Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉരുളി കമഴ്ത്തിയാൽ കുഞ്ഞുങ്ങളുണ്ടാകുമെന്നാണ് വിശ്വാസം, ഇനി വയസ്സുകാലത്ത് കുട്ടികളുണ്ടാകുമോ? മന്ത്രിമാരുടെ കുടുംബ സംഗമത്തിൽ ഉരുളി സമ്മാനമായി നൽകി ഇ.പി. ജയരാജൻ

08 DECEMBER 2018 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കഴിഞ്ഞ ദിവസം മന്ത്രി സഭായോഗത്തിന് ശേഷം മന്ത്രിമാരുടെ കുടുംബസംഗമത്തിൽ മന്ത്രിമാർക്ക് സമ്മാനമൊരുക്കി ഇ.പി. ജയരാജൻ. അതും ഒന്നാന്തരം ഒരു ഓട്ടുരുളി. മന്ത്രി ഇ.പി. ജയരാജന്റെ വീട്ടിൽ മന്ത്രിമാരുടെ കുടുംബങ്ങൾ ഒത്തുചേർന്ന് വിഭവസമൃദ്ധമായ വിരുന്നിൽ പങ്കെടുത്തശേഷമായിരുന്നു സമ്മാനം.

സമ്മാനം കിട്ടിയ ഉരുളി കമഴ്ത്തി വയ്ക്കുന്നത് കണ്ട ഒരു മന്ത്രിയുടെ ചോദ്യം ഇങ്ങനെയായിരുന്നു: ‘‘ഉരുളി കമഴ്ത്തിയാൽ കുഞ്ഞുങ്ങളുണ്ടാകുമെന്നാണ് വിശ്വാസം. ഇനി വയസ്സുകാലത്ത് കുട്ടികളുണ്ടാകുമോ?’’ ആരോ പറഞ്ഞ മറുപടി ഏവരിലും ചിരി പടർത്തി- ‘‘ആചാരങ്ങൾ ലംഘിക്കുന്ന കാലമല്ലേ, അതുകൊണ്ട് കുഴപ്പമില്ല!’’

പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷമുള്ള ഒരു ‘ആചാര’മാണ് ഈ കുടുംബ സംഗമം. എല്ലാ മാസവും ആദ്യ മന്ത്രി സഭായോഗത്തിനുശേഷം വൈകീട്ട് ഏതെങ്കിലും മന്ത്രിയുടെ വീട്ടിൽ മന്ത്രിമാരുടെ കുടുംബങ്ങൾ ഒത്തുചേരും. ഇത്തവണത്തെ ഊഴം, ആദ്യം രാജിവെക്കുകയും പിന്നീട് മന്ത്രി സഭയിൽ തിരിച്ചെത്തുകയും ചെയ്ത ഇ.പി. ജയരാജന്റേതായിരുന്നു. കുടുംബ സംഗമത്തിനു ശേഷം സന്തോഷസൂചകമായി ഇ.പി. എല്ലാവർക്കും ഓട്ടുരുളി സമ്മാനമായി നൽകി. ബുധനാഴ്ചയാണ് ജയരാജന്റെ വീട്ടിൽ കുടുംബസംഗമം നടത്തിയത്. വിരുന്നിനുശേഷം സഹപ്രവർത്തകർക്കെല്ലാം ഉരുളി ഓരോരുത്തരുടെയും വീടുകളിൽ എത്തിച്ചു.

ആദ്യ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിതന്നെയാണ് മന്ത്രിമാരുടെ കുടുംബസംഗമം മാസത്തിലൊന്ന് ചേരണമെന്ന് നിർദേശിച്ചത്. തന്റെ മന്ത്രിസഭയിലെ അംഗങ്ങൾ തമ്മിൽ മികച്ച വ്യക്തി ബന്ധവും കുടുംബ ബന്ധവും ഉണ്ടാകണമെന്നും അങ്ങനെയാൽ മാത്രമേ സർക്കാറിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയൂവെന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ബന്ധുനിയമന വിവാധതിപെട്ട് ജയരാജൻ ആദ്യം രാജിവെച്ചതിനാൽ അദ്ദേഹത്തിന്റെ വീട്ടിൽ കുടുംബസംഗമം ചേർന്നിരുന്നില്ല. മറ്റെല്ലാവരുടെയും ഓരോ ഊഴം കഴിഞ്ഞു. ഇതേ തുടർന്നാണ് രണ്ടാം വരവിൽ ജയരാജന്റെ വീട്ടിൽ കുടുംബ സംഗമം നടത്തിയത്.

2016 ഒക്ടോബർ 14നാണ് ബന്ധു നിയമന വിവാദത്തെ തുടർന്നാണ് ഇ.പി. ജയരാജൻ മന്ത്രിസഭയില്‍ നിന്ന് പുറത്താകുന്നത്. ജയരാജന്റെ ഭാര്യാ സഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എം.ഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തിൽ ജനറൽ മനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണ് ജയരാജന്റെ മന്ത്രിക്കസേര തെറിപ്പിച്ചത്.

മന്ത്രിയായി 142-ാം ദിവസമായിരുന്നു ജയരാജന്റെ രാജി. സെപ്തംബർ 26ന് ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസ് നിലനിൽക്കില്ലെന്ന് സർക്കാർ കഴിഞ്ഞവർഷം ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ആർക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തിൽ അഴിമതി നിരോധന നിയമ പ്രകാരം കേസ് നിലനിൽക്കില്ലെന്നായിരുന്നു വിശദീകരണം.തുടർന്നായിരുന്നു ഇ.പി.ജയരാജനെ മന്ത്രിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായതും അദ്ദേഹത്തിന് കായിക വ്യവസായ വകുപ്പ് നൽകിയത്.

വിഭവ സമൃദ്ധമായ ഭക്ഷണമാണ് കുടുംബ സംഗമത്തിന്റെ ആകർഷണം. ഒന്നര ലക്ഷത്തോളം രൂപ ഇതിന് വേണ്ടിവരും. വകുപ്പിനു കീഴിൽ ബോർഡും കോർപ്പറേഷനുമൊക്കെയുള്ള മന്ത്രിമാർക്ക് ഇതിന് പ്രയാസമില്ല. എന്നാൽ വായ്പയെടുത്ത് സംഗമം സംഘടിപ്പിച്ച മന്ത്രിമാരുമുണ്ട്. ചിലർ കൂടിച്ചേരലിന് ശേഷം സമ്മാനങ്ങളും സഹപ്രവർത്തകർക്ക് നൽകാറുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends