Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ. എസ്. ആര്‍. ഒ. ചാരക്കേസിലെ ഇരയായ നമ്പി നാരായണന്‍ വിരല്‍ ചൂണ്ടുന്നു, വി എസ് എന്ന കള്ളനാണയത്തിന് നേർക്ക്

17 DECEMBER 2018 10:09 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കോളിളക്കം സൃഷ്ടിച്ച ഐ. എസ്. ആര്‍. ഒ. ചാരക്കേസിലെ ഇരയായ നമ്പി നാരായണന്‍ തന്നെ കുറ്റവാളിയാക്കിയ ഭരണകൂടത്തോടും സമൂഹത്തോടും ഒറ്റയ്ക്കുനിന്നു പൊരുതി വിജയം വരിച്ച വ്യക്തിയാണ്. രാഷ്ട്രീയ- ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖരെക്കുറിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാവുകയാണ്.

പല രാഷ്ട്രീയ നേതാക്കളും തെറ്റു മനസ്സിലാക്കി തങ്ങളുടെ നിലപാട് തിരുത്തിയിട്ടും വി.എസ്. അച്യുതാനന്ദന്‍ തിരുത്താനുള്ള മനസ്സ് കാണിച്ചില്ലെന്ന് അദ്ദേഹം ഒരു ടെലിവിഷന്‍ പരിപാടിയില്‍ വെട്ടിത്തുറന്നു പറഞ്ഞു. ഒരിക്കലെടുത്ത നിലപാട് തിരുത്തുവാന്‍ വിഎസിനു കഴിയില്ല. താന്‍ മാത്രം ശരിയെന്നു കരുതുന്ന ആളാണ് അദ്ദേഹമെന്നാണ് നമ്പി നാരായണന്റെ അഭിപ്രായം.

പോലീസ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചാണ് നായനാരെക്കാണ്ട് പുനരാന്വേഷണം നടത്താന്‍ തീരുമാനിപ്പിച്ചത്. പിന്നീട് തന്റെ നിരപരാധിത്വം മനസ്സിലാക്കി അദ്ദേഹം ആ നിലപാട് തിരുത്തി. അത് വിഎസില്‍ നിന്നുണ്ടായില്ല എന്ന് നമ്പി നാരായണന്‍ വ്യക്തമാക്കി.

തന്നെ ഏറ്റവുമധികം ദ്രോഹിച്ച ഉദ്യോഗസ്ഥനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കാനും നമ്പി നാരായണന്‍ മറന്നില്ല. അത് ടി.പി.സെന്‍കുമാറാണ്. അമിത താല്‍പര്യമാണ് ഇക്കാര്യത്തില്‍ സെന്‍കുമാറെടുത്തത്. അന്വേഷിക്കാന്‍ അധികാരമില്ലെന്നു കോടതി എടുത്തു പറഞ്ഞിട്ടും കേസുമായി മുന്നോട്ടുപോവുകയാണ് സെന്‍കുമാര്‍ ചെയ്തത്. അദ്ദേഹത്തിനെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് തുടരുക തന്നെ ചെയ്യും.

സാധാരണഗതിയില്‍ പോസ്റ്റിലൂടെ അയച്ചു തരേണ്ട നഷ്ടപരിഹാരം പൊതുയോഗം സംഘടിപ്പിച്ച് അവിടെവച്ചുതന്നത് പിണറായി വിജയന്റെ മഹാമനസ്കതയായി നമ്പി നാരായണന്‍ എടുത്തു പറഞ്ഞു. ഇന്ത്യയില്‍ ഒരു ഭരണാധികാരിയും ചെയ്യാത്ത കാര്യമാണ്.

പിണറായി സര്‍ക്കാര്‍ തനിക്കു നല്‍കുന്ന പിന്തുണ സെന്‍കുമാറിനോടുള്ള വിരോധം കൊണ്ടാണെന്ന പരാമര്‍ശത്തെ അദ്ദേഹം നിഷേധിച്ചു. സിബി മാത്യൂസിനെക്കുറിച്ച് തനിക്കിപ്പോള്‍ പാവം തോന്നുകയാണ് എന്നായിരുന്നു നമ്പി നാരായണന്റെ ഒരു പാരമര്‍ശം.ആ പോലീസ് ഉദ്യോഗസ്ഥന്റെ ഇപ്പോഴത്തെ അവസ്ഥയാകാം നമ്പി നാരായണന്‍ മനസ്സില്‍ കണ്ടത്.പ്രവര്‍ത്തിക്കേണ്ടസമയത്ത് സിബി മാത്യൂസ് പ്രവര്‍ത്തിച്ചില്ല. താന്‍ നിസ്സാഹയാനാണ് പിന്നീട് ആത്മകഥയില്‍ സിബി എഴുതിയിട്ടുണ്ടല്ലോ എന്നു പറഞ്ഞപ്പോള്‍ അത് അംഗീകരിക്കാനാവില്ല എന്ന് നമ്പി നാരായണന്‍ പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്ത സമയത്ത് തനിക്ക് പറയാനുള്ളത് ഒന്നു കേള്‍ക്കാനുള്ള മനസ് കൂടി അദ്ദേഹം കാണിച്ചില്ല.

ഈ കേസില്‍ അന്നെടുത്ത നിലപാടിനെക്കുറിച്ച് എകെ ആന്റണിയുടെ ഉള്ളില്‍ കുറ്റബോധമുണ്ടെന്നാണ് തനിക്കു തോന്നുന്നതെന്നു നമ്പി നാരായണന്‍ പറഞ്ഞു. അദ്ദേഹമത് എന്നെങ്കിലും വെളിപ്പെടുത്തുമായിരിക്കാം.

എന്നാല്‍, ഈ വിഷയത്തില്‍ ഏറ്റവും ഏറെ നീതി ലഭിക്കേണ്ട വ്യക്തിത്വം കെ.കരുണാകരന്‍ ആണ്. ആരും അതിനായി പരിശ്രമിക്കുന്നില്ല. പുത്രനോ പുത്രിയോ പോലും അതിനു ശ്രമിക്കുന്നില്ല എന്ന വാദം അംഗീകരിക്കുന്നില്ല. കരുണാകരനു നീതി നല്‍കേണ്ടത് അവരുടെ കടമയല്ല, സമൂഹത്തിന്റേതാണ്. ഇതാണ് നമ്പി നാരായണന്റെ വിശദീകരണം.

അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണങ്ങളെ അദ്ദേഹം നിഷേധിച്ചു. ഇത്രയും നാള്‍ വിമര്‍ശിച്ചുകൊണ്ടിരുന്ന രാഷ്ട്രീയമേഖലയിലേക്കിറങ്ങുവാന്‍ എന്തായാലും ആഗ്രഹമില്ല എന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു.

ഇതൊരു കള്ളക്കേസാണ് എന്ന് ഇന്ന് എല്ലാവര്‍ക്കും അരിയാം. ആരൊക്കെ ചെയ്തു എന്നറിയാം. പക്ഷേ,എന്തുകൊണ്ടാണ് ചെയ്തതെന്നു പുറത്തു കൊണ്ടുവരണം. അതിനാണ് തന്റെ ഇനിയുള്ള പരിശ്രമമെന്ന് നമ്പി നാരായണന്‍ വ്യക്തമാക്കി.

നീതി തിരിച്ചുപിടിക്കാന്‍ ഒറ്റയ്ക്കു പൊരുതാനിറങ്ങിയ ഒരു മനുഷ്യന്റെ തളരാത്ത പോരാട്ടവീര്യത്തിന്റെ ഉദാഹരണമായാണ് നമ്പി നാരായണന്‍. കാല്‍നൂറ്റാണ്ടാണ് തന്റെ നിരപരാധിത്വം തെളിയിക്കുവാനായി അദ്ദേഹം ചെലവഴിച്ചത്. അത്തരം ചില മാതൃകകള്‍ കൂടിയില്ലെങ്കില്‍ ജനാധിപത്യത്തിന്റെ ശക്തിയും സാധ്യതയും നമുക്ക് തിരച്ചറിയാന്‍ കഴിയുകയില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends