മലയാളികള്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ രക്തം നിറഞ്ഞ പാതിവിരിഞ്ഞ മുട്ടകള്‍

സംസ്ഥാനത്ത് ക്രിസ്മസ് വിപണി ലക്ഷ്യംവെച്ച് തമിഴ്‌നാട്ടില്‍ നിന്നും ഉപയോഗ ശൂന്യമായ മുട്ടകള്‍ വന്‍തോതില്‍ എത്തുന്നു. ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിലെ ഹാച്ചറികളില്‍ നിന്ന് ഒഴിവാക്കുന്ന പാതിവിരിഞ്ഞ മുട്ടകളാണ് വില കുറഞ്ഞു ലഭിക്കുമെന്നതിനാല്‍ സംസ്ഥാനത്തെ മുട്ട വിപണിയില്‍ വിറ്റഴിയുന്നത്. രക്തം പോലും നിറഞ്ഞ പാതിവിരിഞ്ഞ മുട്ടകള്‍ തമിഴ്‌നാട് ഹാച്ചറികളില്‍ നിന്ന് സംസ്ഥാനത്തേക്ക് കയറ്റി അയയ്ക്കുന്നു. ബേക്കറിയാവശ്യത്തിനു ക്രാക്ക്ഡ് മുട്ടയാണ് എത്തുന്നത്. 21 ദിവസം ഹാച്ചറിയില്‍ വച്ചിട്ടും വിരിയാത്ത മുട്ടകളാണ് ക്രാക്ക്ഡ് മുട്ടയെന്ന പേരില്‍ വില്‍ക്കുന്നത്.
തോടിനു ചെറിയ പൊട്ടല്‍ വന്ന മുട്ടകളും ഈ ഗണത്തില്‍ വരും. ബേക്കറികളില്‍ കേക്കും മറ്റും ഉണ്ടാക്കാന്‍ ഏറിയ പങ്ക് വ്യാപാരികളും ഉപയോഗിക്കുന്നത് ക്രാക്ക്ഡ് മുട്ടയെന്ന പാതിവിരിഞ്ഞ മുട്ടകളാണ്. പ്രതിദിനം ലക്ഷക്കണക്കിന് ക്രാക്ക്ഡ് മുട്ടകള്‍ സംസ്ഥാനത്തെ മുട്ട വിപണിയിലെത്തുന്നുണ്ട്.
നല്ല മുട്ടയ്ക്ക് അഞ്ചു രൂപയാണ് വിലയെങ്കില്‍ ക്രാക്ക്ഡ് മുട്ടയുടെ വില ഒന്നര രൂപ മാത്രം. ദിനംപ്രതി ആയിരം മുട്ടയെങ്കിലും ഉപയോഗിക്കേണ്ടി വരുന്ന ബേക്കറികള്‍ക്ക് ക്രാക്ക്ഡ് മുട്ട ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ലാഭം അയ്യായിരത്തിനും പതിനായിരത്തിനുമിടയിലാണ് . ഇങ്ങനെ വന്‍തോതിലാണ് ഉപയോഗ ശൂന്യമായ മുട്ടകള്‍ സംസ്ഥാനത്തു വിറ്റഴിയുന്നത്. ഇത്തരത്തില്‍ നടക്കുന്ന ക്രമക്കേടുകള്‍ കണ്ടു പിടിക്കാന്‍ യാതൊരു സംവിധാനങ്ങളൊന്നുമില്ല.
"
https://www.facebook.com/Malayalivartha
























