Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീ ആയതിനാലാണ് മാറ്റി നിർത്തുന്നതെങ്കിൽ നിശബ്ദയാകാൻ ഉദ്ദേശമില്ല; പൊതു സമൂഹത്തിൽ നിന്ന് തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതായി ദീപാനിശാന്ത്

08 DECEMBER 2018 06:28 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പൊതു സമൂഹത്തിൽ നിന്ന് തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതായി ദീപാനിശാന്ത്. സ്ത്രീ ആയതിനാലാണ് ഇത്തരത്തിൽ മാറ്റി നിർത്തുന്നതെങ്കിൽ നിശബ്ദയാകാൻ ഉദ്ദേശമില്ലെന്നും ദീപ വ്യക്തമാക്കി. കലോത്സവ വേദിയിൽ വിധികർത്താവായി എത്തിയ ദീപ നിശാന്തിനെതിരെ ആലപ്പുഴയിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ദീപയുടെ പ്രതികരണം. വിവാദങ്ങളെ കുറിച്ച് നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ടാണ് ശ്രീചിത്രനെതിരെ പ്രതിഷേധമില്ലാത്തതെന്നും ദീപ നിശാന്ത് പറഞ്ഞു.

കലോത്സവത്തിന്റെ ഭാഗമായി ഉപന്യാസ മത്സരത്തിന്റെ വിധികർത്താവായാണ് ദീപ നിശാന്ത് എത്തിയത്. എന്നാൽ മൂല്യ നിർണയം നടക്കുന്ന വേദിക്ക് പ്രതിഷേധവുമായി എ.ബി.വി.പി പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നു. പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയപ്പോൾ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി. തൊട്ടു പിന്നാലെ കെ.എസ്.യുവിന്റെ വനിതാ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. വനിതാ പൊലീസിന്റെ നേതൃത്വത്തിൽ ഇവരെയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ദീപാനിശാന്തിനെ മൂല്യ നിർണയത്തിൽ നിന്ന് മാറ്റി നിർത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ദീപയ്ക്ക് പകരം മറ്റൊരു വിധികർത്താവിനെ ഉപയോഗിച്ച് മൂല്യനിർണയം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് ദീപയേയും മറ്റു രണ്ട് വിധികർ‌ത്താക്കളെയും സ്ഥലത്ത് നിന്ന് മാറ്റി.

കവിതാ മോഷണത്തില്‍ പിടിക്കപ്പെട്ട ഒരാളെ എങ്ങനെ വിധികര്‍ത്താവാക്കി എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വിവാദം ഉണ്ടാകുന്നതിന് മുന്‍പാണ് ദീപ നിശാന്തിനെ വിധികര്‍ത്താവായി നിശ്ചയിച്ചത് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മറുപടി നല്‍കി. അധ്യാപികയും എഴുത്തുകാരിയുമാണ് എന്ന നിലയ്ക്കാണ് ദീപയെ ക്ഷണിച്ചത്. നിലവില്‍ ദീപയെ മാറ്റേണ്ട സാഹചര്യമില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പ്രതികരിച്ചു.

സാഹിത്യമോഷണത്തിന്റെ പേരില്‍ വിവാദത്തിലായ ഒരാളെ കലോത്സവത്തില്‍ വിധികര്‍ത്താവാക്കിയതിന് വിദ്യാഭ്യാസ മന്ത്രിയാണ് മറുപടി പറയേണ്ടത് എന്ന് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു. യുവ കവി എസ് കലേഷ് തന്റെ കവിത മോഷ്ടിച്ചു എന്ന് ആരോപിച്ച് രംഗത്ത് വന്നതോടെയാണ് ദീപ നിശാന്ത് വിവാദത്തിലായത്. തുടക്കത്തില്‍ ആരോപണം നിഷേധിച്ചുവെങ്കിലും പിന്നീട് ദീപ നിശാന്ത് കുറ്റസമ്മതം നടത്തുകയും കവിയോട് മാപ്പ് പറയുകയും ചെയ്തിരുന്നു. പ്രഭാഷകനായ എംജെ ശ്രീചിത്രന്‍ സ്വന്തം കവിതയെന്ന് പറഞ്ഞ് തന്നതാണ് എന്നാണ് ദീപ വിശദീകരിച്ചത്

തന്റെ കവിത ദീപ മോഷ്ടിച്ചു വികലമാക്കി പ്രസിദ്ധീകരിച്ചെന്ന ആരോപണവുമായി കവി എസ്. കലേഷ് രംഗത്തുവന്നതിൽ നിന്നാണ് വിവാദങ്ങളുടെ തുടക്കം. അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ എന്ന പേരിൽ 2011 മാർച്ച് 4നാണ് കലേഷ് ബ്ലോഗിൽ കവിത പോസ്റ്റ് ചെയ്തത്. പിന്നീട് മറ്റൊരു വാരികയിലും പ്രസിദ്ധീകരിച്ചു. എന്നാൽ, ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ മാഗസിനിൽ ദീപ നിശാന്തിന്റെ പേരും ചിത്രവും സഹിതം ഇതേ കവിത ‘അങ്ങനെയിരിക്കെ’ എന്നപേരിൽ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. എഴുത്തുകാരനും പ്രഭാഷകനുമായ എം.ജെ. ശ്രീചിത്രനാണ് ദീപയ്ക്കു കവിത പകർത്തി നൽകിയതെന്നും ആരോപണം ഉയർന്നു.

ആരോപണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീടു ദീപ ക്ഷമാപണം നടത്തി. ആ കവിത കലേഷിന്റേതല്ല എന്നു തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനാകാത്ത പ്രതിസന്ധിയിലാണെന്നും ദീപ ദിവസങ്ങൾക്കു മുൻപ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ചർച്ച മുറുകുന്നതിനിടെ ആരോപണവിധേയനായ ശ്രീചിത്രനും ക്ഷമാപണം നടത്തി.

കവിത മോഷണ വിവാദത്തെ പറ്റി എസ്. കലേഷ് പ്രതികരിച്ചത് ഇങ്ങനെ;
2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതിതീർത്ത് ബ്ലോഗിൽ താൻ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ Alaichanickal Joseph Thomasഅഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരൻ Venkit Eswaran കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. AKPCTA യുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാൻ! എസ്. കലേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends