Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംഘികളുടെ പ്രചരണം ഏറ്റെടുത്ത് വെട്ടിലായി; ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തെന്ന പ്രചാരണം എട്ടുനിലയില്‍ പൊട്ടി; പി. ശങ്കരനും എ.കെ. ആന്റണിയും വരെ പങ്കെടുത്തിരുന്നു

15 DECEMBER 2018 11:25 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

എല്ലാം രാഷ്ട്രീയ കണ്ണോടെ കാണുന്നവര്‍ക്കുള്ള തിരിച്ചടിയായിരുന്നു സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിനെതിരെ നടന്ന ആരോപണം. മന്ത്രി ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തു എന്ന തരത്തിലാണ് പ്രചാരണം ഉണ്ടായത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.ടി. ബല്‍റാം എംഎല്‍എയും രംഗത്തെത്തിയിരുന്നു. സിപിഎം ആര്‍എസ്എസിനോട് കാണിക്കുന്ന മൃദു സമീപനത്തിന്റെ ഉദാഹരണമാണ് ഇതെന്നുപോലും ചെന്നിത്തല വിമര്‍ശിച്ചു.

എന്നാല്‍ ഇവര്‍ രണ്ടു പേരും ചരിത്രം അറിയാതെ വിമര്‍ശിച്ച് വെട്ടിലാകുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ 2002 ല്‍ കേരളത്തില്‍ തുടക്കം കുറിച്ചതാണ് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ്. കേരളത്തിലെ ആയുര്‍വേദത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് തുടക്കം തന്നെ കേരളത്തിലായത്. അതും ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു. മാത്രമല്ല ആ പരിപാടിയില്‍ ആന്റണിയും അന്നത്തെ കേന്ദ്ര മന്ത്രി ശത്രുഹ്നന്‍ സിന്‍ഹയും ആരോഗ്യ വകുപ്പ് മന്ത്രി പി. ശങ്കരനും പങ്കെടുത്തിരുന്നു. ഇവരെല്ലാം ആര്‍എസ്എസിന്റെ പരിപാടിയായാണോ പങ്കെടുത്തത് എന്ന് ന്യായമായും ചോദിക്കേണ്ടി വരും.

ഡിസംബര്‍ 14 മുതല്‍ 17 വരെ അഹമ്മദാബാദില്‍ വച്ച് നടക്കുന്ന എട്ടാമത് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തത് കേന്ദ്ര സര്‍ക്കാറിന്റെ പരിപാടിയായതിനാലാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തന്നെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആയുഷ് വകുപ്പിന്റേയും കേന്ദ്ര സര്‍ക്കാരിന്റെ തന്നെ സി.സി.ആര്‍.എ.എസിന്റേയും നേതൃത്വത്തില്‍ നടന്നുവരുന്ന പരിപാടിയാണ് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ്. കേന്ദ്ര ആയുഷ് ഡിപ്പാര്‍ട്ടുമെന്റും ഏത് സംസ്ഥാനത്താണോ വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് നടക്കുന്നത് ആ സംസ്ഥാനത്തിലെ ആയുഷ് ഡിപ്പാര്‍ട്ടുമെന്റും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയുഷ് വകുപ്പ് പ്രതിനിധികളേയും സ്ഥാപനങ്ങളേയും ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള വിദഗ്ധരേയും പങ്കെടുപ്പിച്ചുകൊണ്ടാണ് ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിച്ചു വരുന്നത്. 2002ല്‍ കേരളത്തില്‍ തുടക്കം കുറിച്ച ഈ ആയുര്‍വേദ കോണ്‍ഗ്രസ് പിന്നീട് തുടര്‍ച്ചയായി വിവിധ സംസ്ഥാനങ്ങളില്‍ നടന്നിട്ടുണ്ട്. പിന്നീടുള്ള എല്ലാ ആയുര്‍വേദ കോണ്‍ഗ്രസിലും കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രിമാരും സംസ്ഥാന ആയുഷ് വകുപ്പ് മന്ത്രിമാരും ആയുഷ് വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥരും സ്ഥാപനങ്ങളുമെല്ലാം പങ്കെടുക്കാറുമുണ്ട്. മാത്രമല്ല സി.സി.ആര്‍.എ.എസിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും.

വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് നാഷണല്‍ സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ കേന്ദ്ര ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച്ചയും കോ ചെയര്‍പേഴ്‌സണ്‍ കേന്ദ്ര ആയുഷ് മന്ത്രാലയം ജോ. സെക്രട്ടറി പി.എന്‍. രഞ്ജിത്ത് കുമാറുമാണ്. സി.എസ്.ഐ.ആര്‍., സി.സി.ആര്‍.എ.എസ്. എന്നിവയുടെ അധ്യക്ഷന്‍മാരും കേന്ദ്ര ഗവണ്‍മെന്റ്, ആയുഷ് അഡൈ്വസര്‍ എന്നിവരും ചേര്‍ന്നാണ് നാഷണല്‍ സ്റ്റിയറിംഗ് കമ്മറ്റി. വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സ് ജനറല്‍ പ്രൊഫസര്‍ കെ.എസ്. ധീമാന്‍ ആണ്. കോ ചെയര്‍പേഴ്‌സണ്‍ ഡോ. പി.എം. വാര്യര്‍ (കോട്ടക്കല്‍ ആര്യവൈദ്യശാല) ഡോ. തനുജ മനോജ് നൈസരി (ഡയറക്ടര്‍, ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ, ന്യൂഡല്‍ഹി) എന്നിവരും ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ പവന്‍കുമാര്‍ ഗോഡ്വര്‍ (നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ആയുര്‍വേദ)യും ആണ്. മാത്രമല്ല ഉദ്ഘാടന പരിപാടിയില്‍ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായികും ആയുഷ് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

പലപ്പോഴും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്ന് സ്‌പോണ്‍സര്‍ഷിപ്പോടെയാണ്. അത്തരത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് ചെയ്യുന്നവരുടെ പാര്‍ട്ടി എങ്ങനെ കണ്ടുപിടിക്കാനാകും. ഔദ്യോഗികമായി ക്ഷണിച്ച പരിപാടിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായി എങ്ങനെ പങ്കെടുക്കാതിരിക്കും?

കേരളത്തിന്റെ ആരോഗ്യമേഖല കൈവരിച്ച് കൊണ്ടിരിയ്ക്കുന്ന സമാനതകളില്ലാത്ത മുന്നേറ്റവും നിപ അടക്കമുള്ള പകര്‍ച്ച വ്യാധികളെ കരുത്തോടെ അതിജീവിച്ചതില്‍ കെ.കെ. ശൈലജ ടീച്ചര്‍ വഹിച്ച നേതൃപരമായ പങ്കും ആര്‍ക്കും തള്ളിക്കളയാന്‍ കഴിയില്ല. മാത്രമല്ല പാവപ്പെട്ടവര്‍ക്ക് വേണ്ടി മികച്ച ആശുപത്രി സൗകര്യങ്ങളാണ് ഒരുക്കി വരുന്നതും. മനോരമ ന്യൂസ് മേക്കറില്‍ പോലും ആദ്യ നാലുപേരില്‍ ശൈലജ ടീച്ചര്‍ എത്തിയിട്ടുണ്ട്. ഈ അവസരത്തില്‍ ഇതുപോലെയുള്ള ആരോപണങ്ങള്‍ കര്‍മ്മനിരതയായ ശൈലജ ടീച്ചറെ വേദനിപ്പിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. അല്ലാതെ ഒരു രാഷ്ട്രീയ നേട്ടവും ഉണ്ടാകില്ല...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends