ബൈക്കില്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

ബൈക്കില്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. മാറനല്ലൂര്‍, എരുത്താവൂര്‍, ചപ്പാത്ത് വാറുവിള വീട്ടില്‍ സാം ജി. കുമാര്‍(51) മകള്‍ ധന്യ(15) എന്നിവരാണു മരിച്ചത്. തിരുവനന്തപുരം വലിയശാലയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. മകളെ തിരുവനന്തപുരത്ത് ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകുംവഴിയാണ് അത്യാഹിതം സംഭവിച്ചത്. കരസേനയില്‍നിന്നു വിരമിച്ച സാം ജി. കുമാര്‍ വഴുതക്കാട് എന്‍.സി.സി. ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനാണ്.
നെല്ലിമൂട് സെന്റ്് ക്രിസോസ്റ്റംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണു ധന്യ. ഊരൂട്ടമ്പലം ഗവ: എല്‍.പി. സ്‌കൂള്‍ അധ്യാപിക സി.എസ്. സുമ ആണ് സാം ജി. കുമാറിന്റെ ഭാര്യ. ഇളയ മകള്‍ ദിവ്യ. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍
https://www.facebook.com/Malayalivartha
























