സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 23ന് ശബരിമലയിലേക്ക് പോകുന്ന യുവതികളുടെ യാത്രക്ക് സര്‍ക്കാര്‍ സംരക്ഷണം വാഗ്ദാനം ചെയ്തതായി സംഘാടകര്‍

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 23ന് ശബരിമലയിലേക്ക് പോകുന്ന യുവതികളുടെ യാത്രക്ക് സര്‍ക്കാര്‍ സംരക്ഷണം വാഗ്ദാനം ചെയ്തതായി സംഘാടകര്‍. വനിത സംഘടനയായ 'മനിതി'രണ്ടാഴ്ച മുമ്പ് യാത്രക്ക് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അയച്ച കത്തിനുള്ള മറുപടിയിലാണ് സംരക്ഷണത്തിന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്.
യാത്രക്കാവശ്യമായ പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇന്നലെ അറിയിച്ചു. സുരക്ഷ ഏര്‍പ്പെടുത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അയച്ച ഇമെയില്‍ സന്ദേശമെന്ന് അവര്‍ അറിയിച്ചു. യാത്രക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനാല്‍ ഭയം തോന്നുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. കേരള സര്‍ക്കാറിലും മുഖ്യമന്ത്രിയിലും പൂര്‍ണവിശ്വാസമുണ്ട്.
തൃപ്തി ദേശായിയെ പോലുള്ളവര്‍ സര്‍ക്കാറിനെ വെല്ലുവിളിച്ചാണ് അയ്യപ്പ ദര്‍ശനത്തിനെത്തിയത്. സംരക്ഷണം മാത്രമല്ല, താമസവും ചെലവുമെല്ലാം സര്‍ക്കാറിന്റെ ഉത്തരവാദിത്തമായിരിക്കുമെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. അതുകൊണ്ടാകാം, തൃപ്തിയുടെ യാത്രയെ പിന്തുണക്കാന്‍ സര്‍ക്കാറിന് കഴിയാതിരുന്നത്. തങ്ങള്‍ക്ക് വേണ്ട സുരക്ഷ നിര്‍ദേശങ്ങള്‍ സമയമാകുമ്പോള്‍ പൊലീസ് നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് അവര്‍ പറഞ്ഞു. കേരളത്തിന് പുറമെ നാല് സംസ്ഥാനങ്ങളില്‍നിന്നുള്ള 20 സ്ത്രീകളും കേരളത്തില്‍നിന്ന് പത്തോളം പേരുമാണ് സംഘത്തിലുണ്ടാകുക.
https://www.facebook.com/Malayalivartha
























