ശശിയെ മണിച്ചിത്ര താഴിട്ട് പൂട്ടി വിഎസ് ; ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയിൽ ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഭരണ പരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ രംഗത്ത്

ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയിൽ ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഭരണ പരിഷ്കാര കമീഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ രംഗത്ത്. ശശിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് വി.എസ്, സി .പി.എം കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു. ശശിക്കൊപ്പം വേദി പങ്കിടുന്നവർക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ശശിയെ ജനമുന്നേറ്റ യാത്രയുടെ ക്യാപ്റ്റനാക്കിയത് ശരിയായില്ല. പാർട്ടി സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്നും വി.എസ് കത്തിൽ ആവശ്യപ്പെട്ടു. ശശിക്കെതിരെ പരാതിയുമായി പെൺകുട്ടി വീണ്ടും കേന്ദ്രകമ്മിറ്റിയെ സമീപിച്ചതിന് പിന്നാലെയാണ് വി.എസിന്റെ കത്ത്.
നേരത്തെയും വിഎസ് കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തില്‍ ഇടപെട്ടതും തുടര്‍നടപടിയുണ്ടായതും. സ്ത്രീ പീഡന പരാതികള്‍ പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കെതിരെ ഉയരുന്നത് ഗൗരവമായി കാണണമെന്നാണ് വിഎസ് കത്തില്‍ ആവശ്യപ്പെടുന്നത്. ഇന്ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിഎസ് പങ്കെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി കത്തയച്ചത്.
ലൈംഗിക പീഡനപരാതിയില്‍ ഷൊര്‍ണ്ണൂര്‍ എം എല്‍ എ പി കെ ശശിക്കെതിരെ വീണ്ടും പരാതിക്കാരി. പി കെ ശശിക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് പരാതിക്കാരിയുടെ ആവശ്യം. പെണ്‍കുട്ടി വീണ്ടും സി പി എം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് നീക്കം.
പി കെ ശശിക്കെതിരായ പരാതി ഇന്ന് സി പി എം കേന്ദ്ര കമ്മിറ്റി പരിഗണിക്കും. ലൈംഗീക പീഢന പരാതി ഗൗരവമായി പരിഗണിക്കാതെയാണ് ആറുമാസത്തെ സസ്പന്‍ഷന്‍ തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി നല്‍കിയ പരാതിയാണ് യോഗം പരിഗണിക്കുക. പുനഃപരിശേധിക്കേണ്ട സാഹചര്യമില്ലന്നാണ് സംസ്ഥാന ഘടകത്തിന്‍റെ നിലപാട്.
2017 ഡിസംബറിൽ സിപിഎം മണ്ണാർക്കാട് എരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് പി കെ ശശി മോശമായി സംസാരിച്ചു, പെരുമാറി എന്നതായിരുന്നു യുവതിയുടെ പരാതി. എ കെ ബാലനും പി കെ ശ്രീമതിയും അടങ്ങുന്ന പാർട്ടി കമ്മീഷൻ പരാതി ഖണ്ഡിക്കുന്നത് ഇങ്ങിനെ: പരാതിയിൽ പറഞ്ഞ സമയം പകൽ 11 മണി. തിരക്കേറിയ ഓഫീസ് , ഈ സമയത്ത് പരാതിയിൽ പറഞ്ഞ രീതിയിലുള്ള പെരുമാറ്റത്തിന് സാധ്യതയില്ല. സംഭവത്തിന് ഒരു ദൃക്സാക്ഷിയും ഇല്ല. പരാതിയിൽ യുവതി പറഞ്ഞ ദിവസം കഴിഞ്ഞ് എട്ട് മാസം കഴിഞ്ഞാണ് പാർട്ടിക്ക് പരാതി നൽകിയത് എന്നുള്ളത് ശശിക്കുള്ള മറ്റൊരു ആനുകൂല്യമായി കമ്മീഷൻ നിരത്തുന്നു.
യുവതി മണ്ണാർക്കാട് ഏറിയാ സെക്രട്ടറിക്കോ ജില്ലാ സെക്രട്ടറിക്കോ പരാതി നൽകിയില്ല. യുവതിക്ക് പി കെ ശശി 5,000 രൂപ നൽകിയത് റെഡ് വളണ്ടിയർ മാർച്ചിനുള്ള യൂണിഫോം വാങ്ങാനാണെന്നാണ് കമ്മീഷൻറെ കണ്ടെത്തൽ. അതേ സമയം, യുവതിയോട് പ്രത്യേക ഇഷ്ടമുണ്ടെന്ന രീതിയിൽ അടക്കം ഫോണിലൂടെ മോശമായി സംസാരിച്ചു എന്ന് കമ്മീഷൻ കണ്ടെത്തുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ശശിയെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
അതേസമയം, സ്വമേധായ പെൺകുട്ടി പരാതി നൽകി എന്ന് കരുതാനാകുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. പരാതിക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന ശശി നൽകിയ പരാതി അടക്കം പാർട്ടി പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പെൺകുട്ടിയെ കൂടുതൽ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്നതാണ് റിപ്പോർട്ട്. ശശിക്കെതിരായ നടപടിയിൽ അതൃപ്തിയുള്ള യുവതി വീണ്ടും പാർട്ടിയെ സമീപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























