Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

മക്കളില്ലാതെ ഭൂമിയിൽ വെന്തുനീറി ജീവിച്ചു മരിച്ചവരുടെ മോക്ഷത്തിനായി നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരപൂർവ്വ പൂജ

08 DECEMBER 2018 02:36 PM IST
മലയാളി വാര്‍ത്ത

ഭാരതത്തിൽ തന്നെ വളരെ അപൂർവ്വമായി ആചരിച്ചു വരുന്ന അപൂർവ്വ വനഭോജന പൂജ നൂറ്റിത്തൊണ്ണൂറ്റിനാല് വര്‍ഷക്കാലമായി തുടര്‍ച്ചയായി കേരളത്തിൽ നടത്തി വരുന്നു. ഞായറാഴ്ച തുടക്കം കുറിക്കും. പാറശ്ശാല ദളവാപുരം ഗ്രാമത്തില്‍ മാത്രമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആചാരം തുടര്‍ച്ചയായി
കേരളത്തില്‍ നടത്തിവരുന്നത്. മക്കളില്ലാതെ മരിച്ചവരുടെ മോക്ഷത്തിനായാണ്ദളവാപുരം ഗ്രാമത്തില്‍ ഈ നടത്തിവരുന്നത്.

വൃശ്ചികമാസത്തിലെ അവസാന തിങ്കളാഴ്ചയ്ക്കുമുന്‍പുള്ള ഞായറാഴ്ചയാണ് വനഭോജനം എന്ന ധാത്രിമാധവ പൂജ നടത്തിവരുന്നത്. വിഷ്ണുസങ്കല്പത്തില്‍ നെല്ലിമരച്ചുവട്ടിലാണ് നാലുദിവസത്തോളം നീളുന്ന വനഭോജന പൂജകള്‍ക്ക് തുടക്കം കുറിക്കുന്നത്. മണ്ണിലും മരത്തിലും കല്ലിലും ദൈവത്തെക്കണ്ട് പ്രകൃതിയെ ആരാധിക്കുന്ന ഭാരതീയ രീതിയുടെ തുടര്‍ച്ചയാണ് വനഭോജനപൂജ.

ക്ഷേത്രപ്രവേശന വിളംബരത്തിനു മുന്‍പ് പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തിലായിരുന്നു ആദ്യം വനഭോജനപൂജകള്‍ നടത്തിയിരുന്നത്.

ഇപ്പോള്‍ ദളവാപുരം ഗ്രാമത്തിലെ സമുദായ ക്ഷേത്രത്തിലാണ് പൂജകള്‍ നടക്കുന്നത്. രണ്ടാംദിവസം പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തില്‍ രുദ്രമന്ത്രത്തോടെ അഭിഷേകവും സോമവാര ചിറപ്പും നടക്കും.

ചൊവ്വാഴ്ച ഗ്രാമത്തിലെ രാജരാജേശ്വരി ക്ഷേത്രത്തില്‍ ലളിതാസഹസ്രനാമാര്‍ച്ചനയും കുംഭാഭിഷേകവും നടക്കും. ബുധനാഴ്ച ശാസ്താപ്രീതിയോടെയുള്ള പ്രത്യേക പൂജകളോടെ വനഭോജന ചടങ്ങുകള്‍ പൂര്‍ത്തിയാകും.

ഇതില്‍ പങ്കെടുക്കുവാനായി പാറശ്ശാല ഗ്രാമവുമായി ബന്ധമുള്ള ഇവിടെ വേരുകളുള്ള ബ്രാഹ്മണസമുദായത്തില്‍പ്പെട്ടവര്‍ ദളവാപുരം ഗ്രാമത്തില്‍ എത്തിച്ചേരും. ആയിരക്കണക്കിന് ബ്രാഹ്മണര്‍ക്ക് അന്നദാനവും നടത്തും.

മഹാഭാരതകഥയിലെ ഒരു മുഹൂര്‍ത്തവുമായി ബന്ധപ്പെട്ട ഐതിഹ്യവുമായി സംബന്ധിച്ചാണ് വനഭോജന ചടങ്ങുകള്‍ നടത്തി വരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (23 minutes ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (33 minutes ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (39 minutes ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (3 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (3 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (5 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (5 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (5 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (5 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (6 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (6 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (6 hours ago)

Malayali Vartha Recommends