ജീവിതം വല്ലാത്തൊരു പ്രതിസന്ധിയില്‍.... കെ.എസ്.ആര്‍.ടി.സിയില്‍ ഇന്നു മുതല്‍ എംപാനലുകാരില്ല; 10 വര്‍ഷത്തോളം രാവന്തിയോളം കെഎസ്ആര്‍ടിസിക്ക് വേണ്ടി പണിയെടുത്തിട്ട് ഒരാനുകൂല്യവും കിട്ടാതെ പിരിച്ചുവിടല്‍ തുടങ്ങി

കേരളം മറ്റൊരു കണ്ണീര്‍ കൂടി കാണാന്‍ പോകുകയാണ്. കെഎസ്ആര്‍ടിസിക്ക് വേണ്ടി പണിയെടുത്തിട്ട് ഒരാനുകൂല്യവും കിട്ടാതെ പുറത്തു പോകുന്ന 3872 പേരുടെ കുടുംബത്തിന്റെ കണ്ണീര്‍ കൂടി ഇനി വാര്‍ത്തയാകും. താല്‍ക്കാലികക്കാരാണെങ്കിലും ഷെഡ്യൂളുകള്‍ക്കും കലക്ഷനും വേണ്ടി വിയര്‍പ്പൊഴുക്കിയ എംപാനല്‍ കണ്ടക്ടര്‍മാര്‍ ഇന്നു മുതല്‍ കെ. എസ്.ആര്‍.ടി.സിയിലില്ല. ഹൈകോടതി ഉത്തരവിന്റെയും പിന്നാലെയുള്ള അന്ത്യശാസനത്തിന്റെയും ഫലമായി എട്ടും ഒമ്പതും വര്‍ഷം സര്‍വിസുള്ള 3872 പേരാണ് പുറത്താക്കുന്നത്. പട്ടിക തയാറാക്കി രാത്രി വൈകിയാണ് ഡിപ്പോകള്‍ക്ക് കൈമാറിയത്. വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധം അപ്രതീക്ഷിതമായി മുറിച്ചു മാറ്റുന്നതിന്റെ പിടച്ചിലോെടയാണ് പലരും ടിക്കറ്റ് മെഷീനുകള്‍ തിരികെയേല്‍പിച്ച് കെ.എസ്.ആര്‍.ടി.സി ജീവിതത്തിന് സിംഗിള്‍ ബെല്‍ കൊടുത്തത്.
ഗ്രാമങ്ങളിലെ ഒറ്റപ്പെട്ടതും വിദൂരങ്ങളിലുള്ളതുമായ രാത്രി കാല അവസാന സര്‍വിസായ സ്‌റ്റേ ഡ്യൂട്ടികള്‍ക്ക് പലപ്പോഴും നിയോഗിക്കുന്നത് എംപാനലുകാരെയാണ്. സ്ഥിരം യാത്രക്കാര്‍ അവസാന ബസുകളില്‍ ഏറെയുമുണ്ടാകുമെന്നതിനാല്‍ വ്യക്തി ബന്ധങ്ങളില്‍ നിന്നു കൂടിയുള്ള വിട പറച്ചിലായിരുന്നു പലര്‍ക്കും അവസാന ഷെഡ്യൂള്‍.
സ്ഥാപനം തിരിച്ചു വിളിക്കുമെന്ന പ്രത്യാശയോടെയാണ് ഇവരില്‍ പലരും പടിയിറങ്ങുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടാന്‍ ഹൈകോടതി വെള്ളിയാഴ്ച നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍ നടപടി ആരംഭിച്ചത്. താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നതിന് സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങള്‍ അറിയിക്കും. അതേസമയം, താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നതിനോട് സര്‍ക്കാറിനും താല്‍പര്യമില്ല. അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചെങ്കിലും അതിനുള്ള സാവകാശം ലഭിച്ചിട്ടില്ല.
കണ്ടക്ടര്‍മാരുടെ അഭാവം കാരണം ബസുകള്‍ മുടങ്ങുന്നത് ഒഴിവാക്കാന്‍ മാനേജ്മന്റെ് നടപടി ആരംഭിച്ചു.
സ്ഥിരം കണ്ടക്ടര്‍മാരുടെ അവധികള്‍ നിയന്ത്രിച്ചിട്ടുണ്ട്. ചീഫ് ഓഫിസിന്റെ അനുമതിയില്ലാതെ അവധി നല്‍കേണ്ടതില്ലെന്ന് ഉത്തരവിറങ്ങി. ബസ് സര്‍വിസുകളെ ബാധിക്കാത്ത വിധത്തില്‍ മാത്രമേ വീക്ക്‌ലി, ഡ്യൂട്ടി ഓഫുകള്‍ അനുവദിക്കുകയുള്ളൂ. െ്രെഡവര്‍കം കണ്ടക്ടര്‍ സംവിധാനം കൂടുതല്‍ ബസുകളിലേക്ക് വ്യാപിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പിരിച്ചുവിടാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനാണ് എംപാനല്‍ ജീവനക്കാരുടെ തീരുമാനം. ഇതിനുള്ള നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്നും അറിയുന്നു.
താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ച് വിടുന്നതോടെ കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ വ്യക്തമാക്കിയിരുന്നു. കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതായി. 8000 സ്ഥിരം ജീവനക്കാര്‍ വരുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്നും മന്ത്രി വിശദമാക്കി. കെഎസ്ആര്‍ടിസിയുടെ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയിലെ 3872 എം പാനല്‍ കണ്ടക്ടമാര്‍രെ ഇന്ന് തന്നെ പിരിച്ചുവിടും. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധി വെട്ടിക്കുറച്ചെങ്കിലും സംസ്ഥാനത്ത് പലയിടത്തും സര്‍വ്വീസ് മുടങ്ങാനാണ് സാധ്യത.
കോടതി ഉത്തരവാണെന്ന് പറഞ്ഞ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് കൈ മലര്‍ത്തുമ്പോള്‍ മാനേജ്‌മെനറ് കാര്യമായി വാദിച്ചില്ലെന്ന പരാതി ജീവനക്കാര്‍ക്കുണ്ട്. അല്ലെങ്കില്‍ എതിരായ വിധി വരില്ലെന്നാണ് ഇവരുടെ വിശ്വാസം. പിരിച്ചുവിടല്‍ ഉത്തരവ് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് തീരുമാനം. ബുധനാഴ്ച ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്താനാണ് എം പാനല്‍ കണ്ടക്ടര്‍മാരുടെ കൂട്ടായ്മയുടെ തീരുമാനം.
അതിനിടെ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും 3000 ത്തോളം എം പാനല്‍ കണ്ടക്ടര്‍മാര്‍ ഒറ്റയടിക്ക് പുറത്ത് പോകുന്നത് സര്‍വ്വീസുകളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കോടതി നിര്‍ദ്ദേശിച്ച പ്രകാരം പിഎസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും ഇന്ന് തുടങ്ങുമെന്നാണ് കണക്കുകൂട്ടല്‍.
"
https://www.facebook.com/Malayalivartha
























