Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശ വനിതക്ക് ജനിച്ച കുഞ്ഞിന് ഒരിക്കലും തന്റെ രാജ്യത്തെ സ്നേഹിക്കാനോ രാഷ്ട്ര താൽപര്യങ്ങളോ ഉണ്ടാവില്ല ; കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ രൂക്ഷമായി അധിക്ഷേപിച്ച് ബി ജെ പി നേതാവ് രംഗത്ത്

16 DECEMBER 2018 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നിയമസഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്​, ഛത്തീസഗഢ്​ തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ രൂക്ഷമായി അധിക്ഷേപിച്ച് ബി ജെ പി നേതാവ് രംഗത്ത്. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ബി ജെ പി എം എൽ എ ആയ കൈലാശ് വിജയ്‍വര്‍ഗിയ ആണ് രാഹുലിനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. വിദേശ വനിതക്ക് ജനിച്ച കുഞ്ഞിന് രാജ്യസ്നേഹം ഉണ്ടാകില്ലെന്നാണ് രാഹുലിന് നേരെ കൈലാശിന്റെ അധിക്ഷേപം. തന്റെ ട്വിറ്ററിലൂടെയായിരുന്നു ബിജെപി നേതാവിന്റെ വിവാദ പരാമർശം.

'വിദേശ വനിതക്ക് ജനിച്ച കുഞ്ഞിന് ഒരിക്കലും തന്റെ രാജ്യത്തെ സ്നേഹിക്കാനോ രാഷ്ട്ര താൽപര്യങ്ങളോ ഉണ്ടാവില്ല'- എന്നായിരുന്നു കൈലാസിന്റെ ട്വീറ്റ്. 'ശനിയാഴ്ചയിലെ പ്രചോദനം' എന്ന ഹാഷ്ടാഗോടുകൂടിയാണ് നേതാവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ വർഷങ്ങളായി കോൺഗ്രസിനൊപ്പം നിന്ന് പ്രവർത്തിച്ച സോണിയ ഗാന്ധിയെ പറ്റിയുള്ള വിദ്വേഷ പരാമര്‍ശത്തിനെതിരെ നിരവധി പേർ ട്വിറ്ററിലൂടെ പ്രതിക്ഷേധിക്കുകയും വിമര്‍ശനമുയര്‍ത്തുകയും ചെയ്തതോടെ കൈലാശ് ട്വീറ്റ് പിൻവലിക്കുകയായിരുന്നു.

കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദിയാണ് കൈലാശിന്റെ ട്വീറ്റിനെതിരെ ആദ്യം രംഗത്തെത്തിയത്. മധ്യപ്രദേശിലെ തോൽവി കാരണം കൈലാശ് മാനസികമായി തകർന്ന് പോയെന്നും എത്രയും പെട്ടെന്ന് ചികിത്സ ആവശ്യമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. രാഹുലിന്റെ അമ്മയും മുതിർന്ന കോൺഗ്രസ് നേതാവുമായ സോണിയ ഗാന്ധി ഇറ്റലിയിലാണ് ജനിച്ചത്. എന്നാല്‍ തന്റെ ‘യഥാര്‍ത്ഥ രാജ്യം’ ഇന്ത്യയാണെന്ന് സോണിയ ഗാന്ധി നേരത്തെ പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്.

മുൻപും കൈലാഷ് ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ദില്ലിയില്‍ പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായപ്പോൾ പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തില്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. സ്വന്തം അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന പെണ്‍കുട്ടികള്‍ അതിന്റെ വില നല്‍കേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇതിന് പിന്നാലെ മധ്യപ്രദേശിനെ പിടിച്ചു കുലുക്കിയ വ്യാപം അഴിമതി ചെറിയ സംഭവമാണെന്നും അതിന് വലിയ പ്രധാന്യം നല്‍കേണ്ട ആവശ്യമില്ലെന്നും കൈലാഷ് പ്രതികരിച്ചിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ബി ജെ പി ഏറ്റുവാങ്ങിയത്. മൂന്നു സുപ്രധാന സംസ്ഥാനങ്ങളില്‍ ബി ജെ പി സമാനതകളില്ലാത്ത തോല്‍വിയാണ് നേരിട്ടത്. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേന്ദ്ര സര്‍ക്കാരിന്‍റെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയതിന് ശേഷം ബി ജെ പി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായിരിക്കുമിതെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരിത്തല്‍.

2014ൽ ലോക്​സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്​, ഛത്തീസ്​ഗഢ്​ തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി വൻ മുന്നേറ്റം കാഴ്​ചവെച്ചിരുന്നു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക്​ ഇത്​ ആവർത്തിക്കാൻ കഴിയില്ലെന്നാണ്​ വിലയിരുത്തൽ. മധ്യപ്രദേശിൽ-11, രാജസ്ഥാൻ-13, ഛത്തീസ്​ഗഢ്​-9, എന്നിങ്ങനെയായിരിക്കും ബി.ജെ.പിക്ക്​ വിവിധ സംസ്ഥാനങ്ങളിലുണ്ടാവുന്ന സീറ്റ്​ നഷ്​ടം. ഇത്​ ഇനിയും വർധിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്​. ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിയുടെ സാധ്യതയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

കണക്കുകളില്‍ മാത്രമല്ല രാഷ്ട്രീയമായും കനത്ത വെല്ലുവിളിയാണ് ബിജെപിക്കും നരേന്ദ്രമോദിക്കും നിയമസഭാതിരഞ്ഞെടുപ്പുഫലം ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സമീപസംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകാനുള്ള സാധ്യതയും കരുത്താര്‍ജിക്കുന്ന പ്രതിപക്ഷഐക്യവുമാണ് അതില്‍ പ്രധാനം. ശിവസേന ഉള്‍പ്പെടെയുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ ഈ ജനവിധി ചൂണ്ടിക്കാട്ടി ബിജെപിയോട് കനത്ത വിലപേശലിന് മുതിരുമെന്നും ഉറപ്പാണ്. ആഴത്തില്‍ മുറിവേറ്റെങ്കിലും തകര്‍ന്നടിഞ്ഞില്ല എന്നത് ബിജെപിക്കും പ്രതീക്ഷ നല്‍കുന്നു. വാജ്പേയ്–അദ്വാനി കാലത്തേക്കാള്‍ മോദി–ഷാ കൂട്ടുകെട്ടിന് ആര്‍എസ്എസുമായുള്ള ഉറച്ച ബന്ധവും പാര്‍ട്ടിയിലെ കെട്ടുറപ്പും അവര്‍ക്ക് തുണയാണ്.

നോട്ട് നിരോധനം. വിലക്കയറ്റം, കര്‍ഷക രോഷം എന്നിവക്കു പുറമെ ഗോസംരക്ഷണവും അടിച്ചു കൊല്ലലും വര്‍ഗീയ പ്രസ്ംഗങ്ങളും ബി.ജെ.പി.യെ തിരിച്ചുകുത്തിയെന്നാണ് വിലയിരുത്തല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends