ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്; നടി ലീന മരിയ പോൾ ഹാജരായില്ലെങ്കിൽ നോട്ടീസ് നൽകും.

എറണാകുളം പനമ്പള്ളിനഗറിലുള്ള ആഢംബര ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോള്‍ ഇന്നും ഹാജരായില്ലെങ്കില്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തുമെന്ന് പൊലീസ്. ലീന മരിയ പോള്‍ ഇതുവരെയും ഹാജരാകാത്ത സാഹചര്യത്തിലാണ് പോലീസ് നടപടി കടുപ്പിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ശേഷവും ഹാജരായില്ലെങ്കില്‍ നടിക്ക് നോട്ടീസ് അയയ്ക്കും. കേസുമായി നടി ഇതുവരെ സഹകരിക്കാത്തത് സംശയാസ്പദമാണ്. അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ ലീന മരിയ പോളിന്റെ മൊഴി നിര്‍ണായകമാണ്. ലീന മരിയ പോളിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ മാത്രമെ സംഭവത്തിന്റെ ചുരുളഴിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പോലീസ്.ഹവാല ഇടപാടുകളാണോ സംഭവത്തിന് പിന്നിലെന്നും അന്വേഷിക്കും
സുകേഷ് ചന്ദ്രശേഖരുമായുളള നടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും. രവി പൂജാരിയുടെ പേര് വലിച്ചിഴച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നു. നടിയുടെ ഇടപാടുകളും സഹായികളെയും കുറിച്ച് അന്വേഷണം നടത്തും.
നേരത്തെ ഞായറാഴ്ച ലീനയോട് എത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. തിങ്കളാഴ്ച എത്താമെന്ന് പറഞ്ഞിരുന്നെങ്കിലും എത്താന്‍ സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് പോലീസ് വിളിച്ചു വരുത്താന്‍ തയ്യാറെടുപ്പ് നടത്തുന്നത്.
https://www.facebook.com/Malayalivartha
























