തലയില്‍ തേങ്ങ വീണ് ഗുരുതരമായി പരിക്കേറ്റ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

തലയില്‍ തേങ്ങ വീണ് ഗുരുതരമായി പരിക്കേറ്റ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കുണ്ടറ അംബി പൊയ്ക പുത്തന്‍ തെക്കത്തില്‍ ഷുബിന്റെ മകള്‍ മിഷാ മറിയം ഷുബിനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് മാതാവ് ശാലിമോളുടെ വീടായ എഴുകോണ്‍ ഇരുമ്പനങ്ങാട് ഇലഞ്ഞിക്കോട്ടുള്ള ഫിലിപ്പ് ഹൗസിന്റെ മുറ്റത്ത് നില്‍ക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
വീടിന്റെ മുറ്റത്ത് നില്‍ക്കവേ സമീപത്തെ തെങ്ങില്‍ നിന്ന് തേങ്ങ അടര്‍ന്ന് കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു. സംഭവം നടന്നയുടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും പുലര്‍ച്ചെ രണ്ടിന് മരിച്ചു. സഹോദരന്‍ : മോബിഷ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് കുണ്ടറ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍ നടക്കും.
https://www.facebook.com/Malayalivartha
























