കേസിൽ ജാമ്യം കിട്ടാതെ കേരളത്തിലേയ്ക്കില്ല ! ; 'അയ്യപ്പ ഭക്തൻ' രാഹുൽ ഈശ്വർ 'കര്‍ണ്ണാടക ശബരിമല'യിൽ തുടരും

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ കേസിൽ ജാമ്യം കിട്ടാതെ കേരളത്തിലേക്ക് മടങ്ങി വരില്ലെന്ന് രാഹുൽ ഈശ്വർ. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ കഴിയുമെന്നും രാഹുല്‍ വ്യക്തമാക്കി.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് രാഹുൽ ഈശ്വറിന്റ മേൽ പൊലീസ് ചുമത്തിയിട്ടുള്ളത്. യുവതികൾ ശബരിമലയിൽ കയറാതിരിക്കാൻ പല മാർഗങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അത് നടപ്പിലാക്കാൻ പ്ളാൻ ബി, പ്ലാൻ സി പോലുള്ള പദ്ധതികളുണ്ടെന്നും രാഹുൽ ഈശ്വർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. എന്നാൽ പൊലീസിന്റെ നിയന്ത്രണങ്ങളെ മറികടന്നെത്തിയതിനാൽ കേസിൽ ജാമ്യം ലഭിച്ച രാഹുൽ ഈശ്വറിനോട് റാന്നിയിലും നിലയ്ക്കലേക്കും പ്രവേശിക്കരുതെന്ന് കോടതി നിർദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha
























