കോണ്‍ഗ്രസില്‍ അപ്രതീക്ഷിത നീക്കം, ടിഎന്‍ പ്രതാപന്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് കത്ത് നല്‍കി, രാജി സ്വീകരിക്കാനാവില്ലെന്ന് വെളിപ്പെടുത്തി മുല്ലപ്പള്ളി

ഉറഞ്ഞു തുള്ളി രാജിക്കൊരുങ്ങിയ ടിഎന്‍ പ്രതാപനെ ചെവിക്കു പിടിച്ചകത്തിട്ട് ഒടിയന്‍ വിദ്യയുമായി മുല്ലപ്പള്ളി
പുതിയ കെപിസിസിയിലും സംഘടനയിലും അപ്രസക്തനായ സുധീരനുവേണ്ടി വീണ്ടും ചാവേറാകുകയാണ് ടിഎന്‍ പ്രതാപന്‍. തൃശൂരില്‍ ഐ ഗ്രൂപ്പും എ ഗ്രൂപ്പും പ്രതാപനെ ഒതുക്കുന്നതില്‍ ഒറ്റക്കെട്ടാണ്. ഡിസിസി പ്രസിഡന്റ് എന്ന സ്ഥാനം മാത്രം. ഒരു വകയും ഒരു കുട്ടിനേതാവു പോലും കേള്‍ക്കില്ല. സംസ്ഥാനത്തെ സുധീരന്റെ അവസ്ഥയാണ് തൃശൂര്‍ ജില്ലയില്‍ ടിഎന്‍ പ്രതാപനും
ഡിസിസി തലത്തില്‍ നിന്നും സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കാന്‍ യോഗ്യതയും കഴിവുമുള്ള പ്രതാപനെ ഒതുക്കിയിട്ടിരിക്കുകയാണ്. പഴയ ഗ്രൂപ്പ് പോരിന്റെ ബാക്കി പത്രം. തൃശൂര്‍ ലോക്‌സഭാ സീറ്റ് സ്വപ്‌നം കാണുന്ന പ്രതാപന്റെ ഒടിവിദ്യ കെപിസിസിയെ ഞെട്ടിച്ചു.
നാടകീയമായാണ് ടിഎന്‍ പ്രതാപന്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്നറിയിച്ച് രാജി കത്ത് നല്‍കിയത്. രാജി സ്വീകരിക്കാനാകില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതാപനെ അറിയിച്ചു. കേന്ദ്ര നേതൃത്വത്തിനും പ്രതാപന്‍ രാജി സന്ദേശം അയച്ചുവെന്നറിയുന്നു. എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ഡിസിസിയുടെ പ്രവര്‍ത്തനത്തിന് ഇല്ലെന്നു പരാതിപ്പെട്ടാണു പ്രതാപന്‍ രാജിക്കു തയ്യാറായത്. വി.എം. സുധീരന്റെ നോമിനിയായി ഡിസിസി തലപ്പത്തേക്കു വന്ന പ്രതാപന്‍ എഐ വിഭാഗങ്ങളെ യോജിപ്പിച്ചാണു നീങ്ങിയതെങ്കിലും ഉദ്ദേശിച്ച സഹകരണം അവരില്‍ നിന്നു കിട്ടിയില്ലെന്ന വികാരത്തിലാണ്.
തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ തൃശൂരിലെ അഞ്ചിടത്തും യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റിരുന്നു. കേന്ദ്ര, സംസ്ഥാന നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച അതൃപ്തി പ്രതാപനെ പ്രകോപിപ്പിച്ചുവെന്നും പറയപ്പെടുന്നു. കെപിസിസി അഴിച്ചുപണിയോടനുബന്ധിച്ചു ചില ഡിസിസികളിലും മാറ്റമുണ്ടായേക്കാമെന്ന സൂചനയും പ്രതാപന്റെ നീക്കവുമായി കൂട്ടിവായിക്കുന്നവരുണ്ട്. മോശമായ ഡിസിസികളുടെ തലപ്പത്തു മാറ്റം വേണമെന്ന സമ്മര്‍ദം കോണ്‍ഗ്രസിലുണ്ട്. എന്നാല്‍ മികച്ച ഡിസിസി പ്രസിഡന്റുമാരിലൊരാളായാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി നേരത്തെ പ്രതാപന്റെ പ്രവര്‍ത്തനം വിലയിരുത്തിയത്.
ദേശീയതലത്തില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിനെ നയിക്കുന്ന പ്രതാപനു ഡിസിസി തലം വിട്ടു പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമുണ്ട്. തൃശൂരില്‍ ഇന്നലെയെത്തിയ മുല്ലപ്പള്ളി രാജിക്കത്തു സ്വീകരിക്കുന്ന പ്രശ്‌നമില്ലെന്നു പ്രതാപനെ അറിയിച്ചുവെന്നാണു വിവരം. ഡിസിസികളില്‍ മാറ്റം പരിഗണിക്കുന്നുവെങ്കില്‍ മാത്രം ആലോചിക്കാമെന്നും നാലു ഡിസിസി പ്രസിഡന്റുമാരെ മാറ്റാനുള്ള സാധ്യതകളും ചര്‍ച്ചകളിലുണ്ട്. ഇവരിലൊരാളെ എഐസിസി തലത്തിലേക്കു പരിഗണിക്കുന്നു.
ഫെബ്രുവരിയോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കു പൂര്‍ണമായും കടക്കേണ്ടി വരുമെന്നതിനാല്‍ കെപിസിസി അഴിച്ചുപണി എത്രയും വേഗം നടത്താനാണു നീക്കം. പൂര്‍ണമായും പുതിയ ടീമെന്ന നിര്‍ദേശം നേതൃത്വം പരിഗണിച്ചുവെങ്കിലും അതു നടക്കാനിടയില്ല. നിലവിലുള്ള ഭാരവാഹികളില്‍ സജീവമായി രംഗത്തുള്ള ഏതാനും പേരെ നിലനിര്‍ത്തും. മുന്‍ ഡിസിസി പ്രസിഡന്റുമാരില്‍ 65 വയസ്സില്‍ താഴെയുള്ളവരെ കെപിസിസി ഭാരവാഹിത്വത്തിലേക്കു പരിഗണിക്കും. അന്തരിച്ച എം.ഐ. ഷാനവാസിനു പകരം ഷാനിമോള്‍ ഉസ്മാന്‍ വര്‍ക്കിങ് പ്രസിഡന്റാകാന്‍ സാധ്യതയേറി. വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം മൂന്നില്‍ നിന്നു നാലായേക്കും. സാമുദായിക സന്തുലിതാവസ്ഥ ഉറപ്പാക്കാനാണിത്.
https://www.facebook.com/Malayalivartha
























