കേരളത്തിൽ ഇനി രക്ഷയില്ല; കർണാടകയിലെ ശബരിമലയിൽ അഭയം തേടി രാഹുൽ... ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും

അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റും ശബരിമലയിലെ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തിനെതിരായ പ്രക്ഷോഭത്തിന്റെ നേതാക്കളിലൊരാളുമായ രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി കഴിഞ്ഞ ദിവസമാണ് റദ്ദാക്കിയത്. അതേസമയം ജാമ്യം കിട്ടാതെ ഇനി കേരളത്തിലേക്ക് ഇല്ലെന്ന് രാഹുൽ ഈശ്വർ. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അതുവരെ കർണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തിൽ കഴിയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് റിപ്പോർട്ട് നൽകി. പമ്പ പൊലീസ് സ്റ്റേഷനിൽ ഒപ്പിടണമെന്ന നിർദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പ നിലക്കൽ എന്നിവിടങ്ങളിൽ ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.
എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു രാഹുല്‍ ഈശ്വറിനെ കേസെടുത്തിരുന്നു. ഇതിനായി പ്ലാന്‍ ബിയും സിയുമുണ്ടെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. പൊലീസിന്‍റെ നീക്കങ്ങളെ മറികടന്ന് പ്രവര്‍ത്തകര്‍ക്ക് കാട്ടില്‍ വഴിതെറ്റാതിരിക്കാനായി വാക്കിടോക്കി ഉള്‍പ്പെടെയുള്ളവയുമായും രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരവുമില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇതിനായി ഇരുപതോളം പേർ തയ്യാറായി നിന്നിരുന്നു എന്നും രാഹുൽ ഈശ്വർ വെളിപ്പെടുത്തിയിരുന്നു.
ഇതേത്തുടർന്ന് കലാപത്തിന് ആഹ്വാനം നൽകിയതിന് രാഹുൽ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി പ്രമോദ് നൽകിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. രാഹുലിന്‍റെ വിവാദ പരാമർശം. രക്തം ചിന്തിപ്പോലും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്നായിരുന്നു രാഹുൽ ഈശ്വറിന്‍റെ പരാമർശം. എന്നാല്‍ സ്റ്റേഷനിലെത്തി ഒപ്പിടാന്‍ ഏതാനും മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്നാണ് പൊലീസുകാരുടെ റിപ്പോര്‍ട്ട് എന്ന് രാഹുല്‍ പറഞ്ഞു. പൊലിസ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് രാഹുലിനെതിരെ ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. റാന്നി കോടതിയാണ് ജാമ്യം റദ്ദാക്കിയത്. രാഹുലിനെ അറസ്റ്റു ചെയ്യാനും കോടതി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha
























