിയതോടെ ബാങ്ക് തീരുമാനം മരവിപ്പിക്കുകയായിരുന്നു.3 വായ്പകളും കൺസോർഷ്യം രൂപത്തിൽ ലഭ്യാമാക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നുണ്ട്.


ലോകബാങ്ക്, ഏഷ്യല്‍ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവര്‍ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ജര്‍മന്‍ ബാങ്ക് വീണ്ടും രംഗത്തെത്തിയിരിക്കുന്നത് .

കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ദ്രവീകരണ പ്രകൃതി വാതകം ഉപയോഗിച്ച് ബസ് സർവീസു നടത്താൻ 500 കോടി രൂപയുടെ വായ്‌പ്പാ നല്കാൻ കെ എഫ് ഡബ്ള്യൂ മുന്നോട്ടുവന്നെങ്കിലും പദ്ധതി സംസ്ഥാന സർക്കാരിന്റെ ചുവപ്പു നടയിൽ കുടുങ്ങി .

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends