വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന് എം.കെ മുനീർ; മുനീറിന്റെ പാര്‍ട്ടിയുടെ പേരില്‍ തന്നെ വര്‍ഗീയതയുണ്ടെന്ന് വെള്ളാപ്പള്ളി

വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന മുസ്ലീം ലീഗ് നേതാവ് എം.കെ മുനീറിന്റെ പ്രസ്താവനയ്ക്കെതിരെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നവോത്ഥാന കാലഘട്ടത്തില്‍ ക്രിസ്ത്യന്‍-മുസ്ലീം സംഘടനകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇരു സമുദായങ്ങളില്‍ നിന്നുള്ളവരും നവോത്ഥാനത്തിന്റെ ഭാഗമായിരുന്നു. തന്നെ വിമര്‍ശിക്കുന്നവരാണ് ഏറ്റവും വലിയ വര്‍ഗീയത പറയുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഉപനേതാവ് മുനീറിനും വര്‍ഗീയതയെക്കുറിച്ച് പറയാന്‍ അവകാശമില്ല. മുനീറിന്റെ പാര്‍ട്ടിയുടെ പേരില്‍ തന്നെ വര്‍ഗീയതയുണ്ട്. വനിതാ മതില്‍ വിജയിക്കുമെന്ന് കണ്ടപ്പോഴുള്ള ജല്‍പ്പനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് നേതാവും മകനുമായ തുഷാര്‍ വെള്ളാപ്പള്ളി അടക്കം എല്ലാവരും വനിതാ മതിലില്‍ പങ്കെടുക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കില്‍ ആരായാലും എസ്.എന്‍.ഡി.പിക്ക് പുറത്ത് പോകേണ്ടി വരുമെന്ന് വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിനോട് എല്ലാ എസ്.എന്‍.ഡി.പി പ്രവര്‍ത്തകരും പങ്കെടുക്കും ഒരു മുന്നോക്ക നേതാവ് പറഞ്ഞാല്‍ മാത്രം വനിതാ മതിലില്‍ നിന്ന് മുന്നോക്ക വിഭാഗങ്ങള്‍ മാറിനില്‍ക്കില്ല. എസ്.എന്‍.ഡി.പിയുടെ എല്ലാ പ്രവര്‍ത്തകരും സംഘടനയുടെ സ്‌കൂള്‍, കോളജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവരും വനിതാ മതിലില്‍ പങ്കെടുക്കുമെന്നും എന്നാല്‍ ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.
വനിതാ മതിലിനെ വര്‍ഗീയ മതിലെന്ന് വിശേഷിപ്പിച്ച എം.കെ മുനീറിന്റെ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു കൂടാതെ നിയമസഭയില്‍ കയ്യാങ്കളിയും നടന്നിരുന്നു. പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷ അംഗങ്ങളും തമ്മില്‍ സഭയില്‍ ഉന്തും തള്ളുമുണ്ടാകുന്ന സാഹചര്യം വരെ എത്തിയിരുന്നു കാര്യങ്ങള്‍.
ഏറനാട് എംഎല്‍എ പി.കെ ബഷീറും വര്‍ക്കല എംഎല്‍എ വി. ജോയിയും തമ്മിലാണ് ഉന്തും തള്ളും ഉണ്ടായത്. ഇതേതുടര്‍ന്ന് മുതിര്‍ന്ന എംഎല്‍എ മാരും മന്ത്രിമാരും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
എം.കെ മുനീറിന്റെ വര്‍ഗീയ മതിലെന്ന പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷാംഗങ്ങള്‍ സഭയുടെ നടത്തലത്തിലിറങ്ങി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി. എന്നാല്‍ താന്‍ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് മുനീര്‍ നിലപാടെടുക്കുകയായിരുന്നു.വര്‍ഗീയ മതില്‍ ജനങ്ങള്‍ പൊളിച്ചുമാറ്റുമെന്നായിരുന്നു മുനീറിന്റെ പരാമര്‍ശം. ഇതിനെതിരെയാണ് ഇപ്പോള്‍ വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്ന്ത്.
https://www.facebook.com/Malayalivartha
























