ചിലര്‍ ബിജെപിക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുന്നു; ബിജെപി ഹർത്താലുകളെ ന്യായീകരിച്ച് പി.എസ്. ശ്രീധരന്‍ പിള്ള

തുടരെ തുടരെ ബിജെപി സംസ്ഥാനത്ത് നടത്തുന്ന ഹർത്താലുകളെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. എല്ലാ നേതാക്കളുമായി ആലോചിച്ച് തന്നെയാണ് ഹര്‍ത്താല്‍ എന്ന തീരുമാനമെടുത്തതെന്നും ബിജെപി നടത്തിയ രണ്ടു ഹര്‍ത്താലുകളും തെറ്റാണെന്ന വിലയിരുത്തലില്ലെന്നും ചിലര്‍ ബിജെപിക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ശ്രീധരന്‍പിള്ള വ്യകത്മാക്കി.
സമരപന്തലിനു മുന്നില്‍ തീ കൊളുത്തിയ വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തുവെന്ന് വാര്‍ത്താക്കുറിപ്പിറക്കാന്‍ പൊലീസിന് എന്ത് അവകാശമാണ് ഉള്ളതെന്നും ശബരിമല വിഷയവുമായി ബന്ധമില്ല എന്ന് പ്രസ്താവനയിറക്കിയതിലൂടെ കമ്മീഷണര്‍ സിപിഎമ്മിന്റെ കൂലിപ്പണിക്കാരനായെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
അതേസമയം അയ്യപ്പന് വേണ്ടിയാണ് വേണുഗോപാലന്‍ നായര്‍ മരിച്ചതെന്ന് സഹോദരന്‍ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് മുമ്പ് പൊലീസ് കമ്മീഷണറെ കൊണ്ട് പ്രസ്താവന ഇറക്കിയെന്നും ശ്രീധരന്‍പിള്ള മുൻപ് ആരോപിച്ചിരുന്നു. മജിസ്ട്രേറ്റ് വേണുഗോപാലന്‍ നായരുടെ മൊഴി എടുത്തതായി തനിക്ക് അറിവില്ല. അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യയില്‍ വന്നപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവരാണ് സിപിഎം എന്നും ശ്രീധരന്‍ പിള്ള അന്ന് പരിഹസിച്ചിരുന്നു.
വേണുഗോപാലന്‍ നായരുടെ കുടുംബം കേസ് കൊടുക്കുമെന്നും ജീവതനൈരാശ്യം മൂലം ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞവര്‍ കോടതി കയറേണ്ടി വരുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























