ചൈനയുടെ എതിര്‍പ്പിനെ തള്ളി ഐക്യരാഷ്ട്രസമിതിയുടെ പ്രസ്താവന; പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് കരുത്തേകി രാജ്യന്തര സമൂഹത്തിന്റെ പിന്തുണവര്‍ദ്ധിക്കുന്നു

പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് കരുത്തേകി രാജ്യന്തര സമൂഹത്തിന്റെ പിന്തുണവര്‍ദ്ധിക്കുന്നു എന്നാണ് നിലവിലെ സൂചന. പുല്‍വാമ ഭീകരാക്രമണത്തിലെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിലപാട് രാജ്യാന്തര സമൂഹം സ്വീകരിച്ചത്. അതേസമയം ചൈനയുടെ എതിര്‍പ്പിനെ തള്ളിയാണ് ഐക്യരാഷ്ട്രസമിതിയാണ് പ്രസ്താവന ഇറക്കിയത്. അതേസമയംപുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം 'വളരെ മോശം' അവസ്ഥയിലാണ്. ഭീകരാക്രമണത്തില്‍ ഒട്ടേറെപേര്‍ കൊല്ലപ്പെട്ടു.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്നും ഇത് പരിഹരിക്കാന്‍ യു.എസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. 'വളരെ ഭയാനകമായ സ്ഥിതിയാണിത്. ശക്തമായതെന്തോ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. അന്‍പതോളം പേരെ ഇതിനകം ഇന്ത്യയ്ക്കു നഷ്ടമായി. ഇതും എനിക്കു മനസിലാക്കാനാകുംട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളുമായി യു.എസ് ഭരണകൂടം ചര്‍ച്ച നടത്തുന്നുണ്ടെന്നും ട്രംപ് പ്രതികരിച്ചു.
യു.എന്‍ സുരക്ഷാ സമിതിയുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പാകിസ്ഥാനും ചൈനയും ഉത്തരവാദിത്തം കാട്ടണമെന്നും ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കാന്‍ അനുവദിക്കരുതെന്നും അമേരിക്ക കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീരുത്വം നിറഞ്ഞതും ഹീനവുമായ ആക്രമണമാണിതെന്ന് സുരക്ഷാസമിതി ഒറ്റക്കെട്ടായി പിന്തുണച്ച പ്രമേയത്തില്‍ പറയുന്നു. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തുപറയുന്ന പ്രമേയത്തെ ചൈനയടക്കം രക്ഷാസമിതിയിലെ 15 രാജ്യങ്ങളും പിന്തുണച്ചുപുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ബന്ധം 'വളരെ മോശം' അവസ്ഥയിലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിലവില്‍ പാക്കിസ്ഥാനും ഇന്ത്യയ്ക്കുമിടയ്ക്കും വളരെ മോശം അവസ്ഥയാണ്. ഈയടുത്ത് ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു. വളരെ ഭയാനകമായ സ്ഥിതിയാണിത്. ഇത് അവസാനിക്കണമെന്ന ആഗ്രഹമാണ് നമുക്കുള്ളത്. ഇതിനായി ഞങ്ങള്‍ എറെ ഇടപെടുന്നുണ്ട്. ശക്തമായതെന്തോ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. അന്‍പതോളം പേരെ ഇതിനകം ഇന്ത്യയ്ക്കു നഷ്ടമായി. ഇതും എനിക്കു മനസിലാക്കാനാകും. ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളുമായി യുഎസ് ഭരണകൂടം ചര്‍ച്ച നടത്തുന്ന വിവരം കൂടി വെളിപ്പെടുത്തി ട്രംപ് പറഞ്ഞു. ഞങ്ങള്‍ ചര്‍ച്ചയിലാണ്. ഒപ്പം മറ്റു പലരും. അടുത്തു സംഭവിച്ചതില്‍ ഇന്ത്യയും പാക്കിസ്ഥാനുമിടയില്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്.
ഇന്ത്യ 'അതിസാഹസം' കാട്ടിയാല്‍ പ്രതികരിക്കാന്‍ കെല്‍പ്പുണ്ടെന്ന് വെള്ളിയാഴ്ച പാക്കിസ്ഥാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ, ഭീകരസംഘടനകള്‍ക്കു നല്‍കുന്ന സഹായവും അതിര്‍ത്തികടന്നുള്ള തീവ്രവാദവും ഉയര്‍ത്തിക്കാട്ടി രാജ്യാന്തര സമൂഹത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുളള നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ടുപോകുകയാണ്. പാക്കിസ്ഥാനു നല്‍കിയ സൗഹൃദരാഷ്ട്ര പദവി പിന്‍വലിച്ച ഇന്ത്യ, പാക്കിസ്ഥാനില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 200 ശതമാനം തീരുവ ഉയര്‍ത്തുകയും ചെയ്തിരുന്നു. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം തടയാനുള്ള 38 രാജ്യങ്ങളുടെ കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ചാക്‌സ് ആക്ഷന്‍ ഫോഴ്‌സ് വ്യക്തമാക്കി. എന്തായാലും ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ പാകിസ്ഥാന് എതിരാണ് എന്നാണ് പുറത്തുവരുന്ന സൂചനകള്‍. തിരിച്ചടിക്കുമെന്ന് ഇന്ത്യ ആവര്‍ത്തിക്കുകയും ചെയ്യുന്നു ഈ പേടിലാണ് ഇപ്പോള്‍ പാകിസ്ഥാന്‍ അതിനിടയിലാണ് 38 രാജ്യങ്ങള്‍ ഞ്ഞങ്ങള്‍ ഒപ്പം ഉണ്ട് മുന്നോട്ടുപോയ്ക്കുള്ളു എന്നുള്ള പിന്തുണ ഇന്ത്യക്ക് നല്‍കുന്നതും.
https://www.facebook.com/Malayalivartha

























