നിരോധിത ലഹരിമരുന്നുമായി നടി പോലീസ് പിടിയിൽ; കൊച്ചിയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഡ്രൈവറും നടിയും നടത്തിവന്ന കച്ചവടം പൊളിച്ചടുക്കി കേരള പോലീസ്

കൊച്ചിയിൽ ലഹരിമരുന്നുമായി സിനിമ-സീരിയൽ നടി അശ്വതി ബാബു പോലീസ് പിടിയിലായി. തൃക്കാക്കര പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. നടിയുടെ ഫ്ളാറ്റില്‍ ഞായറാഴ്ച വൈകിട്ടാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. തുടർന്ന് ഇവരുടെ ഫ്ലാറ്റില്‍ നിന്നും എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍) പിടിച്ചെടുക്കുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയും 22കാരിയുമായ നടി തന്റെ സീരിയല്‍ പശ്ചാത്തലം വെച്ച് കൊച്ചിയില്‍ മയക്കു മരുന്ന് കച്ചവടം പൊടിപൊടിക്കുകയായിരുന്നു. കൊച്ചിയിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടിയും ഡ്രൈവർ ബിനോയിയും ചേര്‍ന്ന് മയക്കു മരുന്ന് കച്ചവടം നടത്തുന്നതായി വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ തേടി പാലച്ചുവട്ടിലെ ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ളാറ്റില്‍ എത്തുന്നത്. തുടർന്ന് പിടിയിലായ നടി ബെംഗളൂരുവില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പോലീസിനോട് പറഞ്ഞു.
പിടിച്ചെടുത്ത മയക്കുമരുന്ന് ലക്ഷങ്ങള്‍ വിലവരുന്നതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍. അശ്വതിക്ക് പുറമേ കോട്ടയം സ്വദേശി ബിനോയ് ഏബ്രഹാമിനെയും തൃക്കാക്കര പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബിനോയ് ഏബ്രഹാമാണ് മയക്കുമരുന്ന് ബാംഗ്ലൂരില്‍ നിന്ന് എത്തിച്ചിരുന്നത്. തെളിവുകളോടെയാണ് അശ്വതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പൊലീസ് എത്തുമ്പോൾ കസ്റ്റമറായ ഒരാള്‍ക്ക് നല്‍കാനായി മൂന്നര ഗ്രാം എംഡിഎംഎയുമായി ഫ്‌ളാറ്റിനു താഴെ കാത്തു നില്‍ക്കുകയായിരുന്നു അശ്വതി.
കൈയില്‍ തേച്ചിട്ട് മൂക്കിപ്പൊടി വലിക്കുന്നതു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് എംഡിഎംഎ. കുറഞ്ഞ അളവില്‍ പോലും കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയുന്നവയാണ് ഇവ. റീട്ടെയില്‍ ആള്‍ക്കാര്‍ക്ക് 5000ത്തിനും വില്‍പ്പനയ്ക്കായി വാങ്ങുന്നവര്‍ക്ക 3000ത്തിനുമാണ് അശ്വതി മയക്കു മരുന്ന് വിറ്റിരുന്നത്.
https://www.facebook.com/Malayalivartha
























