Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരുമുടിക്കെട്ടിന് യാതൊരു കളങ്കവും വരരുത്; പാര്‍ട്ടി പറയുന്ന അമ്പലത്തില്‍ ഇരുമുടികെട്ട് സൂക്ഷിക്കും: ഇരുപത്തിയൊന്ന് ദിവസത്തെ ഏകാന്ത ജയില്‍ ജീവിതത്തിന് ശേഷം ഭക്തരുടെയും, അണികളുടെയും ഊഷ്മള വരവേല്‍പ്പ് ഏറ്റുവാങ്ങിയ സുരേന്ദ്രന്റെ വരവ് ഇങ്ങനെ...

08 DECEMBER 2018 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഇരുപത്തിയൊന്ന് ദിവസത്തെ ഏകാന്ത ജയില്‍ ജീവിതത്തിന് ശേഷം പുറത്തേയ്ക്ക് ഇറങ്ങിയപ്പോള്‍ ഭക്തരും, അണികളും ചേര്‍ന്ന് ഒരുക്കിയ സ്വീകരണത്തില്‍ ഞെട്ടി ബി ജെ പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഇടത് തോളില്‍ ഇരുമുടി കെട്ടുമായി ജയിലിന് പുറത്തേയ്ക്കിറങ്ങിയ സുരേന്ദ്രനെ കണ്ട ആവേശത്തില്‍ ശരണം വിളികള്‍ മുഴക്കി, ജയില്‍ വളപ്പ് അണികള്‍ കീഴടക്കി. സെന്‍ട്രല്‍ ജയിലിന് മുന്നില്‍ നാമജപവുമായി സുരേന്ദ്രനെ സ്വീകരിക്കാന്‍ പാര്‍ട്ടി ഉന്നത നേതാക്കളടക്കം നിരവധി പ്രവര്‍ത്തകരാണ് എത്തിയത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പൂജപ്പുരയിലെത്തി സുരേന്ദ്രനെ സ്വീകരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും തുറന്ന ജീപ്പില്‍ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലില്‍ എത്തിക്കുന്നത്.

കെ സുരേന്ദ്രനെ നിലക്കല്‍ വെച്ച് പൊലീസ് അറസ്റ്റു ചെയ്യുമ്പോള്‍ തോളില്‍ മല കയറാനായി തയ്യാറാക്കിയ ഇരുമുടിക്കെട്ടുമുണ്ടായിരുന്നു. ഈ ഇരുമുടിക്കെട്ടുമായാണ് അദ്ദേഹം പൊലീസ് സ്‌റ്റേഷനില്‍ പോയതും. പിന്നീട് ജയിലില്‍ സൂക്ഷിച്ച ആ ഇരുമുടിക്കെട്ടും കൈയിലേന്തിയാണ് അദ്ദേഹം ഇപ്പോള്‍ ജയിലിന് പുറത്തിറങ്ങിതും. മാധ്യമങ്ങളോടു സംസാരിച്ച സുരേന്ദ്രന്‍ ഇരുമുടിക്കെട്ടിന്റെ കാര്യത്തില്‍ പാര്‍ട്ടി പറയുന്നതു പോലെ ചെയ്യുമെന്നും വ്യക്തമാക്കി. തനിക്ക് പ്രധാനം ആ ഇരുമുടിക്കെട്ട് സൂക്ഷിക്കുക എന്നതായിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇരുമുടിക്കെട്ടിന് യാതൊരു കളങ്കവും ഉണ്ടായിട്ടില്ലെന്നും പാര്‍ട്ടി നിശ്ചയിക്കുന്നത് പ്രകാരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ സുരേന്ദ്രന്റെ ജയില്‍വാസവുമായി ബന്ധപ്പെട്ട് ഇരുമുടിക്കെട്ടിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. നേരത്തെ ചിറ്റാര്‍ പൊലീസ് സ്‌റ്റേഷനില്‍ വെച്ച് കെ.സുരേന്ദ്രന്‍ തന്റെ ചുമലില്‍ ഇരുന്ന ഇരുമുടിക്കെട്ട് മനഃപൂര്‍വ്വം താഴെയിടാന്‍ ശ്രമിച്ചെന്ന ആരോപണങ്ങളും പുറത്തുവരികയുണ്ടായി. ഈ ആരോപണം ഉന്നയിച്ചത് ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രനായിരുന്നു. അതുകൊണ്ട് തന്നെയാണ് സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയപ്പോഴും സൂക്ഷിച്ചത്.

നേരത്തെ പൊലീസ് ഇരുമുടിക്കെട്ട് താഴെയിട്ടെന്നും തന്നെ നിലത്തിട്ട് വലിച്ചിഴച്ചെന്നുമായിരുന്നു സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് രണ്ട് തവണ താഴെയിടുന്നതും രണ്ടുതവണയും എസ്പി തിരിച്ച് ചുമലില്‍ വെച്ചുകൊടുക്കുന്നതുമായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് സ്‌റ്റേഷനിലെ സിസി ടിവി ക്യാമറ ഒപ്പിയെടുത്തതുള്‍പ്പെടെ മൂന്ന് വീഡിയോകളാണ് മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

തീര്‍!ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിലാണ് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് സുരേന്ദ്രന്‍ മോചിതനായത്. കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി വന്നെങ്കിലും വിധിപ്പകര്‍പ്പ് എത്തിക്കാന്‍ വൈകിയതോടെയാണ് സുരേന്ദ്രന് ജയില്‍ മോചനം ഇന്നലെ സാധ്യമാകാതിരുന്നത്. ജയില്‍ മോചിതനായ സുരേന്ദ്രനെ വന്‍ സ്വീകരണമാണ് ഭക്തജനങ്ങളും അണികളും ചേര്‍ന്ന് നല്‍കിയത്. അണികളുടെ സ്‌നേഹം കണ്ടതോടെ സുരേന്ദ്രന്റെ കണ്ണും നിറഞ്ഞു. ഇരുപത്തിയൊന്ന് ദിവസത്തെ ഏകാന്തതയ്ക്ക് ഇങ്ങനൊരു അവസാനം സുരേന്ദ്രന്‍ പ്രതീക്ഷിച്ചിരുന്നില്ല. 


20 ദിവസത്തിന് ശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയില്‍ പൂര്‍ത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴിഞ്ഞതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല. തുടര്‍ന്നായിരുന്നു ഇന്ന് പത്തരയ്ക്ക് സുരേന്ദ്രന് ജയിലില്‍ നിന്ന് ഇറങ്ങിയത്. ഇക്കാലയളവില്‍ സുരേന്ദ്രന്റെ അറസ്റ്റ് ബിജെപിയില്‍ വലിയ ചേരിതിരിവിനും കാരണമായി. അറസ്റ്റിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി.മുരളീധരന്‍ അടക്കമുളളവരുടെ വിമര്‍ശനം. ഇക്കാരണത്താല്‍ തന്നെ ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്.

അതേ സമയം ശബരിമല വിഷയത്തില്‍ സുരേന്ദ്രന് കിട്ടുന്ന പ്രാധാന്യം ശ്രീധരന്‍പിള്ളയേയും കൃഷ്ണദാസ് പക്ഷത്തേയും അലോസരപ്പെടുത്തുന്നുണ്ട്. ഇതിന് ബദലായാണ് കൃഷ്ണദാസ് പക്ഷക്കാരനായ എഎന്‍ രാധാകൃഷ്ണനെ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരുത്തിയതെന്നാണ് സൂചന. ഉന്നയിച്ച ആവശ്യങ്ങളില്‍ 15വരെ തീരുമാനമുണ്ടായില്ലെകില്‍ സമരം ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് നേതൃത്വം പറയുമ്പോഴും അടുത്തഘട്ടം എങ്ങനെ മുന്‍പോട്ട് കൊണ്ടുപോകണമെന്നതില്‍ ധാരണയായിട്ടില്ല. മുരളീധരപക്ഷം സമരത്തോട് സഹകരിക്കുന്നുമില്ലെന്ന ആരോപണവുമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends