ശബരിമല വിവാദം പത്മനാഭനെയും വീഴിച്ചു ; ശബരിമല തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നടവരവിനെയും ബാധിച്ചതായി കണക്ക്

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നടവരവിനെയും ബാധിച്ചതായി കണക്ക്. ശബരിമല സീസണിന്റെ ആദ്യഘട്ടമായ നവംബറിലെ അവസാന രണ്ടാഴ്ചയിൽ മുൻ വർഷത്തേക്കാൾ പതിനായിരത്തോളം ഭക്തരുടെ കുറവുണ്ടായാതായി ഏകദേശ കണക്ക്. ക്ഷേത്രത്തിലെ വഴിപാട്, കാണിക്ക ഇനങ്ങളിലുള്ള അധിക വരുമാനത്തെ ഈ കുറവ് ബാധിച്ചിട്ടുണ്ട്.
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെത്തുന്ന അന്യ സംസ്ഥാന ഭക്തരിൽ ഭൂരിഭാഗവും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളോ പൂജകളോ മുൻകൂർ ബുക്ക് ചെയ്തും കാണിക്ക സമർപ്പിച്ചുമാണ് തിരികെ പോകുക. ട്രെയിനുകളിലും ബസുകളിലും ഗ്രൂപ്പുകളായെത്തുന്ന ഭക്തരുടെ വരവ് കുറഞ്ഞത് ക്ഷേത്ര വഴിപാടുകളിലും കാണിക്കയിലും കുറവ് വരുത്തിയതിനൊപ്പം ക്ഷേത്ര പരിസരത്തെ ഹോട്ടലുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ബിസിനസിനെയും ബാധിച്ചിട്ടുണ്ട്.
തമിഴ്നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് മണ്ഡലകാലത്ത് ഏറെയും ഭക്തരെത്തുന്നത്. സീസണിന്റെ തുടക്കം മുതൽ ആരംഭിക്കുന്ന തീർത്ഥാടക പ്രവാഹം രണ്ടാഴ്ച പിന്നിടുമ്പോഴേക്കും വർദ്ധിക്കുകയും മണ്ഡലകാല അവസാനത്തിൽ പാരമ്യത്തിലെത്തുകയുമാണ് പതിവ്.
ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി രൂപയുടെ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം അരവണ വില്പനയില് ലഭിച്ചത് 6 കോടി 75 ലക്ഷം രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ആദ്യ 12 ദിവസം വിറ്റത് 20 കോടി 6 ലക്ഷം രൂപയുടെ അരവണയായിരുന്നു. കാണിക്ക വരുമാനത്തില്‍ 7 കോടി 75 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവാണ് സന്നിധാനത്തുണ്ടായത്. ശബരിമലയില്‍ വരുമാനക്കുറവുണ്ടായത് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കാര്യമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. മണ്ഡലമകരവിളക്ക് ഉല്‍സവത്തിന് നടതുറന്ന് രണ്ടാഴ്ച കഴിയുമ്പോഴും ഭക്തരുടെ ഒഴുക്ക് ശബരിമലയിലേക്കില്ല. പ്രതിഷേധങ്ങളും നിയന്ത്രണങ്ങളുമുണ്ടെങ്കിലും ഭകതര്‍ അതൊന്നും ഗൗനിക്കാതെ ദര്‍ശനത്തിന് വരുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് കരുതിയിരുന്നത്. കഴിഞ്ഞ മണ്ഡലകാലത്തേക്കാള്‍ ആദ്യ വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഭക്തരുടെ കുറവ് അപ്പം അരവണ വില്പനയെയും സാരമായി ബാധിച്ചു.
https://www.facebook.com/Malayalivartha






















