പറശ്ശിനിക്കടവില്‍ അഞ്ചുപേർ ചേർന്ന് പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നിർണായക മൊഴി പുറത്ത്...

കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അഞ്ചുപേർ ചേർന്ന് കൂട്ടബലാല്‍സംഗം ചെയ്‌തെന്ന സംഭവത്തിൽ പ്രതികള്‍ ഉപയോഗിച്ച ഒരു വാഹനംകൂടി അന്വേഷണ സംഘം പിടികൂടി. വൈശാഖിന്റെ ബൈക്കാണ് പൊലീസ് കണ്ടെടുത്തത്. നേരത്തെ പ്രതികളിലൊരാളായ മാട്ടൂല്‍ സ്വദേശി സന്ദീപ് പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ പിടിച്ചെടുത്തിരുന്നു. ഇനി ഒരുകാര്‍ കൂടി കണ്ടെത്താനുണ്ട്.
സംഭവത്തില്‍ ഇതുവരെ 13പേരെ റിമാന്റ് ചെയ്തു. മൂന്ന് പേര്‍ വിദേശത്തേക്ക് മുങ്ങിയിരിക്കുകയാണ്. ഇവരെ കൊണ്ടുവരാനുള്ള നടപടികള്‍ പൊലീസ് തുടങ്ങിയിട്ടുണ്ട്. വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 16 കേസുകളിലായി 19 പ്രതികളാണുള്ളത്. പെണ്‍കുട്ടി മജിസ്‌ട്രേട്ടിനും പൊലീസിനും നല്‍കിയ മൊഴിയില്‍ നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.
തളിപ്പറമ്ബ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ. ദിനേശന്‍, എസ്.ഐ ബി. ദിനേശന്‍, എ.എസ്.ഐമാരായ കെ.പി. അനില്‍ബാബു, ഗണേശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.വി. രമേശന്‍, കെ. സത്യന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ് കക്കറ, കെ. സിന്ധു, ബിനീഷ്, ജയശ്രീ തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha






















